SPiCE most viewed videos in indulekha
 

My Money: Jabeen Zacharias

interior designer jabeen zachariasകൊച്ചിയിലെ ഒന്നാം നിര ആര്‍ക്കിറ്റെക്‌റ്റുകളിലൊരാളായ ജബീന്‍ സഖറിയക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സമ്പാദ്യപദ്‌ധതിയെക്കുറിച്ചു കേള്‍ക്കുക. എല്‍.ഐ.സി.

“ജീവിതം വിലപ്പെട്ടതാണ്. നമ്മള്‍ പോയാലും നമ്മുടെ പ്രിയപ്പെട്ടവര്‍ കഷ്‌ടപ്പെടരുത്. അതിനു വേണ്ടിയാണ് ഞാന്‍ എല്‍ ഐ സിയില്‍ ചേര്‍ന്നത്. അതു പോലെ അമ്പതു വയസു കഴിഞ്ഞാല്‍ ഈ തിരക്കില്‍ നിന്നു വിട്ട് പ്രിയപ്പെട്ട കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തണം എന്നാണു മോഹം. അന്ന് പണം മീറ്റ് ചെയ്യാനും എല്‍. ഐ.സിയുടെ മണി ബായ്ക്ക് പോളിസികള്‍ ഉപകരിക്കുമല്ലോ."

ഫാമിലിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക, ഒത്തിരി വായിക്കുക, പാട്ടു കേള്‍ക്കുക, ഇത്തിരി കപ്പ നടുക... അങ്ങനെ ഒരുപാട് മോഹങ്ങളുണ്ട് ജബീന്റെ മനസില്‍.

ബാങ്ക് ബാലന്‍സ്
ബിസിനസ് ആവശ്യങ്ങള്‍ക്കായി പല ബാങ്കില്‍ അക്കൌണ്ടുണ്ടെങ്കിലും അതില്‍ അക്കങ്ങള്‍ പെരുപ്പിച്ച് സന്തോഷിക്കുന്ന കൂട്ടത്തിലല്ല ജബീന്‍.

റിയല്‍ എസ്‌റ്റേറ്റ്
റിയല്‍ എസ്‌റ്റേറ്റില്‍ ഇന്‍‌വെസ്റ്റ് ചെയ്യാന്‍ എനിക്ക് ഇഷ്‌ടമാണ്. മറിച്ചു വില്‍ക്കാനല്ല, സ്വന്തമാക്കാന്‍. വൈക്കത്തു ബായ്ക്ക് വാട്ടേഴ്സിന്റെ തീരത്ത് എനിക്ക് ചെറിയൊരു പ്ലോട്ടും ചെറിയൊരു വീടുമുണ്ട്. പിന്നെ മൂന്നാറില്‍ സ്‌ഥലം കിട്ടിയാല്‍ വാങ്ങാനിഷ്‌ടമാണ്.

ക്രേയ്‌സ്
ബാഗുകളാണെന്റെ ക്രേയ്‌സ്. എവിടെ നല്ല ബാഗു കണ്ടാലും ഞാന്‍ വാങ്ങും. പിന്നെ, മൂന്നു പെണ്‍‌മക്കളാണെനിക്ക്. അവര്‍ക്കുള്ള ഡ്രസുകള്‍ക്കായി പണം ചെലവാ‍ക്കാന്‍ മടിക്കാറില്ല. ഗിവ് അസ് അവര്‍ ഡെയിലി ബ്രെഡ്. അതാണെന്റെ പ്രിയ പ്രാര്‍ഥന. ആവശ്യത്തിലധികം പണം ക്യൂവില്‍ വരുമ്പോഴാണ് നമ്മള്‍ റിയാലിറ്റിയില്‍ നിന്ന് അകന്നു പോകുന്നത്.
Pushpa M. / TEAM INDULEKHA

RELATED PAGE
» Jabeen Zacharias Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger