My Fashion: Beena Kannan
മെറൂണില്‍ കസവിന്റെ വലിയ ഗോപുരങ്ങള്‍ തിളങ്ങുന്ന സാരി. കാതില്‍ വെള്ളകല്ലു പതിച്ച, വൃത്താകൃതിയിലുള്ള വലിയ കമ്മല്‍. മെറൂണ്‍ ത്രെഡില്‍ വലിയ ലോക്കറ്റുള്ള മാല. വിരലില്‍ പൂവിനോളം വലിയ മോതിരം. ബീന കണ്ണന്‍ ഈസ് സോ സ്‌റ്റൈലിഷ്. റിയാലിറ്റി ഷോക്കാരുടെ ഭാഷ കടമെടുത്താല്‍, ശീമാട്ടിയിലെ സാരി വിഭാഗത്തില്‍ കസ്‌റ്റമേഴ്‌സിനിടയില്‍ പറന്നു നടക്കുന്ന, ബീനയുടെ ‘എനര്‍ജി ലെവല്‍ ഈസ് ഹൈ’.അടിമുടി എലഗന്റ് ആന്‍ഡ് സ്‌റ്റൈലിഷായ ബീന കണ്ണന്റെ സ്‌റ്റൈല്‍ മന്ത്രാസ് കേള്‍ക്കൂ.
ജീന്‍സ്, സാരി, സല്‍വാര്‍, പട്യാല.... എല്ലാം ധരിക്കാന്‍ എനിക്കിഷ്‌ടമാണ്. സാരിക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. സാരിയുടുത്താലും ഒരു പ്രത്യേക ഭംഗിയുണ്ട്. ഇടയ്‌ക്കെങ്കിലും സാരിയുടുത്ത് സ്‌റ്റൈലാകാനുള്ള അവസരം നഷ്‌ടപ്പെടുത്തരുതെന്നേ ലേഡീസിനോട് ഞാന്‍ പറയൂ.”
വലതു കൈവിരലിലെ വലിയ മോതിരത്തോട് പ്രത്യേക ഇഷ്‌ടമുണ്ടെന്ന് ബീന സമ്മതിക്കും. “ ഓരോ ഡ്രസിനും സ്യൂട്ടാകുന്ന വിധത്തില്‍ ആക്‌സസറീസ് ധരിക്കുകയാണ് പതിവ്. ചിലപ്പോള്‍ മൂഡനുസരിച്ച് “, ഒരു ചെറുചിരിയോടെ ബീന കൂട്ടിച്ചേര്‍ത്തു.”പിന്നെ പ്രായത്തിന് അനുസരിച്ചും”.
പ്രായത്തെക്കുറിച്ച് ബീന കണ്ണന്‍ പറഞ്ഞാല്‍ ഈ പ്രായക്കുറവിന്റെ രഹസ്യം ചോദിക്കാതിരിക്കുന്നതെങ്ങനെ?
“പ്രായത്തെ തോല്‍പ്പിക്കണമെങ്കില്‍ കുറച്ച് കഷ്‌ടപ്പെടുക തന്നെ വേണം. ഞാന്‍ ഡാന്‍സ് ചെയ്യാറുണ്ട്, എക്‌സര്‍സൈസ് ചെയ്യാറുണ്ട്. എത്ര തിരക്കാണെങ്കിലും കുറച്ചു നേരമെങ്കിലും എക്‌സര്‍സൈസ് ചെയ്യാന്‍ മാക്‌സിമം ശ്രദ്‌ധിക്കും.
Pushpa M. / TEAM INDULEKHA
RELATED PAGES
» Beena Kannan Collection



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME