Lovely Landscapes
VISIT GALLERY for more Landscape Designsവീടിന്റെ അകത്തളം മാത്രമല്ല മുറ്റവും ചുറ്റുപാടുകളും കൂടി മനോഹരമാക്കി സൂക്ഷിച്ചെങ്കില്‍ മാത്രമേ വീട് കൂടുതല്‍ സ്വീകാര്യവും അഴകുള്ളതുമാകൂ എന്ന കണ്‍സെപ്റ്റ് ആണ് ഫ്രണ്ട്‌യാര്‍ഡ് ലാന്‍ഡ്‌സ്‌കേപിങ്ങിന് ആധാരം.
പലയിനം പൂച്ചെടികള്‍, ലോണ്‍, ചെറിയ മരങ്ങള്‍, പല നിറങ്ങളിലുള്ള കുറ്റിച്ചെടികള്‍, സോളാര്‍ ലൈറ്റ്‌സ്, കളയുടെ വളര്‍ച്ച നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍, ഡ്രൈവ് വേയുടെ അതിരുകളില്‍ പാകുന്ന ബ്രിക്‍സ്, ലാന്‍ഡ്‌സ്‌കേപിംഗ് ഫാബ്രിക്, ബേര്‍ഡ് ബാത്, സ്കള്‍പ്‌ചേര്‍സ്, ബേര്‍ഡ് ഫീഡര്‍, സോയില്‍ തുടങ്ങി വീടിന്റെ ഫ്രണ്ട്‌യാര്‍ഡ് മോടിപിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന 'അവശ്യ വസ്തുക്കള്‍' ഏറെയുണ്ട്. മനസ്സിനിഷ്ടപ്പെട്ട ഒരു ഡിസൈന്‍ കണ്ടുപിടിക്കുകയാണ് ഇതിനുള്ള ആദ്യപടി. ശേഷം പ്ലാന്‍ ചെയ്തിരിക്കുന്ന ബജറ്റ് അനുസരിച്ച് ഓരോന്നായി വാങ്ങാം.
നിലവിലുള്ള കളകളും മറ്റു ചെടികളും നീക്കിക്കളയുന്നതാണ് ഈ പ്രോജക്റ്റിന്റെ തുടക്കം. ഇതിനായി പലയിനം ഹെര്‍ബിസൈഡുകള്‍ ഉപയോഗിക്കുന്നു. ശേഷം ചെടികള്‍ നനയ്ക്കുന്നതിനാവശ്യമായ 'വാട്ടറിംഗ് സിസ്റ്റം' ഇന്‍സ്റ്റാള്‍ ചെയ്യലാണ്. ടാപ്, ഹോസ്, സ്പ്രിങ്ക്ലര്‍ മുതലായവ. പിന്നീട് ലാന്‍ഡ്‌സ്‌കേപിംഗ് ഫാബ്രിക് കൊണ്ട് ആവശ്യമായ സ്ഥലം മുഴുവനും കവര്‍ ചെയ്യുന്നു. കള വളരുന്നത് തടയാനാണിത്.പൂച്ചെടികള്‍ നടാനുദ്ദേശിക്കുന്ന ഇടങ്ങളില്‍ ഫാബ്രിക് പ്രത്യേക ആകൃതികളില്‍ കട്ട് ചെയ്ത് ചെടികള്‍ വച്ചുപിടിപ്പിക്കുന്നു. ഫാബ്രിക്കിനു മുകളില്‍ ഓര്‍ഗാനിക് മള്‍ച് വിതറുകയോ ക്രഷ്ഡ് സ്റ്റോണ്‍ വിതറുകയോ ചെയ്യാവുന്നതാണ്.
മനോഹരമായ ലോണ്‍, അതില്‍ ഇടയ്ക്കിടെ പൂച്ചെടികളുടെ കൂട്ടം, അതിരുകളില്‍ ചെറിയ മരങ്ങള്‍, ഡ്രൈവ് വേയില്‍ നിന്ന് ഫ്രണ്ട് ഡോര്‍ വരെയുള്ള വഴിക്കിരുവശവും സൊളാര്‍ ലൈറ്റുകള്‍ തുടങ്ങി നല്ലൊരു ചിത്രമാണ് ഫ്രണ്ട്‌യാര്‍ഡ് ലാന്‍ഡ്‌സ്‌കേപിംഗ് കഴിഞ്ഞ ഒരു വീട് സമ്മാനിക്കുന്നത്.
ഇത്തരത്തില്‍ യാര്‍ഡ് മോടിപിടിപ്പിക്കുന്നതിനു സഹായിക്കുന്ന ധാരാളം 'ലാന്‍ഡ്‌സ്കേപിംഗ്' ഏജന്‍സികളുണ്ട്. അതിലൊന്നാണ് ഇ എന്‍ എഫ് എന്ന ന്യൂയോര്‍ക്ക് ബേസ്‌ഡ് കമ്പനി. 1980-ല്‍ സ്ഥാപിതമായ ഈ കമ്പനി ഉപയോക്താക്കള്‍ക്ക് ആവശ്യമായ രീതിയിലും നിറങ്ങളിലും ലാന്‍ഡ്‌സ്‌കേപിംഗ് ചെയ്തുകൊടുക്കുന്നു. ധാരാളം ഡിസൈനുകള്‍, കണ്‍സള്‍ട്ടിങ്, മറ്റു പ്രൊഫഷനല്‍ ഹെല്‍പ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:
ENF Designs,
61 Edward Pl, Monroe, NY 10950
Phone: 845.783.8556
www.enfdesigns.com
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME