SPiCE most viewed videos in indulekha
 

My Fashion: Jyothirmayi

film actress jyothirmayi on her fashion
» VISIT Jyothirmayi @ Fashion Gallery
എനിക്ക് ഫാഷന്‍ ഇഷ്‌ടമാണ്. വസ്‌ത്രധാരണത്തില്‍ മാത്രമല്ല ഒരു ചെറിയ ആശയത്തില്‍ വരെ ഫാഷന്‍ സൂക്ഷിക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. തന്റെ ഫാഷന്‍ സങ്കല്പങ്ങളെ കുറിച്ച് ചലച്ചിത്രതാരം ജ്യോതിര്‍മയി പറയുന്നു.

ഓരോ ശരീരത്തിനും അനുയോജ്യമായതുണ്ട്. അല്ലാതെ തലയണക്കവര്‍ ഇടുന്നതു പോലെയുള്ള ഡ്രസിംഗിനോട് എനിക്ക് താല്പര്യമില്ല. ഏറ്റവും അനുയോജ്യവും സൌകര്യപ്രദവുമായത് ഏതാണോ അതാണ് ഫാഷന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അരോചകമായി തോന്നരുത്. സാഹചര്യമനുസരിച്ചാണ് ഞാന്‍ എന്തു ധരിക്കണമെന്നു തീരുമാനിക്കാറുള്ളത്. ലൊക്കേഷനിലും സാധാരണയാത്രകളിലും ജീന്‍സും ടോപ്പും, ഫംഗ്‌ഷന്‍സിന് സാരിയോ സല്‍‌വാറോ.

ആദ്യ കാലത്ത് സിനിമയില്‍ വസ്‌ത്രധാരണത്തില്‍ എന്റെ അഭിപ്രായം പറയാറുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ നിര്‍ബന്ധമായും ഞാന്‍ പറയും. ഫസ്‌റ്റ് ഇം‌പ്രഷന്‍ ഈസ് ദി ബെസ്‌റ്റ് ഇം‌പ്രഷന്‍ . അതു കൊണ്ട് വസ്‌ത്രധാരണം പ്രധാനമാണ്. എന്റെ ഫാഷന്റെ കാര്യത്തില്‍ ആരുടെയും അഭിപ്രായം സ്വീകരിക്കുന്ന സ്വഭാവം എനിക്കില്ല.

സ്വര്‍ണാഭരണത്തോട് ഒരിക്കലും പ്രിയം തോന്നിയിട്ടില്ല. വളരെ കുറച്ച് ആഭരണങ്ങള്‍, അതും സിം‌പിള്‍ ആയവ തെരഞ്ഞെടുക്കുക എന്ന പോളിസിയാണ് എന്റേത്. മേക്കപ്പ് കഴിവതും ഒഴിവാക്കും. ഷൂട്ടിംഗ് ലൊക്കേഷന്‍ വിദേശത്താണെങ്കില്‍ കൂടി ഞാന്‍ പര്‍ച്ചേസിങ്ങിനൊന്നും പോകാറില്ല. അവിചാരിതമായി എന്തെങ്കിലും ഇഷ്‌ടപ്പെട്ടാല്‍ വാങ്ങും, അത്ര തന്നെ.

മേക്കപ്പ് വസ്‌തുക്കള്‍ ഇന്ത്യന്‍ ആകണമെന്ന് നിര്‍ബന്ധമുണ്ട്. എന്റെ ലൊക്കേഷന്‍സ് അധികവും ഇന്ത്യയിലാണ്, ഇവിടുത്തെ ക്ലൈമറ്റിന് അതാണ് നല്ലതായി തോന്നിയിട്ടുള്ളത്. എന്റെ സ്‌കിന്നിനും ഇന്ത്യനാണ് ചേരുന്നത്. ഡ്രസിനും മേക്കപ്പ് സാമഗ്രികള്‍ക്കുമാണ് ഏറ്റവും പണം ചെലവാക്കുന്നത്.

സ്‌ട്രെക്‍ച്ചര്‍ കാത്തു സൂക്ഷിക്കാന്‍ എന്റേതായ ചില മാര്‍ഗങ്ങളുണ്ട്. തടിച്ചാല്‍ സിനിമയില്‍ മാത്രമല്ല, സാധാരണ ജീവിതത്തിലും അതൊരു ഭാരമല്ലേ. പിന്നെ നമുക്ക് ഒരു നല്ല മൂഡ് ഇല്ലെങ്കില്‍ എത്ര നല്ല വസ്‌ത്രം ധരിച്ചാലും നന്നായി ഒരുങ്ങിയാലും ശ്രദ്ധിക്കപ്പെടണമെന്നില്ല.
Savitha Sijo

RELATED PAGES
» Jyothirmayi Collection
» Other Actresses
» Fashion People

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger