SPiCE most viewed videos in indulekha
 

My Fashion: Remya Nambeesan

film actress remya nambeesanരമ്യയുടെ ഫാഷന്‍ സങ്കല്പം ഒന്നു പറയാമോ?
ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ ഫാഷനബിള്‍ ആയത്. ധരിക്കുന്നത് എന്തായാലും - ഒരു ചെറിയ കമ്മലായാല്‍ പോലും - ആളുകള്‍ ശ്രദ്ധിക്കും. അതെനിക്ക് പലപ്പോഴും മനസ്സിലായിട്ടുണ്ട്. ശരീരസൌന്ദര്യത്തിനും പ്രഫഷനും ഇണങ്ങുന്ന വസ്ത്രധാരണമാണ് എറ്റവും നല്ലത്.

MORE REMYA
» Fashion Gallery
» @ Editor's Choice
ഏതൊക്കെ ഡ്രസാണ് കൂടുതല്‍ ഇഷ്ടം?
സല്‍‌വാറാണ് കൂടുതല്‍ ഉപയോഗിക്കാറുള്ളത്. സാരിയും ജീന്‍സുമെല്ലാം ഇഷ്ടമാണ്. ഇടുമ്പോള്‍ കൂടുതല്‍ വണ്ണം തോന്നുന്ന ഡ്രസ് ഒഴിവാക്കാറുണ്ട്. സ്റ്റിച്ചിങ്ങാണ് വണ്ണം കൂടുതല്‍ തോന്നിക്കാന്‍ കാരണം. പിന്നെ, ചില കളേഴ്‌സ് കൂടുതല്‍ വണ്ണം തോന്നിപ്പിക്കും.

ശരീരസൌന്ദര്യത്തില്‍ ശ്രദ്ധിക്കാറുണ്ടോ?
തീര്‍ച്ചയായും. ആദ്യമൊന്നും ഭക്ഷണത്തില്‍ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ കുറച്ച് നിയന്ത്രണമുണ്ട്. ചോറു കുറച്ചു. രാവിലെ കോണ്‍ഫ്ലേക്സ്, രാത്രി ചപ്പാത്തി എന്നിങ്ങനെ ചില മാറ്റങ്ങള്‍. ഞാന്‍ പൊതുവേ ഭക്ഷണപ്രിയയാണ്. കൊതി കൂടുമ്പോള്‍ ചോറും ദോശയുമൊക്കെ ഏടുത്തടിക്കും.

മുഖസൌന്ദര്യം കാത്തുസൂക്ഷിക്കുന്നതെങ്ങനെ?
എന്റേത് സെന്‍സിറ്റീവ് സ്കിന്‍ ആണ്. ത്രെഡിങ്ങും വാക്സിങ്ങും, പാര്‍ലറില്‍ പോയി ചെയ്യാറുണ്ട്. പക്ഷേ, ഫേഷ്യല്‍ ചെയ്യുന്നത് കുറവാണ്. അച്ഛന്റെ സുഹൃത്തുക്കള്‍ ചില ആയുര്‍വേദ ഡോക്‍ടേഴ്സ് ഉണ്ട്. അവരോട് ചോദിച്ച് ആയുര്‍വേദമരുന്നുകളൊക്കെ പരീക്ഷിക്കും. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകും.

രമ്യയ്ക്ക് അനുയോജ്യമായ നിറങ്ങളായി തോന്നിയിട്ടുള്ളത്?
പ്രധാനമായും ബ്ലാക്ക്‌ ആണ്. ബ്ലാക്ക് ഇടുമ്പോള്‍ അധികം വണ്ണം തോന്നാറില്ല. ഇഷ്ടനിറങ്ങള്‍ പിങ്കും ബ്ലൂവും. ഈ നിറങ്ങള്‍ എത്ര വേണ്ടെന്നു തോന്നിയാലും ഒടുവില്‍ അതില്‍ത്തന്നെ ചെന്നെത്തും!

ഷോപ്പിങ്ങില്‍ പ്രധാന സഹായി ആരാണ്?
ഷോപ്പിങ്ങ് അധികവും ഫ്രണ്ട്‌സിന്റെയും റിലേറ്റീവ്സിന്റെയും ഒപ്പമാണ്. സ്ഥിരം ബ്രാന്‍ഡോ ഷോപ്പോ എനിക്കില്ല. വെറൈറ്റി ഡ്രസ് കിട്ടണമെങ്കില്‍ ഷോപ്പുകള്‍ മാറി കയറണം.

പോക്കറ്റ് കാലിയാകാറുള്ളത് എന്തു വാങ്ങുമ്പോഴാണ്?
ആന്റിക് ഗോള്‍ഡിലുള്ള ആഭരണങ്ങളാണ് അതു സംഭവിക്കുന്നത്; പ്രത്യേകിച്ച് കമ്മലുകള്‍. പുതിയ കമ്മലുകള്‍ തേടി നടക്കാന്‍ തന്നെ എനിക്കു വലിയ ഇഷ്ടമാണ്. അതിനായി എത്ര ഷോപ്പില്‍ കയറാനും എത്ര പണം ചെലവാക്കാനും എനിക്കു മടിയില്ല.
(Photo from the personal collection of Remya Nambeesan. More snaps HERE.)
Savitha Sijo

RELATED PAGE
» Other Actresses
» Fashion People

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger