SPiCE most viewed videos in indulekha
 

My Money: BEENA KANNAN

 Seematti's owner Beena Kannan on her savings and investments
ബീന കണ്ണന് ശീമാട്ടിയാണെല്ലാം. ലൈഫ്, ടൈം, ഡ്രീംസ്, പാഷന്‍, എനര്‍ജി, മണി...എല്ലാം ഇന്‍‌വസ്‌റ്റ് ചെയ്‌തിരിക്കുന്നത് ഇവിടെയാണ്. രാവിലെ പത്തു മണിക്ക് ഇവിടെയെത്തിയാല്‍ രാത്രി പത്തര വരെ ഈ ഫ്ലോറുകളില്‍, ഈ തിരക്കില്‍ ബീനയുണ്ട്. ലഞ്ച്‌ ടൈം നാലര!
അപരിചിതത്വമോ, ഇത്രയും വലിയൊരു സ്ഥാപനത്തിന്റെ ഉടമയെന്നുള്ള അകല്‍ച്ചയോ ഇല്ലാതെ കസ്‌റ്റമേഴ്‌സ് ഇടപെടുമ്പോള്‍, യാത്ര പറയുമ്പോള്‍, അവരുടെ കണ്ണുകളില്‍ നിഴലിടുന്ന സ്‌നേഹമാണ് ബീന വിലമതിക്കുന്ന ഏറ്റവും വലിയ റിട്ടേണ്‍.

“സ്‌പെന്റിങ്ങിനെപ്പറ്റി പറഞ്ഞാല്‍, ഒഫ്‌കോഴ്‌സ് ഡ്രസിനു വേണ്ടി സ്‌പെന്റു ചെയ്യുന്നുണ്ട്. പിന്നെ, ഞാന്‍ ചെരിപ്പുകള്‍ക്കായി നന്നായി പണം മുടക്കാറുണ്ട്. വേറൊന്നും കൊണ്ടല്ല, മെറ്റീരിയല്‍‌സ് സെലക്‌ട് ചെയ്യാന്‍ പോകുമ്പോള്‍ എനിക്ക് ഒരുപാട് നടക്കേണ്ടി വരാറുണ്ട്. ഒരു നെയ്‌ത്തുശാലയില്‍ നിന്ന് വേറൊരിടത്തേക്ക്, അവിടെ നിന്ന് മറ്റൊരിടത്തേക്ക്. പലതരം വഴികളിലൂടെ നടക്കേണ്ടി വരും. അതിനാല്‍ കംഫര്‍ട്ടബിളായ, നല്ല ചെരിപ്പ് ധരിക്കാന്‍ ഞാന്‍ ശ്രദ്‌ധിക്കും.കൂടുതല്‍ ചെരിപ്പ് വാങ്ങേണ്ടതായും വരും.

പിന്നെ യാത്രകള്‍. ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നതിനാല്‍ ഞാന്‍ നല്ല ഹോട്ടലിലേ സ്‌റ്റേ ചെയ്യാറുള്ളൂ. ഏറ്റവും സേഫായ, നല്ല കസ്‌റ്റമര്‍ കെയര്‍ കിട്ടുന്ന ഹോട്ടലുകളാണ് ഞാന്‍ പ്രിഫര്‍ ചെയ്യാറ്. ട്രെയിനില്‍ പോകാറില്ല. റെന്റ്, ഫ്‌ളൈറ്റ് ചാര്‍ജ് ഇങ്ങനെ യാത്രകള്‍ക്കായി ഞാന്‍ നന്നായി ചെലവാക്കും.'' കം‌ഫര്‍ട്ടബിളായി യാത്ര ചെയ്‌താലേ അടുത്ത ദിവസം എനര്‍ജറ്റിക്കായി ശീമാട്ടിയില്‍ എത്താനാകൂ എന്ന് ബീന കണ്ണന് അറിയാം.
Pushpa M. / TEAM INDULEKHA

RELATED PAGES
» Beena Kannan Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger