SPiCE most viewed videos in indulekha
 

My Travel: Jabeen Zacharias

interior designer jabeen zacharias with her architect husband in a holidayഏറ്റവും ഇഷ്‌ടപെട്ട സ്‌ഥലമേതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ കൊച്ചിയിലെ പ്രശസ്‌ത ആര്‍ക്കിടെക്‌റ്റും ഇന്റീരിയര്‍ ഡിസൈനറുമായ ജബീന്‍ സഖറിയാസിന് തെല്ലും ആലോചിക്കേണ്ടതില്ല.

“ഒരു ടിപ്പിക്കല്‍ യൂറോപ്യന്‍ കണ്‍‌ട്രിയാണ് ഫ്രാന്‍‌സ്. യൂറോപ്യന്‍ രാജ്യങ്ങളുടെ പീസ്‌ഫുള്‍നെസും ക്ലൈമറ്റും എനിക്കൊത്തിരി ഇഷ്‌ടമാണ്. ഞാന്‍ ഉള്ളിന്റെയുള്ളില്‍ സോളിട്യൂഡും മെലങ്കളിയും ഇഷ്‌ടപ്പെടുന്നയാളാണ്. ഫ്രാന്‍സില്‍ നാച്വറല്‍ സീനറി ഒഴുകിപ്പരന്നു കിടക്കുകയാണെന്ന് പറയാം. അതിലെ യാത്ര ചെയ്യുമ്പോള്‍ മനസ് റിഫ്രെഷ്‌ഡ് ആയതു പോലെയോ, ആ സൌമ്യതയും പ്രസന്നതയും ഉള്ളില്‍ നിറയുന്നതു പോലെയോ എനിക്കു തോന്നും. പാരീസും ഒരുപാടിഷ്‌ടമാണ്; അതൊരു ഫെയറി ലാന്‍‌ഡാണ്. ”

എല്ലാ അവധിക്കും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കൊച്ചുകൊച്ചു യാത്രകള്‍ പോകാറുണ്ട് ജബീന്‍. “ഓണം, ക്രിസ്‌മസ്, പൂജ...ഇങ്ങനെയുള്ള അവധിക്ക് 2-3 ദിവസത്തേക്ക് ചെറിയ യാത്ര പോകും. മിക്കവാറും ബാംഗളൂര്‍, ഊട്ടി, മൂന്നാര്‍ അങ്ങനെയുള്ള സ്‌ഥലങ്ങളായിരിക്കും തെരഞ്ഞെടുക്കാറ്. വര്‍ഷത്തില്‍ ഒരിക്കല്‍ ലോംഗ് ട്രിപ്പ് പോകും.” ജബീന്റെ ഭര്‍ത്താവ് പ്രശസ്‌ത ആര്‍ക്കിടെക്‍ട് ലാലിച്ചന്‍ സഖറിയാസാണ്; മക്കള്‍ ആതിര, ഉത്തര, ഐശ്വര്യ.
interior designer jabeen zacharias with her daughters athira, uthara and aiswarya
Jabeen with her daughters Athira, Uthara and Aiswarya

കേരളത്തിന് അതിമനോഹരമായ ലാന്റ്‌സ്‌കേപ്പുണ്ടെങ്കിലും അത് വേണ്ട രീതിയില്‍ ടൂറിസ്‌റ്റുകള്‍ക്കു മുന്നില്‍ പ്രസന്റ് ചെയ്യുന്നില്ലെന്ന് ജബീന്‍. “പലപ്പോഴും ഏറെ തിരക്കുള്ള സ്‌ട്രീറ്റുകളും പ്ലെയ്‌സുകളുമാണ് അവര്‍ക്കു മുന്നില്‍ പ്രസന്റു ചെയ്യുന്നത്. റബര്‍ത്തോട്ടങ്ങളും ഇടവഴികളും അരുവികളുമുള്ള, അധികമാരും പോകാത്ത സ്‌ഥലങ്ങള്‍ക്ക് കൂടുതല്‍ വശ്യതയില്ലേ? “

Jabeen Zacharias
The inside
Alpha plaza, Kadavanthra.
Phone: 91-481-2317106
Pushpa M. / TEAM INDULEKHA

RELATED PAGE
» Jabeen Zacharias Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger