My Fashion: Kavya Madhavan

കാവ്യ മാധവന് ഫാഷനും ഷോപ്പിംഗും കുടുംബകാര്യമാണ്. അച്ഛന് മാധവനും അമ്മ ശ്യാമളയും ഫാഷന്‍ ഡിസൈനര്‍ കൂടിയായ ചേട്ടന് മിഥുനും ബെസ്റ്റ് ഫ്രണ്ട് നീലുവും സമയാസമയങ്ങളില്‍ നല്കുന്ന എക്സ്പര്‍ട്ട് ഒപ്പീനിയന് ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണ്.
» KAVYA MADHAVAN GALLERY
കാവ്യയുടെ ഇഷ്ടവേഷം സാരിയും ചുരിദാറും. “പക്വത തോന്നണമെങ്കില്‍ സാരിയുടുക്കണം. അതുകൊണ്ട് പൊതു പരിപാടികള്‍ക്കു പോകുമ്പോള്‍ ഞാന്‍ മിക്കവാറും സാരിയുടുക്കും. എനിക്ക് ഒതുങ്ങിക്കിടക്കുന്ന സാരികളാണ് ചേരുന്നത്. കൂടുതലും അത്തരം സാരികള്‍ വാങ്ങും.” ‘സദാനന്ദന്റെ സമയ’ത്തില്‍ അഭിനയിക്കുന്നതിനായി സാരിയുടുത്തു നടക്കാന്‍ പഠിപ്പിക്കുമ്പോള്‍ അമ്മ പോലും കരുതിയിട്ടുണ്ടാവില്ല മകളിങ്ങനെയൊരു സാരിക്കമ്പക്കാരിയാകുമെന്ന്.
ചുരിദാറാണ് കാവ്യയ്ക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ വേഷം. കൂടുതല്‍ ധരിക്കാറുള്ളതും അതു തന്നെ. ചുരീബോട്ടമാണെങ്കില് ഇറക്കം കൂടിയ ടോപ്പ്, നീ ലെംഗ്ത് ടോപ്പിനൊപ്പം പട്യാല ബോട്ടമോ സാധാരണ ബോട്ടമോ വേണം, മെറ്റീരിയലിന് ആവശ്യത്തിന് കനം വേണം എന്നിങ്ങനെ ചില നിര്ബന്ധങ്ങളുണ്ടീ നീലേശ്വരംകാരിക്ക്. സ്റ്റിച്ച് ചെയ്യിക്കുന്ന ചുരിദാറും ഉപയോഗിക്കും.ജീന്‍സ് ധരിക്കുന്നത് ലൊക്കേഷനിലേക്കുള്ള യാത്രകളില്‍. മലയാളത്തിന്റെ ശാലീനസുന്ദരി സെറ്റുമുണ്ടുകള്‍ ധാരാളമായി വാങ്ങാറുണ്ട്. എന്തിനെന്നോ- ഫോട്ടോസെഷനുകള്ക്കു വേണ്ടി.
“ഡ്രസിനു ചേരുന്ന ആക്സസറീസും ചെരിപ്പും ബാഗും ഉപയോഗിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആഭരണങ്ങള്‍ മിക്സ് ആന്‍ഡ് മാച്ച് ചെയ്തും ഞാന്‍ ഉപയോഗിക്കും. സാരിയുടുത്താല്‍ നിറയെ വളയിടുന്നതാണ് എനിക്കിഷ്ടം. ഇക്കാര്യത്തില്‍ ഞാന്‍ ഫാഷന്‍ മാത്രം നോക്കാറില്ല. എന്റെ താല്പര്യത്തിന് അനുസരിച്ച് ആക്സസറീസ് ഉപയോഗിക്കും.”
Pushpa M. / TEAM INDULEKHA
RELATED PAGES
» Kavya Madhavan Collection



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME