SPiCE most viewed videos in indulekha
 

Exciting Wall Papers

sony bravia televisionവാള്‍‌പേപ്പര്‍ ഉപയോഗിച്ച് മുറികളുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നത് വളരെ എക്‍സൈറ്റിംഗ് ആയൊരു ഐഡിയ തന്നെ. ഇത് തിരിച്ചറിഞ്ഞ് വിവിധ വര്‍ണ്ണങ്ങളിലും ഡിസൈനുകളിലും നിരവധി കമ്പനികള്‍ വാള്‍പേപ്പറുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. കിഡ്സ് റൂം, ലിവിംഗ് റൂം, ബെഡ് റൂം, കിച്ചന്‍ തുടങ്ങി ഓരോ റൂമുകളുടെയും തീം അനുസരിച്ച് വ്യത്യസ്ത മോഡലുകള്‍ ഉപയോക്താക്കള്‍ക്കായി ദിനം‌പ്രതി ഒരുങ്ങുന്നു.

ഇവയില്‍ ഡോട്സ്, വുഡ്, ബ്രിക്‍സ്, ലാന്‍‌ഡ്സ്കേപ്, ഫ്ലോറല്‍‌സ്, ജ്യോമെട്രിക് ഷെയ്പ്സ് തുടങ്ങി ആയിരക്കണക്കിന് പാറ്റേണുകള്‍ ലഭ്യം. പല നിറങ്ങളിലുള്ള മുത്തുകള്‍, ലെയ്സുകള്‍, റിബണുകള്‍ എന്നിവ ഉപയോഗിച്ച് വാള്‍‌പേപ്പര്‍ കൂടുതല്‍ മോടിപിടിപ്പിക്കുന്നതും ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. ചുവരുകളിലുള്ള ചെറിയ പൊട്ടലുകളും‌മറ്റും ഭംഗിയായി മറച്ചുവയ്ക്കാമെന്നതും ഇതുകൊണ്ടുള്ള ഒരു ഉപയോഗമാണ്. ചുരുക്കത്തില്‍, വീടിന്റെ അകത്തളങ്ങള്‍ക്ക് ഒരു 'പുതുജീവന്‍' നല്‍കാന്‍ വാള്‍‌പേപ്പര്‍ സഹായിക്കുന്നു. അതും പെയിന്റിംഗിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവും. മോഡേണ്‍ ടെക്‌നോളജിയുടെ സഹായത്താല്‍ പ്രിന്റിംഗില്‍ വന്നിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ വാള്‍‌പേപ്പറുകളിലും പ്രതിഫലിക്കുന്നുണ്ട്. ഫലമോ, ധാരാളം വീടുകളില്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ ചുവരുകള്‍ക്ക് അലങ്കാരമാകുന്നു.

മുകളിലെ ചിത്രത്തിലെ 'എലിസ്' ഡബിള്‍ റോള്‍ വാള്‍പേപ്പറിന് വില $. 74.99.
( ഫീച്ചേര്‍സ്: Double Wallpaper Roll, Features Printed Design, Strippable Paper Non-Woven Fabric Backing, Wipe with a Damp Cloth Surface, Covers 56.0 Sq. Feet, Paper Paste Sold Separately)

sony bravia television
ഇത് കിഡ‌്സ്' വാള്‍ പേപ്പര്‍ ബോര്‍ഡര്‍. വില $ 29.99. ( ഫീച്ചേര്‍സ് : Multi-Colored, Made of 100% Paper-backed Vinyl, Showcases Barbie, Convenient Pre-Pasted Backing, Vinyl Coated for Protection Wipe with Wet Sponge Surface )

ഇഷ്ടമുള്ള വാള്‍‌പേപ്പര്‍ വാങ്ങിയതിനുശേഷം റൂമിന്റെ ഒരു കോര്‍ണര്‍ സെലെക്റ്റ് ചെയ്ത് വാള്‍‌പേപ്പര്‍ ഒട്ടിച്ചുതുടങ്ങുന്നതാണ് ഇതിന്റെ ആദ്യപടി. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു ജോലിയാണിത്. റൂം ഫ്ലോര്‍, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് കവര്‍ ചെയ്താല്‍ പിന്നീടുള്ള ക്ലീനിംഗ് വളരെ എളുപ്പമാകും. എന്നാല്‍ പ്രീ പേസ്റ്റഡ് പേപ്പര്‍ ഉപയോഗിക്കുമ്പോള്‍ മാനുഫാക്ചറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വാട്ടര്‍ ട്രേയില്‍ വാള്‍‌പേപ്പറിന്റെ പശയുള്ള ഭാഗം കുതിര്‍ത്തെടുക്കുക. എയര്‍ ബബിളുകള്‍ സ്പഞ്ച് ഉപയോഗിച്ച് മെല്ലെ നീക്കം ചെയ്ത് പേപ്പറിന്റെ അരികുകള്‍ സീം റോളര്‍ കൊണ്ട് നന്നായി യോജിപ്പിച്ചെടുത്താല്‍ മതിയാകും. വളരെ ഡ്യൂറബിള്‍ ആയ വാള്‍‌പേപ്പറുകള്‍ ക്ലീന്‍ ചെയ്യാനും എളുപ്പമാണ്.

കുട്ടികളുടെ മുറികളില്‍ അവര്‍ക്കിഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള വാള്‍‌പേപ്പര്‍ ഒട്ടിക്കുന്നത് റൂമിന് ഒരു 'കുട്ടിത്തം' സമ്മാനിക്കും. ധാരാളം സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ചുവരുകളില്‍ വാള്‍പേപ്പറുകള്‍ ഒഴിവാക്കുന്നതാവും നല്ലത്. കളര്‍ വളരെപ്പെട്ടെന്ന് മങ്ങുന്നതിന് ഇത് കാരണമാകുന്നു.

കൂടുതല്‍ ഡിസൈനുകള്‍: www.target.com

RELATED PAGES
»
Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger