Trendy Home = Traditional Home

» VISIT Traditional Architecture Gallery
അറയും നിരയുമുള്ള വീടുകള്‍ പൊളിച്ചു മാറ്റി, മൊസൈയ്‌ക്കും ടൈല്‍സും പതിപ്പിച്ച കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ തീര്‍ക്കുന്നതിലായിരുന്നു ഒരിടയ്‌ക്ക് മലയാളിയുടെ കമ്പം. അങ്ങനെ ഒരാവേശത്തില്‍ എട്ടുകെട്ടും നാലുകെട്ടും കൈവിട്ടവര്‍ ഇന്നു ദു:ഖിക്കുകയാണ്. കാരണം ഇപ്പോള്‍ പഴമയാണ് ഫാഷന്‍.
ആധുനിക രീതിയില്‍ നിര്‍മിക്കുന്ന പല വീടുകളുടെയും മുറ്റത്തേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് പടിപ്പുരകളാണ്. അകത്തേക്ക് കടന്നാലോ തറയോട് പതിപ്പിച്ച വിശാലമായ വരാന്ത, കാറ്റു കൊണ്ടിരിക്കാന്‍ ചാരുപടി, നടുമുറ്റം, തളങ്ങള്‍. വീടിന് മോടിക്കൂട്ടാന്‍ ചീന ഭരണികള്‍, പിച്ചളപറകള്‍, ഓട്ടുരുളികള്‍ അങ്ങനെയങ്ങനെ. ഫര്‍ണിച്ചറുകള്‍ക്കുമുണ്ടാകും പഴമയുടെ പ്രൌഡി.
ടൂറിസം വളര്‍ന്നതും കേരളത്തില്‍ റിസോര്‍ട്ട് സംസ്‌കാരം ശക്‍തിപ്പെട്ടതും ‘കേരളത്തനിമ‘ എന്നൊരു ആവേശം മലയാളിമനസില്‍ ഉണരാന്‍ കാരണമായി. കൂടാതെ പഴമയുടെ പുനരാവിഷ്‌കാരം സാധ്യമാകാന്‍ സമ്പന്നര്‍ക്കേ കഴിയൂ എന്നതിനാല്‍ ഇത്തരം വീടുകള്‍ ഒരു സ്‌റ്റാറ്റസ് സിംബല്‍ കൂടിയായി. കാരണം ഈ കെട്ടിട്ടങ്ങള്‍ക്ക് വിസ്‌തീര്‍ണം ഏറും. ധാരാളം മരപ്പണി ഉള്ളതു കൊണ്ടുള്ള ചെലവു വേറെയും. ഇവയുടെ ഭംഗി നിലനിര്‍ത്തുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.
പഴയതിനു പത്രാസില്ല എന്ന ഒറ്റക്കാരണത്താല്‍ വീടും വീട്ടുപകരണങ്ങളും കൈവെടിയുന്നവരുടെ ശ്രദ്‌ധയ്‌ക്ക്: വസ്‌ത്രത്തിന്റെയും ആഭരണത്തിന്റെയും കാര്യത്തിലെന്ന പോലെ വീടുകളുടെ ഫാഷനും മാറി മറിഞ്ഞു വരും. ഇന്നത്തെ പഴഞ്ചന്‍ ഫാഷനാകും നാളത്തെ ലേറ്റസ്‌റ്റ് ട്രെന്‍ഡ്!!
Zeba/ TEAM INDULEKHA
RELATED PAGES
» Architects



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME