SPiCE most viewed videos in indulekha
 

Interview: Jamesh Kottakkal

venus williams, tennis playerഅഭിനയമായിരുന്നു ജമേഷിന്റെ പാഷന്‍. സിനിമയിലേക്ക് അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലുള്ളതുകൊണ്ടാണ് ഫോട്ടോഗ്രാഫി കരിയറായി തെരഞ്ഞെടുത്തതും. ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഒട്ടേറെ നല്ല അവസരങ്ങള്‍ ലഭിച്ചതെല്ലാം ആദ്യകാലത്ത് വേണ്ടെന്നു വെച്ചു. ഒടുവില്‍ അഭിനയമല്ല, ഫോട്ടോഗ്രഫിയാണ് സ്വന്തം തട്ടകം എന്ന് തിരിച്ചറിഞ്ഞതോടെ അതില്‍ മാത്രമായി ശ്രദ്ധ. കേരളത്തിലെ പ്രശസ്‌ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍മാരിലൊരാളായ ജമേഷ് കോട്ടക്കലിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

» VISIT Photo Gallery by Jamesh Kottakkal
ഇപ്പോള്‍ 15 വര്‍ഷമായി ജമേഷ് ഈ രംഗത്തുണ്ട്. ഒരു ഫോട്ടോഗ്രാഫര്‍ കുടുംബമാണ് ഇദ്ദേഹത്തിന്റേത്. മുത്തശ്ശന്‍, അച്ഛന്‍, അമ്മാവന്‍; എല്ലാവരും ഫോട്ടോഗ്രാഫര്‍മാര്‍. പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ജമേഷും ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. തന്റെ രക്തത്തിലുള്ള ഈ കല ജമേഷ് സ്വയം പഠിച്ചെടുത്തു. പിന്നീട് കൂടുതല്‍ അറിയണമെന്നു തോന്നിയപ്പോള്‍ മുംബൈയിലെ ഷാരിയ അക്കാദമിയില്‍ ഒരു മാസത്തെ കോഴ്സ് ചെയ്തു.

ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയിലാണല്ലോ കൂടുതല്‍ അറിയപ്പെടുന്നത്. എന്തുകൊണ്ടാണ് ഈ മേഖല തന്നെ തെരഞ്ഞെടുക്കാന്‍ കാരണം?
സീനറി ഫോട്ടോഗ്രഫി പോലുള്ള മറ്റ് മേഖലകളിലേക്ക് തിരിയുമ്പോള്‍ ഫോട്ടോഗ്രാഫര്‍ക്ക് ചെലവ് കൂടും. കൂടാതെ ഇത്തരം ഫോട്ടോകള്‍ക്ക് കേരളത്തില്‍ വേണ്ടത്ര മാര്‍ക്കറ്റില്ല. ഇതാണ് ഫാഷന്‍ ഫോട്ടോഗ്രഫിയിലേക്ക് തിരിയാന്‍ എന്നെ പ്രേരിപ്പിച്ചത്. സാധ്യതകളും പ്രതിഫലവും ഈ രംഗത്താണ് കൂടുതല്‍.

ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഒരു ബ്രേക്ക് ലഭിച്ചത്?
ചിത്രഭൂമിയില്‍ ഫിലിം ഫോട്ടോഗ്രാഫര്‍ ആയിരുന്ന സമയത്തായിരുന്നു മോഹന്‍ലാലിന്റെ സിനിമയിലെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചത്. അന്നു പരസ്യങ്ങള്‍ക്ക് വേണ്ട മുഴുവന്‍ ഫോട്ടോയും ഞാന്‍ തന്നെയാണ് എടുത്തത്. ഫോട്ടോ കണ്ടപ്പോള്‍ മോഹന്‍ലാലിന് ഏറെ ഇഷ്ടപ്പെട്ടു. അതെനിക്കൊരു വലിയ ബ്രേക്ക് നല്‍കി. പിന്നീട് അദ്ദേഹത്തിന്റെ കെയ്റോഫില്‍ ധാരാളം അവസരങ്ങള്‍ കിട്ടി.

ഫോട്ടോഗ്രഫിയില്‍ എന്തെങ്കിലും ഡ്രീം?
ഏറെക്കാലമായുള്ള ഒരു സ്വപ്നമായിരുന്നു ഒരു ഡിജിറ്റല്‍ സ്‌റ്റുഡിയോ. വെറും സ്‌റ്റുഡിയോ അല്ല Press ad, TV ad, Film ad ഇവയെല്ലാം ഒരു കുടക്കീഴില്‍ നിര്‍ത്തി ഒരു അഡ്വര്‍ടൈസിങ് ഏജന്‍സി. കൊച്ചിയില്‍ ‘സ്നാപ് ഷോട്ട്‘ എന്ന പേരില്‍ എന്റെ ഈ മോഹം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

അവാര്‍ഡുകള്‍ എന്തെങ്കിലും?
അവാര്‍ഡുകള്‍ക്കായി ഞാനിതുവരെ എന്റെ ചിത്രങ്ങള്‍ അയച്ചിട്ടില്ല. അവാര്‍ഡ് കിട്ടി പേരെടുക്കുന്നതില്‍ എനിക്ക് താത്പര്യമില്ല. എന്റെ ചിത്രങ്ങളിലൂടെ ഈ മേഖലയില്‍ ഞാന്‍ ഒരു പേര് ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ അറിയപ്പെടാനാണ് കൂടുതല്‍ താത്പര്യം.

ഒട്ടേറെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടല്ലോ. അതില്‍ ഏറ്റവും മികച്ചതെന്നു തോന്നിയത്?
എന്റെ ചിത്രങ്ങളില്‍ മികച്ചവയേതെന്ന് ഞാനല്ല പറയേണ്ടത്. മറ്റൊരു വ്യക്തിക്കേ അത് പറയാന്‍ സാധിക്കൂ. എനിക്ക് അങ്ങനെ ഒരു മികച്ച ചിത്രമെന്ന് ഇതുവരെ ഒന്നും തോന്നിയിട്ടില്ല.

Jamesh Kottakkal
Phone : 9447153752
E-mail : jameshktkl@gmail.com
Jomon Vaikom

RELATED PAGE
» More Fashion People

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger