SPiCE most viewed videos in indulekha
 

NIYA: From Dancing To Modelling

niya fashion modelമോഡലിംഗ് രംഗത്ത് ഞൊടിയിടയില്‍ ശ്രദ്ധേയയായ സുന്ദരിയാണ് നിയ. ജീവന്‍ ടി വിയുടെ ആങ്കറായാണ് നിയയുടെ രംഗപ്രവേശം. കൊച്ചിയിലെ ഒന്നാം നിര മോഡലായി പെട്ടെന്ന് പ്രമോഷന്‍.നൃത്തത്തില്‍ ഡിഗ്രിയെടുത്ത് വിദേശപഠനത്തിന് സ്‌കോളര്‍ഷിപ്പും നേടിയിരിക്കുമ്പോഴാണ് നിയ മോഡലിംഗ് രംഗത്തേക്ക് വരുന്നത്.
» VISIT NIYA Gallery
വനിതയുടെ മോഡലായി നിയയെ ആദ്യം കാസ്‌റ്റ് ചെയ്യുന്നത് ഫോട്ടോഗ്രാഫര്‍ സാജന്‍ കളത്തിലാണ്. തുടര്‍ന്ന് ധാരാളം അവസരങ്ങള്‍. നൃത്താഭ്യാസത്തിലൂടെ നേടിയ സുന്ദരമായ ശരീരമാണ് നിയയുടെ പ്ലസ് പോയിന്റ്. ജ്വല്ലറിയുടെ പരസ്യത്തിനും മറ്റും തെരഞ്ഞെടുക്കാന്‍ കാരണം ഈ ശരീരഭംഗി തന്നെ.മോഡലിംഗ് ഒരു പ്രഫഷനാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിയയുടെ വക ചില ടിപ്‌സുണ്ട്.

1. മോഡലിംഗിലെ സുപ്രധാനഘടകമാണ് ശരീര സൌന്ദര്യം. കൃത്യമായ വ്യായാമത്തിലൂടെ ശരീരഭംഗി നിലനിര്‍ത്തുക.

2. ഡ്രസ് സെന്‍സ് ഉണ്ടാവണം. എങ്കിലേ ഏതു ഡ്രസ് ധരിക്കണമെന്ന തിരിച്ചറിവുണ്ടാകൂ. എപ്പോഴും ട്രെന്‍ഡി ആവുക, ഒപ്പം നമുക്ക് ചേരാത്തത് ഒഴിവാക്കണം.

3. സ്വന്തം കുറവുകള്‍ എന്തെന്ന് അറിഞ്ഞിരിക്കണം. ആ കുറവ് മേക്കപ്പിലൂടെ പരിഹരിക്കണം.

4. കണ്ണുകള്‍ മോഡലിംഗില്‍ ഒരു പ്രധാന അവയവമാണ്. നല്ല ഭക്ഷണം, വിശ്രമം എന്നിവ വഴി തെളിമയാര്‍ന്ന കണ്ണുകള്‍ കാത്തു സൂക്ഷിക്കണം. ചെയ്യുന്ന പരസ്യമെന്തായാലും അതിന്റെ റിഫ്ലക്ഷന്‍ കണ്ണുകളില്‍ ഉണ്ടാവണം.

ഗൃഹലക്ഷ്മി, മനോരമ, മംഗളം, സിവറ്റിന, എലൈറ്റ് ജ്വല്ലറി....ഇങ്ങനെ നിയയുടെ മുദ്ര പതിഞ്ഞ പരസ്യങ്ങള്‍ ഏറെ. കൂടാതെ പത്തു സീരിയലുകളിലും അഭിനയിച്ചു കഴിഞ്ഞു.
Savitha Sijo

RELATED PAGE
» More Fashion People

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger