Marickar Group with 3 Home Projects
അറുപതു വര്‍ഷത്തെ പാരമ്പര്യവും അനുഭവപരിചയവും നല്‍കിയ ആത്മവിശ്വാസവുമായി നിര്‍മാണരംഗത്തേക്കും കാലൂന്നിയിരിക്കുകയാണ് മരിക്കാര്‍ ഗ്രൂപ്പ്. അതും ഗംഭീര മൂന്നു പ്രൊജക്‍ടുകളുമായി ഒരു ഗ്രാന്‍ഡ് തുടക്കം.കോട്ടയത്ത് മോണിംഗ് ഗ്ളോറി സൂപ്പര്‍ ലക്ഷ്വറി ഫ്ളാറ്റ്, നെടുമ്പാശ്ശേരിയിലെ അത്താണിയില്‍ നിര്‍മ്മിക്കുന്ന മില്ലനിയം ഹോട്ടല്‍, തലശ്ശേരിയിലെ മഞ്ഞോടിയില്‍ നിര്‍മ്മാണം തുടങ്ങിയ ഇന്റഗ്രേറ്റഡ് ടൌണ്‍ഷിപ്പ്. ഇതു മൂന്നുമാണ് മരിക്കാറിന്റെ ആദ്യ പ്രൊജക്‍ടുകള്‍.
കോട്ടയം ജില്ലയിലെ തന്ന ഏറ്റവും വലിയ പ്രോജക്ടാണ് മരിക്കാര്‍ ഗ്രൂപ്പിന്റെ ആദ്യത്തെ പ്രോജക്ടായ മോണിംഗ് ഗ്ളോറി. നഗരത്തോട് ചേര്‍ന്ന് കളത്തിപ്പടിയിലാണ് ഈ സൂപ്പര്‍ ലക്ഷ്വറി ഫ്ളാറ്റ്. 102 സെന്റിലാണ് 124 അപ്പാര്‍ട്ട്മെന്റുകളുള്ള ഈ ഭവനസമുച്ചയം നിര്‍മിക്കുന്നത്. പതിനാറ് നിലകളിലായി രണ്ടും മൂന്നും ബെഡ്റൂമുകളുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍. എല്ലാ വിധ ആധുനിക സൌകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്: ഇന്‍ട്രൂഷന്‍ അലാം സിസ്റ്റം, ഹോം തീയേറ്റര്‍, സെക്യൂരിറ്റി ടൂര്‍ സിസ്റ്റം, വീഡിയോ ഡോര്‍ഫോണ്‍, സിമ്മ്വിങ് പൂള്‍, ക്ളബ്ബ് ഹൌസ്, പ്ളേ ഗ്രൌണ്ട്, മള്‍ട്ടി ജിം ഇങ്ങനെ നിരവധി സൌകര്യങ്ങള്‍. ബേസ്‌മെന്റിലും ഗ്രൌണ്ട്ഫ്ളോറിലുമുള്ള കാര്‍പാര്‍ക്കിങ് സൌകര്യമാണ് മറ്റൊരു പ്രത്യേകത. രണ്ടു ബെഡ്റൂം ഫ്ളാറ്റുകള്‍ക്ക് 28 ലക്ഷവും മൂന്നു ബെഡ്റൂം ഫ്ളാറ്റുകള്‍ക്ക് 35 ലക്ഷവുമാണ് വില . 2010-ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
നെടുമ്പാശ്ശേരിയിലെ അത്താണിയില്‍ നിര്‍മ്മിക്കുന്ന മില്ലനിയം ഹോട്ടല്‍ ഒരു സര്‍വ്വീസ് അപ്പാര്‍ട്ട്മെന്റു കൂടിയാണ്. മുപ്പതു സെന്റിലാണ് ഹോട്ടല്‍. ഇതില്‍ 38 സ്‌റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകളാണ് നിര്‍മ്മിക്കുന്നത്. 600 സ്ക്വയര്‍ ഫീറ്റില്‍ തീര്‍ത്ത ഫര്‍ണിഷ‌്ഡ് മുറികളും ആധുനിക സൌകര്യങ്ങളുമുള്ള ഈ ഹോട്ടല്‍ എന്‍.ആര്‍.ഐകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പാക്കേജു കൂടിയാണ്. ഇതിന്റെ നിര്‍മ്മാണം 2009 ഡിസംബറില്‍ പൂര്‍ത്തിയാകും.
മരിക്കാര്‍ ഗ്രൂപ്പിന്റെ വ്യത്യസ്തമായ മറ്റൊരു പ്രോജക്ടാണ് തലശ്ശേരിയിലെ മഞ്ഞോടിയില്‍ നിര്‍മ്മാണം തുടങ്ങിയ ഇന്റഗ്രേറ്റഡ് ടൌണ്‍ഷിപ്പ്. 15 ഏക്കറില്‍ 116 പ്ളോട്ടുകളാണുള്ളത്. അഞ്ചു സെന്റു മുതല്‍ 25 സെന്റ് വരെയുള്ള പ്ളോട്ടുകള്‍. വില്ലകളും ഫ്ളാറ്റുകളും കൊമേഴ്സ്യല്‍ ഏരിയകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ടൌണ്‍ഷിപ്പ്. അതാണ് ഹോം ടൌണ്‍ എന്ന ഈ പ്രൊജക്‍റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. സെക്യൂരിറ്റി സംവിധാനങ്ങളും മികച്ച റോഡുകളും സ്ട്രീറ്റ് ലൈറ്റുകളും എല്ലാം ഈ ടൌണ്‍ഷിപ്പിന്റെ പ്രത്യേകതയാണ്. ആധുനിക സംവിധാനങ്ങളും ഉപയോക്താക്കളുടെ സംതൃപ്തിയും ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന ഈ ഹോം ടൌണ്‍ തലശ്ശേരിയിലെ ഏറ്റവും വലിയ പ്രോജക്ടു കൂടിയാണെന്ന് മരിക്കാര്‍ ഗ്രൂപ്പ് ജി എം ഫിലിപ്പ് ജാക്‍സണ്‍ പറഞ്ഞു. 2010-ല്‍ പ്രോജക്ട് പൂര്‍ത്തിയാകും.
പ്രമുഖ ആര്‍ക്കിടെക്‍റ്റായ ടോണി ജോസഫാണ് (സ്ഥപതി, കൊച്ചി) മരിക്കാര്‍ ഭവനങ്ങളും മില്ലനിയം ഹോട്ടലും രൂപകല്പന ചെയ്തിരിക്കുന്നത്.
1947ല്‍ പ്ളാന്റേഷനില്‍ തുടങ്ങിയ മരിക്കാര്‍ ഗ്രൂപ്പ് വളര്‍ന്ന്‍ ഇപ്പോള്‍ മരിക്കാര്‍ എസ്റേറ്റ് ആന്‍ഡ് പ്രൊജക്‍റ്റ്‌സായിരിക്കുന്നു. 2007 മുതല്‍ ഈ ഗ്രൂപ്പ് കേരളത്തില്‍ ഭവനനിര്‍മാണരംഗത്ത് സജീവമാണ്.
Marickar Estates & Projects
Corporate Office: 41/3611, Old Railway Station Road, Kochi- 682018
Phone: 91-484-4051191 Fax: 91 484 4016991
Mobile: 91-93490 99001
Email: sales@marickargroup.com
www. marickargroup.com
Sreedevi C Nair



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME