SPiCE most viewed videos in indulekha
 

My Home: Lal Jose

അച്‌ഛനുറങ്ങാത്ത വീടിന്റെ സംവിധായകന് സ്വന്തം വീടിനെക്കുറിച്ച് വലിയ സങ്കല്‍പ്പങ്ങളില്ല. വീടിന്റെ സ്‌ട്രക്‍ച്ചറോ രൂപഭംഗിയോ അല്ല, വീട് പ്രസരിപ്പിക്കുന്ന ഭാവങ്ങളാണ് അദ്ദേഹത്തിന്റെ മനസിനെ തൊടുന്നത്.

malayalam movie director lal jose“ഒറ്റപ്പാലത്തെ വീട് ഞാന്‍ വച്ചതല്ല. സ്വന്തമായി ഞാന്‍ വീട് വച്ചിട്ടുമില്ല. വീട് വയ്‌ക്കാനുള്ള ക്ഷമയില്ല. അതിനുള്ള സമയം കിട്ടിയില്ല എന്നു പറയുന്നതാണ് ശരി. എന്നെങ്കിലും വീട് വച്ചാല്‍ അതില്‍ ഒരു ഹോം തിയേറ്റര്‍ വേണമെന്നല്ലാതെ മറ്റ് സങ്കല്‍‌പ്പങ്ങളുമില്ല. എനിക്ക് സിനിമകള്‍ കാണാനും എന്റെ പുസ്‌തകങ്ങളും ഡി വി ഡികളും വയ്‌ക്കാനും ഒരിടം വേണം. ബാക്കിയൊക്കെ ഭാര്യയുടെയും കുട്ടികളുടെയും ഇഷ്‌ടം പോലെ ആയിക്കോട്ടെ.” ലാല്‍ ജോസ് പറയുന്നു.

ഓരോ സിനിമകള്‍ക്കായും മനസിന്റെ ഫ്രെയ്‌മില്‍ കണ്ട അതേ ദൃശ്യചാരുതയുള്ള ലൊക്കേഷന്‍ തേടി അലയുന്ന ലാലിന് തന്റെ സിനിമകളിലെ വീടിനെക്കുറിച്ചുള്ള കാഴ്‌ചപ്പാട് കേള്‍ക്കേണ്ടേ.

“ആ കഥയിലെ കഥാപാത്രങ്ങള്‍ താമസിക്കുന്നത് ഈ വീട്ടിലാണ് എന്നു തോന്നിപ്പിക്കുന്ന വീടായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആ വീട് വിഷ്വല്‍ കോണ്‍‌ട്രിബ്യൂഷന്‍ നല്‍കുന്നുണ്ടെങ്കില്‍ കൂടുതല്‍ സന്തോഷം.”
Pushpa

RELATED PAGES
» Lal Jose Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger