Interview: Architects Mathew and Saira

» MORE DESIGNS @ Mathew & Saira Gallery
“ ഒരു വീടിന്റെ ജനനം അതു സ്വപ്നം കാണുന്നവന്റെ മനസിലാണ്. അതിന് ഊര്‍ജം പകരുന്നവരാണ് ആര്‍ക്കിടെക്‍റ്റ്‌സ്.” എന്നാണ് വാസ്തുശില്പവിദ്യയില്‍ പ്രശസ്തി നേടിയ മാത്യു സൈറ ദമ്പതിമാരുടെ പക്ഷം.
ക്ല്ലയന്റിന്റെ മുഖത്തെ സംതൃപ്‌തിയുടെ പുഞ്ചിരിയാണ് ആര്‍ക്കിടെക്‍റ്റിനാവശ്യം. വര്‍ക്ക് എന്തു തന്നെ ആയാലും അത് ഏറ്റെടുത്താല്‍ അത്യാഡംബരവും അത്യാവശ്യവും വിവേചിച്ചറിയാന്‍ സഹായിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് മാത്യുവും സൈറയും.
അത്യാഡംബരത്തിനായി പണിതുകൂട്ടുന്ന കെട്ടിട്ടങ്ങളോട് ഇവര്‍ക്ക് താല്പര്യമില്ല. ഇവ സമയനഷ്‌ടവും സ്ഥലനഷ്‌ടവും വരുത്താനേ ഉപകരിക്കൂ.“വീടു വയ്‌ക്കുന്നവരുടെ താല്പര്യങ്ങളില്‍ ഇന്ന് വിപുലമായ മാറ്റങ്ങളുണ്ട്. ക്ലൈന്റ്‌സില്‍ ഭൂരിഭാഗവും പ്രകൃതിയോട് ഇണങ്ങുന്ന വാസ്‌തുശില്പ രീതികളോട് ആഭിമുഖ്യം കാണിക്കുന്നു. പടിപ്പുര, നാലുകെട്ട്, ടൈല്‍റൂഫ്, ഓപ്പണ്‍ സ്‌പേസ്.. ഇതൊക്കെയാണ് പ്രാഥമിക ആവശ്യങ്ങള്‍. ഗൃഹാതുരതയും ആധുനികതയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് പലരിലും കണ്ടു വരുന്നത്.”
ട്രഡീഷണല്‍ ടച്ച് വീടിനു നല്ലതു തന്നെ. അതിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളാന്‍ ക്ലൈന്റ് ശ്രദ്ധിക്കണം. ഇനി വരുന്ന 20 വര്‍ഷത്തെ മാറ്റം നമുക്ക് നിര്‍ണയിക്കാവുന്നതിലപ്പുറമായിരിക്കും. ഫ്ലാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും കണ്ടു വളര്‍ന്ന തലമുറയാണ് ഇനി വരുന്നത്. നമ്മള്‍ പണിയുന്ന വീട്ടില്‍ താമസിക്കുന്നവര്‍ യങ്ങ് ജനറേഷനാണ്. അവര്‍ക്ക് പഴയ രീതികള്‍ അനുയോജ്യമോ എന്നു ചിന്തിക്കുന്നതു നന്നായിരിക്കും.
കേരളാ സ്‌റ്റൈല്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുമ്പോഴും ഒരു മുറിയെങ്കിലും ഏ സി ആവാം എന്ന രീതിയാണ് പലര്‍ക്കും. “ഇതിനോട് ഒരു വിധത്തിലും യോജിക്കാനാവില്ല. കാരണം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മലിനവായു പുറന്തള്ളപ്പെടുന്നത് എ സിയില്‍ നിന്നാണ്. സ്വന്തം വീട്ടകങ്ങളില്‍ നിന്നെങ്കിലും എ സിയെ അകറ്റി നിര്‍ത്തുക. പകരം പ്രകൃതിയെ കൂടുതല്‍ വിനിയോഗിക്കുക."
വീടുകള്‍, വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ടൌണ്‍ഷിപ്പുകള്‍ ഇങ്ങനെ പോകുന്നു ഇവരുടെ വിജയഗാഥകള്‍. കൊച്ചിയിലെ ആദ്യ ആകാശപ്പാലമുള്ള മെട്രോ സിറ്റി, തൃപ്പൂണിത്തുറയിലെ ഗ്രീന്‍ സിറ്റി ഇതൊക്കെ ഈ ആര്‍ക്കിടെക്‍റ്റ് ദമ്പതികളുടെ ക്രെഡിറ്റില്‍ വരുന്നു. (എസ് ആര്‍ കെ ഗ്രൂപ്പിനു വേണ്ടി മരടില്‍ ഇവര്‍ രൂപകല്പന ചെയ്യുന്ന പാര്‍പ്പിടസമുച്ചയത്തിന്റെ ചിത്രമാണ് മുകളില്‍.) “വര്‍ക്കുകള്‍ കൊണ്ട് ലിസ്‌റ്റ് നിറയ്‌ക്കുന്നതിനേക്കാള്‍ ഏറ്റെടുക്കുന്നവ ഭംഗിയാക്കുന്നതിലാണ് സന്തോഷം. ആര്‍ക്കിടെക്‍റ്റിന് ഡിസൈന്‍ ചെയ്യാന്‍ വേണ്ടത്ര സമയം നല്‍കണം.” ആര്‍ക്കിടെക്‍റ്റെന്നാല്‍ കോണ്‍ട്രാക്‍റ്ററല്ലെന്ന കാര്യം മറക്കരുതെന്ന് മാത്യുവും സൈറയും ഓര്‍മിപ്പിക്കുന്നു.
MATHEW & SAIRA ARCHITECTS
39 / 4186 - A, M G Road, Ravipuram, Kochi - 682016
Phone: 91-484-2363934, 2373934
Email: mail@mathewandsaira.com
www.mathewandsaira.com
Savitha Sijo
RELATED PAGES
» More Architects



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME