My Fashion: Jayasurya

Jayasurya in Black (from Arabikkatha)
ബ്ലാക്ക് ആണ് ജയസൂര്യയുടെയും ഭാര്യ സരിതയുടെയും പ്രിയപ്പെട്ട നിറം. “ഞങ്ങള്‍ എപ്പോള്‍ ഡ്രസ് വാങ്ങിയാലും അതില്‍ എവിടെയെങ്കിലും ഒരു കറുപ്പ് കാണും.”
ഏതു ടൈപ്പ് ഡ്രസും ഇവരുടെ അലമാരയിലുണ്ട്. “സരിത സ്ലിമ്മായതു കൊണ്ട് എല്ലാ ഡ്രെസും അവള്‍ക്കിണങ്ങും. ഇപ്പോള്‍ ഞാനും മെലിഞ്ഞു. അതു കൊണ്ട് എല്ലാ ടൈപ്പും ഉപയോഗിക്കാറുണ്ട്. മുമ്പ് വണ്ണം തോന്നാതിരിക്കാനായി ഫംഗ്‌ഷനു പോകാനായി ജുബ്ബ ഉപയോഗിക്കുമായിരുന്നു.”
അവരവര്‍ക്ക് ചേരുന്ന ഡ്രസ് ധരിക്കുക എന്നതാണ് ഇവരുടെ ഫാഷന്‍ കണ്‍സെപ്‌റ്റ്. ടി വി ഷോകളിലോ പത്രമാസികകളിലെ ഫോട്ടോഷൂട്ടിലോ ഒരു ഡ്രസ് ഇട്ടാല്‍ പിന്നെയത് മറ്റൊരു ഷോയ്‌ക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ജയസൂര്യ. “ഇത് ആ ചാനലിലെ പരിപാടിക്ക് ഇട്ട ഷര്‍ട്ടല്ലേ" എന്ന് ആളുകള്‍ കൃത്യമായി ചോദിക്കാറുണ്ട്.
"കഴിഞ്ഞ വര്‍ഷം ഒരു മാസികയിലെ ഫോട്ടോഷൂട്ടിന് ഇട്ട ഷര്‍ട്ട് പിന്നീട് ഞാന്‍ ഇട്ടിട്ടേയില്ലായിരുന്നു. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാനൊരു കല്യാണത്തിന് അതിട്ടു. ‘ഇതാ മാസികയില്‍ വന്ന ഷര്‍ട്ടല്ലേ ’എന്ന് എത്ര പേര്‍ ചോദിച്ചു എന്നറിയാമോ!”
കൂടുതല്‍ ലാസ്‌റ്റ് ചെയ്യുന്ന ആക്‌സസറീസ് തങ്ങളുടെ ബ്രാന്റല്ലെന്നാണ് ജയസൂര്യ പറഞ്ഞു വരുന്നത്.
Pushpa M. / TEAM INDULEKHA
RELATED PAGES
» Jayasurya Collection



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME