Interview: Architect P S Binoy

» VISIT P S Binoy's Dream Home Gallery
സിമ്പിള്‍ ഡിസൈനുകളാണ് ആര്‍ക്കിടെക്‍ട് പി എസ് ബിനോയിക്കു പ്രിയം. ഓരോ പ്രൊജക്‍ടും വളരെ സൂക്ഷ്മമായി, വ്യത്യസ്‌തമായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിനോയി തന്റെ ആശയങ്ങള്‍ പങ്കു വയ്‌ക്കുന്നു.
ഡിസൈനിങില്‍ താങ്കളുടെ പ്ളസ് പോയിന്റ് എന്താണ്?
എവര്‍ലാസ്‌റ്റിങ് ഡിസൈനുകളാണ് ഞാന്‍ ക്ളൈന്റിന് നല്‍കാറുള്ളത്. ക്ളൈന്റിന്റെ ആശയങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അവയില്‍ എന്റെ ആശയങ്ങള്‍ കൂടി സംയോജിപ്പിച്ചാണ് ഡിസൈന്‍ വരക്കാറ്. വളരെ സിമ്പിള്‍ ഡിസൈന്‍ ആണ് ഞാന്‍ വരക്കുന്നത്. കോംപ്ളിക്കേറ്റഡായ ഡിസൈനുകള്‍ കഴിവതും വരക്കാറില്ല. കാരണം കോംപ്ളിക്കേറ്റഡ് ആയ ഡിസൈനുകള്‍ക്ക് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം പുതുമ നഷ്ടപ്പെട്ടതായി തോന്നും.
ബ്രേക്ക് തന്ന പ്രോജക്ട് ഏതാണ്?2001-ലാണ് ഞാന്‍ ഈ രംഗത്തേക്ക് കടന്നത്. പാലക്കാട്ടെ ത്രീസ്റ്റാര്‍ ഹോട്ടലായ ഗഫാലയാണ് എന്റെ ആദ്യ പ്രോജക്ട്. ബ്രേക്ക് തന്ന പ്രോജക്ട് എന്നു പറയാനാവില്ല. വളരെ സാവധാനമാണ് ഞാന്‍ ഇന്നത്തെ നിലയിലെത്തിയത്. ഒരുപാട് പ്രോജക്ടുകള്‍ ഒരേ സമയം ചെയ്യാറില്ല. ഒരു ക്ളൈന്റിനെ കാണുമ്പോള്‍ അയാള്‍ അതിന് അങ്ങേയറ്റം ആഗ്രഹിക്കുന്നുണ്ടോ എന്നു നോക്കാറുണ്ട്.
ഡ്രീം പ്രോജക്ട്?
വ്യത്യസ്തമായ വീടുകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കാറുണ്ട്. അതിനായി അങ്ങേയറ്റം ഡെഡിക്കേറ്റഡായാണ് ഓരോ ഡിസൈനിങും പൂര്‍ത്തിയാക്കുന്നത്. പിന്നെ, പ്രത്യേകിച്ച് ഒരു ഡ്രീം പ്രോജക്ടില്ല. ചെയ്യാന്‍ കിട്ടുന്ന പ്രോജക്‍ടുകള്‍ പൂര്‍ണ്ണമായും വ്യത്യസ്തമായാണ് ചെയ്യുന്നത്. വീട് വെക്കാന്‍ അങ്ങേയറ്റം ആഗ്രഹവും സ്വന്തം വീടിനെക്കുറിച്ച് ധാരാളം അഭിപ്രായങ്ങളും ആശയങ്ങളും ഉള്ളവര്‍ക്കു മാത്രമേ ഞാന്‍ വീട് ഡിസൈന്‍ ചെയ്തു കൊടുക്കാന്‍ ആഗ്രഹിക്കാറുള്ളു.
ചെയ്ത വര്‍ക്കുകളില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്നത് ഏതാണ്?
എല്ലാ വര്‍ക്കുകള്‍ക്കും പിന്നില്‍ നല്ല അധ്വാനമുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ചത് ഏതെന്ന് പറയാനാവില്ല. എല്ലാ പ്രോജക്ടുകള്‍ക്കും എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ എന്റെ ക്ളൈന്റുകള്‍ നൂറു ശതമാനവും സംതൃപ്തരാണ്.
പുതിയ പ്രോജക്ടുകള്‍?
മോട്ടിസ് ബില്‍ഡേഴ്സിനു വേണ്ടി കുമ്പളം, കാക്കനാട് എന്നിവിടങ്ങളില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുന്നുണ്ട്. ശ്രീവൈശ്യ ബില്‍ഡേഴ്സിനു വേണ്ടി ആലുവയില്‍ ഒരു ഫ്ളാറ്റ്, അങ്കമാലിയില്‍ റൈറ്റ് ഡവലപേഴ്സിനായി വില്ലാ പ്രോജക്ട്, പാലക്കാട് നിസാമുദ്ദീന്റെ 5000 സ്ക്വയര്‍ഫീറ്റ് വരുന്ന വീട്, ചങ്ങനാശേരിയില്‍ റോജിയുടെ വീട്, പറവൂരില്‍ ജോസഫ് തെക്കിനേത്തിന്റെ 3500 സ്ക്വയര്‍ഫീറ്റ് വരുന്ന വീട്, വടക്കാഞ്ചേരിയില്‍ ഷോപ്പിങ് മാള്‍ - ഇവയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ പ്രോജക്ടുകള്‍.
കുടുംബം?
വീട്ടില്‍ അമ്മ മാത്രമേയുള്ളു. മീരാ ബായ്. ഒരു സഹോദരിയുണ്ട്. അവള്‍ വിവാഹിതയായി ബാംഗ്ളൂരില്‍ താമസിക്കുന്നു.
Design Treasury
Adam Plaza, Municipal Junction, North Paravoor, Ernakulam -683516
Phone: 94471 44700, 0484 4052700, 4062700
E-mail : design.treasury@yahoo.co.in
Sreedevi C Nair
RELATED PAGES
» More Architects



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME