COZY Kitchens

മോഡേണ്‍ കണ്‍സെപ്റ്റില്‍ അടുക്കള ഭക്ഷണം പാകം ചെയ്യാന്‍ മാത്രമല്ല, കഴിക്കാനും ലാപ്‌ടോപില്‍ അത്യാവശ്യം ജോലി ചെയ്യാനും ചിലപ്പോള്‍ അതിഥികളെ സ്വീകരിക്കാനുമുള്ള ഇടം കൂടിയാണ്. അപ്പോള്‍ അതിന്റെ നിര്‍മ്മാണഘട്ടത്തില്‍ ഇത്തരം എല്ലാ സാധ്യതകളും പരിഗണിക്കണം.
അങ്ങനെയെങ്കില്‍ പിന്നീട് റീമോഡലിംഗിന് അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരികയില്ല. കുക്കിംഗ് റേഞ്ച്, മൈക്രോവേവ് അവന്‍, റെഫ്രിജറേറ്റര്‍, ഡിഷ്‌വാഷര്‍, സിങ്ക് എന്നിവയ്ക്കുള്ള സ്ഥലം തീരുമാനിക്കുന്നതു കൂടാതെ അടുക്കളയുടെ ഫ്ലോറിംഗ്, കൌണ്ടര്‍ ടോപ്, ക്യാബിനറ്റുകളുടെ എണ്ണം ഇതൊക്കെ ശ്രദ്ധയോടെ പ്ലാന്‍ ചെയ്യണം. ചെറിയ കിച്ചന്‍ ആണ് ഒരുക്കുന്നതെങ്കില്‍ ഗ്ലാസ് ഡോര്‍, അടുക്കളയില്‍ പാന്‍ട്രി ഒഴിവാക്കി പകരം ക്യാബിനറ്റുകള്‍, ഇളം കളറിലുള്ള പെയിന്റ് എന്നിവയാകും ഭംഗി. അമേരിക്കയിലെ പോപുലര്‍ ആയ കിച്ചന്‍ സ്റ്റൈലുകളില്‍ ട്രഡീഷണല്‍, കോട്ടേജ്, കണ്‍ട്രി, പ്രൊവിന്‍ഷ്യല്‍, ഷേയ്കര്‍, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ്, ഗ്യാലി എന്നിവ ഉള്‍പ്പെടുന്നു.
ചിത്രത്തില്‍ ഗ്യാലി സ്റ്റൈല്‍ കിച്ചന്‍. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സൌകര്യമുള്ള അടുക്കള ഇതുകൊണ്ടുദ്ദേശിക്കുന്നു. കിച്ചന്‍ ക്യാബിനെറ്റുകള്‍ ഉയരമുള്ളവയായിരിക്കണം. പാനുകളും മറ്റും വെര്‍ട്ടിക്കല്‍ രീതിയില്‍ അറേഞ്ച് ചെയ്യുക. കുക്കിംഗിനു വളരെ സൌകര്യമുള്ള കിച്ചന്‍ സ്റ്റൈല്‍ ആണിത്. കയ്യെത്തും ദൂരത്ത് എല്ലാ സംവിധാനങ്ങളും ഇതില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. അപാര്‍ട്മെന്റുകളിലും മറ്റും ഈ സ്റ്റൈലാണ് അധികവും കാണാന്‍ സാധിക്കുക.
കിച്ചന്‍ ഡിസൈനിങില്‍ പ്രശസ്തമായൊരു സ്ഥാപനമാണ് 'റോയല്‍ കിച്ചന്‍സ് '. ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കിച്ചന്‍ പ്ലാനിംഗ് , റീമോഡെലിങ് എന്നിവയെല്ലാം നല്ലരീതിയില്‍ മിതമായ നിരക്കില്‍ ചെയ്തുകൊടുക്കുന്നു. അവരുടെ വെബ് സൈറ്റില്‍ ആയിരക്കണക്കിന് ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കസ്റ്റമര്‍ കെയറിന് എഫിഷ്യന്റ് ആയൊരു ടീമും.
Royal Kitchen corp.,
206 South Main Street, New City, New York 10956
Phone: (845) 638-4575 Fax: (845) 638-4505
www.royalkitchens-ny.com
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME