SPiCE most viewed videos in indulekha
 

Vasthu : Trees at Home

- ശകുന്തള മേനോന്‍
നമ്മുടെ വീടിന് ചുറ്റും ഏതൊക്കെ മരങ്ങള്‍ നട്ടുവളര്‍ത്താം? പുതുതായി വീടു പണിതവരും വാങ്ങിയവരുമെല്ലാം ഒരു പോലെ ചിന്തിക്കാറുള്ളതാണ് ഈ കാര്യം. ഇക്കാര്യത്തില്‍ വാസ്തുശാസ്ത്രവിദ്ഗ് ധര്‍ക്കിടയില്‍ ഏകാഭിപ്രായമല്ല ഉള്ളത്. എങ്കിലും പൊതുവേ അംഗീകരിക്കപ്പെട്ട ചിലതുണ്ട്.
കിഴക്കുഭാഗത്തു നടാന്‍ പറ്റിയ മരം പ്ലാവാണ്. മാവു നടാന്‍ നല്ലത് വടക്കാണ്.
designed by Architect Sebastian Jose
മറ്റ് മരങ്ങളും അവയുടെ സ്ഥാനങ്ങളും ഇതാ:
വടക്കുഭാഗത്തു നടാന്‍ പറ്റിയ മരങ്ങള്‍ - ഇത്തി, പുന്ന.
കിഴക്കുഭാഗത്ത് അനുയോജ്യമായ മറ്റൊരു മരം - ഇലഞ്ഞി.
തെക്ക് ഭാഗത്ത് പറ്റിയ മരങ്ങള്‍ - പുളി, അത്തി, കമുക് ,
പടിഞ്ഞാറു ഭാഗത്ത് അനുയോജ്യമായ മരങ്ങള്‍ - ഏഴിലം പാല, അരയാല്‍.
ചേര്, താന്നി, വേപ്പ്, മുരിങ്ങ, കാഞ്ഞിരം തുടങ്ങിയവ വീട്ടുവളപ്പില്‍ വളരുന്നത് നല്ലതല്ല.

ഇനി ദോഷഫലങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ -
വീടിനു തെക്കുഭാഗത്ത് ഇത്തി നിന്നാല്‍ ആ വീട്ടില്‍ താമസിക്കുന്നവരുടെ മാനസികനില ആരോഗ്യകരമായിരിക്കില്ല. അമിതമായ ഭയം, പരിഭ്രമം, വിഷാദം, ദേഷ്യം എന്നിവ അനുഭവപ്പെടാം.
പടിഞ്ഞാറു ഭാഗത്ത് പേരാല്‍ നിന്നാല്‍ ശത്രു ദോഷവും വടക്ക് അത്തി നിന്നാ‍ല്‍ ഉദരദോഷവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ വീട്ടുമുറ്റത്തു നില്‍ക്കുന്ന ഏതെങ്കിലും മരത്തിന്റെ കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ താഴെ കമന്റായി ചോദിക്കാം.

RELATED PAGES
» Vasthu Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger