Sony BRAVIA E4000: TV and Painting!

അതിഥികളെ സ്വീകരിച്ചിരുത്തുന്ന സ്ഥലത്തു നിന്നും നമ്മള്‍ ടെലിവിഷനെ കുടിയിറക്കിക്കൊണ്ടിരിക്കുകയാണല്ലോ. കിടപ്പുമുറിയിലേക്കും വീടിന്റെ മുകള്‍നിലയിലേക്കുമൊക്കെ ഉള്‍വലിയേണ്ടി വന്ന ടിവിയെ സ്വീകരണമുറിയിലേക്ക് തിരിച്ചുകൊണ്ടു വരികയാണ് സോണി.
അവരുടെ പുതിയ Sony BRAVIA E4000 ടി വി മാത്രമല്ല, ഒരു പെയിന്റിങ്ങ് ശേഖരവുമാണ്. സാധാരണ ടി വ ഓഫായിരിക്കുമ്പോള്‍ കാണുന്ന കറുത്ത ബോറന്‍ സ്ക്രീനിന്റെ സ്ഥാനത്ത് ഈ മോഡല്‍ ഡിസ്‌പ്ലേ ചെയ്യുന്നത് സുന്ദരമായ ഒരു പ്രകൃതി ദൃശ്യമാകാം, അല്ലെങ്കില്‍ വാന്‍ഗോഗിന്റെ ഒരു മാസ്‌റ്റര്‍പീസാകാം!
ഈ ഫ്ലാറ്റ് ടിവി ഭിത്തിയില്‍ തൂക്കിയിടാം; ഓഫായിരിക്കുമ്പോള്‍ പെയിന്റിങ് ആണെന്നേ തോന്നൂ. ഇനി സ്‌റ്റാന്‍ഡില്‍ വയ്‌ക്കണമെന്നുള്ളവര്‍ക്ക് അങ്ങനെയുമാകാം. ഇതില്‍ സൂക്ഷിച്ചിരിക്കുന്ന ആറു പെയ്‌ന്റിംഗുകളില്‍ നിന്ന് ഇഷ്‌ടമുള്ളവ തെരഞ്ഞെടുക്കാം. അതിനു പകരം ഒരു സ്റ്റൈലന്‍ ഫോട്ടോ ഡിസ്‌പ്ലേ ചെയ്യണമെങ്കില്‍ അതും സാധ്യമാണ്.ഈ ഫ്ലാറ്റ് ടിവി ഭിത്തിയില്‍ തൂക്കിയിടാം; ഓഫായിരിക്കുമ്പോള്‍ പെയ്‌ന്റിംഗ് ആണെന്നേ തോന്നൂ. ഇനി സ്‌റ്റാന്‍ഡില്‍ വയ്‌ക്കണമെന്നുള്ളവര്‍ക്ക് അങ്ങനെയുമാകാം. 40 ഇഞ്ച്, 32 ഇഞ്ച്, 26 ഇഞ്ച് ഇങ്ങനെ മൂന്നു സൈസുകളില്‍ BRAVIA E4000 നിര്‍മിക്കുന്നുണ്ട്. മൂന്നും ഭിത്തിയില്‍ തൂക്കാമെങ്കിലും 26 ഇഞ്ചിന്റേത് ടേബിള്‍ ടോപായി ഫോട്ടോകള്‍ക്കൊപ്പം വയ്‌ക്കുന്നതാണ് ഭംഗി. (ഇടതുവശത്തെ ചിത്രം നോക്കൂ.)
മിഡ്‌നൈറ്റ് സ്‌കൈ, അലുമിനിയം, പേള്‍ വൈറ്റ്, ഡാര്‍ക്ക് വാല്‍നട്ട് ഇങ്ങനെ നാലു കളറുകളില്‍ ഈ ടിവി കിട്ടും. മുറിയുടെ പെയ്‌ന്റിനു ചേര്‍ന്നതു നോക്കി വാങ്ങാം. പഴയ ടിവി എക്‍സ്‌ചേഞ്ച് ചെയ്യാന്‍ പോകുന്നതിനു മുമ്പ് ഒരു കാര്യം കൂടി അറിഞ്ഞോളൂ, ഈ ആര്‍ട്ടിസ്‌റ്റിക് മോഡല്‍ ഇപ്പോള്‍ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ മാത്രമേയുള്ളു. എങ്കിലും, വൈകാതെ അമേരിക്കന്‍, ഏഷ്യന്‍ മാര്‍ക്കറ്റിലും എത്തും.
Maja Hauke
Corporate Communications Europe, Sony Europe
Phone: +44 (0)1932 81 7383
E-mail: maja.hauke@eu.sony.com
www.sony-europe.com
Zeba / TEAM INDULEKHA



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME