Interview: Architect Prasanth P George

» VISIT Prasanth P George's Dream Home Gallery
സ്വന്തം വീട് ഡിസൈന്‍ ചെയ്‌തു കൊണ്ടാണ് ആര്‍ക്കിടെക്‍റ്റ് പ്രശാന്ത് പി ജോര്‍ജിന്റെ തുടക്കം. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചെറിയ ഇഷ്ടങ്ങള്‍ പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച ഏരൂരിലെ വീട്-പാലത്തിങ്കല്‍. പ്രകൃതിയെ പൂര്‍ണമായും വീടിനുള്ളിലേക്ക് കൊണ്ടു വന്നു എന്നതാണ് ഈ വീടിന്റെ പ്രത്യേകത. ആദ്യസംരംഭം തന്നെ കരിയറില്‍ നല്ലൊരു ബ്രേക്ക് തന്നുവെന്ന് പ്രശാന്ത് പറയുന്നു. 1990-ല്‍ പണിത വീട് ഏകദേശം 2000 സ്ക്വയര്‍ ഫീറ്റോളം വരും.
ഡിസൈനിങില്‍ താങ്കളുടെ പ്ളസ്?
ഞാന്‍ വളരെ സൈറ്റ് കോണ്‍ഷ്യസ് ആണ്. സൈറ്റിന് വേണ്ടത്ര പ്രാധാന്യം നല്‍കണമെന്നതാണ് എന്റെ ഒരു ഡിസൈന്‍ ഫിലോസഫി . ഒരു കസേര ഇരിക്കാന്‍ ഉപയോഗിക്കുന്നതാണ്. അതിന്റെ ഫങ്ഷനാണത്. അതില്‍ സുഖമായി ഇരിക്കാനുള്ള വൊക്കാബലറി ഉണ്ടാക്കിയെടുക്കുക എന്നതാണ് എന്റെ ഫിലോസഫി. അതായത് ആര്‍ക്കിടെക്‍ച്ചറല്‍ എലിമെന്റ്സ് മാത്രം ഉപയോഗിച്ച് ഒരു ഡിസൈന്‍. പിന്നെ പ്രകൃതിയുമായി ഒരു ഇന്ററാക്ഷന്‍ നടത്താതെ പ്രകൃതിയെ പൂര്‍ണ്ണമായും വീടിനുള്ളിലേക്കാക്കുന്ന തരത്തിലുള്ള ഡിസൈനുകള്‍ ചെയ്യാറുണ്ട്. സ്പേസ് മാനേജ്മെന്റ്, എലിവേഷന്‍, ലൈറ്റ്, ഇന്റീരിയര്‍ ഇങ്ങനെ എല്ലാത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. അവയ്ക്കെല്ലാം ഓരോരോ ഫങ്ഷനുകള്‍ ഉണ്ട്. അവ നന്നായി, ക്ളൈന്റിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമാക്കി, ഡിസൈന്‍ ചെയ്യുകയാണ് എന്റെ രീതി.ഡ്രീം പ്രോജകട്?
ഒരു ഡ്രീം പ്രോജക്‍ട് എന്നു പറയാന്‍ ഒന്നുമില്ലെങ്കിലും ഒന്നിനെയും ഡിസ്റര്‍ബ് ചെയ്യാതെ പ്രോജക്‍ടുകള്‍ പൂര്‍ത്തിയാക്കണം എന്നാഗ്രഹമുണ്ട്. അതായത് ഭൂമിയെ അധികം ഡിസ്റര്‍ബ് ചെയ്യാത്ത തരത്തില്‍ പ്രോജക്‍ടുകള്‍ ചെയ്യണം.
പുതിയ പ്രോജക്‍ടുകള്‍ ?
കോലഞ്ചേരിയില്‍ ബ്രൂഫ് സൈഡ് വില്ല, ചാലക്കുടിയിലെ ടെറാമിയ വില്ലാ പ്രോജക്‌ട്, മൂവാറ്റുപുഴ കടാടിയിലെ ഗ്രീന്‍ വുഡ്സ്, ഊട്ടിയിലെ ഹോട്ടല്‍ എടശ്ശേരി, വിജയവാഡയില്‍ സ്കൂള്‍ ഇവയെല്ലാം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്‌ടുകളാണ്.
ഏറ്റവും മികച്ചതെന്ന് തോന്നിയിട്ടുള്ള വര്‍ക്ക് ഏതാണ്?
പെരുമ്പാവൂര്‍-കാലടി റൂട്ടില്‍ വല്ലത്ത് സെന്റ് തെരേസാസ് ചര്‍ച്ച്. കേരള ആര്‍ക്കിടെക്ചര്‍ മാത്രം ഉപയോഗിച്ച് ഈ ഡിസൈനിങ്ങില്‍ വെസ്റേണ്‍ കണ്‍സെപ്റ്റ് ഉണ്ട്. അതായത് മലയാളം, ഇംഗ്ളീഷ് ലിപി ഉപയോഗിച്ച് എഴുതുന്ന രീതി. പിന്നെ, കോതമംഗലം കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം. 2004-ല്‍ ആയിരുന്നു അത്. പിന്നെ എന്റെ മിക്ക വീടുകളും തന്നെ എനിക്ക് പ്രിയമാണ്.
കുടുംബം?
ഭാര്യ കാവ്യ. മക്കള്‍ നയന്‍, നിയ, ജോര്‍ജ്ജ് സെബാസ്‌ട്യന്‍.
Architect Prasanth P George
Pechkraft Design Alternation, Palathingal, Eroor West, Thripunithura, Kochi-06
Phone: 2775753, 6526111,9447978311
E-mail : prasanthpgeorge@yahoo.com
Sreedevi C Nair
RELATED PAGES
» More Architects



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME