SPiCE most viewed videos in indulekha
 

My Fashion: Jabeen Zacharias

interior designer jabeen zachariasകോര്‍പ്പറേറ്റ് മന്ദിരങ്ങളുടെ അകത്തളങ്ങള്‍ക്ക് മോടികൂട്ടുന്ന ഇന്റീരിയര്‍ ഡിസൈനര്‍ ജബീന്‍ സഖറിയാസിന് സ്വന്തമായി ചില ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ ഉണ്ടാകാതെ തരമില്ലല്ലോ.

“ ഞാന്‍ എല്ലാത്തരം ഡ്രസുകളും ധരിക്കാറുണ്ട്. ഓരോ ഒക്കേഷനു ചേരുന്ന വിധത്തില്‍ ഡ്രസ് ചെയ്യുക എന്നതാണ് എന്റെ സ്റ്റൈല്‍. സാരി എനിക്കു നന്നായി ചേരുമെന്ന് എല്ലാവരും പറയാറുണ്ട്. എവിടെയെങ്കിലും സ്‌പീക്കറായി പോകേണ്ടിവരുമ്പോഴും കല്യാണങ്ങള്‍ക്കും ഒക്കെയാണ് ഞാന്‍ സാരി ഉടുക്കാറ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സീനിയോറിറ്റി തോന്നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ സാരി പ്രിഫര്‍ ചെയ്യുന്നു.

സാധാരണയായി പാന്റും ഷര്‍ട്ടുമാണ് ഞാന്‍ ഇടാറ്. ഏതു സൈറ്റിലായാലും പോകാനും വരാനും എളുപ്പം ഈ ഡ്രസാണ്. എന്നാല്‍, കുറച്ച് പ്രായമായ, കണ്‍സര്‍വേറ്റീവായ, കുറച്ച് ഉള്‍നാട്ടിലുള്ള ക്ലൈന്റിനെ മീറ്റ് ചെയ്യേണ്ട അവസരത്തില്‍ സല്‍‌വാര്‍ ഇടും. ശരിയായ വേവ്‌ലങ്‌ത്തില്‍ ക്ലൈന്റിനോട് സംസാരിക്കണമെങ്കില്‍ , ഡ്രസും അതിന്റേതായ പങ്കു വഹിക്കുന്നുണ്ട്. ബേസിക്കായി പറഞ്ഞാല്‍ കാഷ്വല്‍ ഡ്രസുകളാണ് എനിക്കിഷ്‌ടം. എന്നാല്‍‍ ഞാനൊരു പ്രൊഫഷണലാണ് എന്ന ചിന്ത എന്റെ വസ്‌ത്രധാരണത്തില്‍ പ്രതിഫലിക്കാറുണ്ട്.”

ആഭരണങ്ങളോട് വലിയ ഭ്രമം ജബീനില്ല. “ സിമ്പിളായ ആഭരണങ്ങളോടാണ് താല്‍‌പര്യം. എന്റെ മക്കള്‍- ആതിരയും ഉത്തരയും ഐശ്വര്യയും ഡ്രസിനു മാച്ച് ചെയ്യുന്ന ഇയര്‍‌റിംഗ്‌സും ചെയിനും ഇട്ട് ഒരുങ്ങുന്നതു കാണാന്‍ എനിക്കൊത്തിരിയിഷ്‌ടമാണ്. ”
Pushpa M. / TEAM INDULEKHA

RELATED PAGE
» Jabeen Zacharias Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger