SPiCE most viewed videos in indulekha
 

Celine Dion In Concert

Sarah Jessica Parker's Bitten Clothing Lineടൈറ്റാനിക് എന്ന ചിത്രത്തിലെ 'മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍' എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച സെലിന്‍ ഡിയോണിനെ ഓര്‍മയില്ലെ? സെലിന്‍ തന്റെ പുതിയ ആല്‍ബത്തിന്റെ പ്രചരണാര്‍ത്ഥം മ്യൂസിക് കണ്‍സേര്‍ട്ടുകള്‍ നടത്തുന്നതിന്റെ തിരക്കിലാണിപ്പോള്‍.

'ടേകിങ് ചാന്‍സെസ്' എന്ന് പേരിട്ടിട്ടുള്ള ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ഇംഗ്ലീഷ് ഗാനരചനാരംഗത്തെ സൂപ്പര്‍സ്റ്റാറുകള്‍ എഴുതിയിരിക്കുന്നു. ലിന്‍‌ഡ പെറി എഴുതിയ 'My love, we have seen it all' എന്നതടക്കം ആകെ 16 ഗാനങ്ങളാണ് ആസ്വാദകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ നവം‌ബറില്‍ റിലീസ് ചെയ്ത ഈ ആല്‍ബത്തില്‍ 3 ബോണസ് ട്രാക്കുകള്‍ ചേര്‍ത്ത് യൂറോപ്പില്‍ 2008 ഏപ്രിലില്‍ ഒരിക്കല്‍കൂടി വിപണിയിലിറക്കി.

കാനഡയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച സെലിന് ചെറുപ്പം മുതല്‍ക്കേ സംഗീതാഭിരുചിയുണ്ടായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ പ്രൊഫഷണല്‍ ഗാനരംഗത്തെത്തിയ സെലിന്‍ ധാരാളം സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങള്‍ സംഗീതപ്രേമികള്‍ക്കു സമ്മാനിച്ചിട്ടുണ്ട്. 1996 ഇല്‍ റിലീസ്
ചെയ്ത 'ഫാളിങ് ഇന്റു യു' അവയിലൊന്നുമാത്രം. ഇതിന്റെ 25 മില്യണ്‍ കോപ്പികള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞു.

ലേറ്റസ്റ്റ് ആല്‍ബം 'ടേകിങ് ചാന്‍സെസ്' അവരുടെ പതിമൂന്നാമത്തെ ഇംഗ്ലീഷ് ആല്‍ബമാണ്. സെലിന്റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സ് ഈ ആല്‍ബത്തില്‍ പ്രകടനമാണെന്ന് ആരാധകര്‍. ക്ലാസിക്കുകള്‍ക്കും പോപ് ഗാനങ്ങള്‍ക്കും റോക് സംഗീതത്തിനും ഒരുപോലെ യോജിച്ച സെലിന്റെ വോയ്‌സ് അവരെ മറ്റു ഗായകരില്‍ നിന്നും ഏറെ വ്യത്യസ്തയാക്കുന്നു. ധാരാളം ഫ്രെഞ്ച് മ്യൂസിക് ആല്‍ബങ്ങള്‍ സെലിന്‍ റിലീസ് ചെയ്തിട്ടുണ്ട്. 'സെന്‍സേഷണല്‍', 'എന്‍‌ചാന്റിംഗ്' എന്നിവയടക്കം തന്റെ പേരില്‍ പെര്‍ഫ്യുമുകളുടെ ഒരു ശ്രേണിയും ഈ ഹിറ്റ് സിം‌ഗര്‍ക്ക് സ്വന്തം.

സെലിന്‍ ഡിയോണിന്റെ കണ്‍സേര്‍ട്ട് നേരിട്ട് കണ്ടാസ്വദിക്കുന്നതിന് ഇപ്പോള്‍ അവസരമുണ്ട്. 'ടേകിങ് ചാന്‍സെസ്' ന്റെ വേള്‍ഡ് ടൂര്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന സമയമാണിത്. പുതിയ ആല്‍ബത്തിലെ ഗാനങ്ങള്‍ക്കൊപ്പം ആരാധകര്‍ ആവശ്യപ്പെടുന്ന ഹിറ്റ് സോങ്സും പെര്‍ഫോം
ചെയ്യുന്നു. 2008 സെപ്‌റ്റംബര്‍ 10 നും 12 നും ന്യൂജേര്‍സിയിലെ ന്യുവര്‍ക് പ്രുഡെന്‍ഷ്യല്‍ സെന്റര്‍ ഹാളില്‍ (Prudential Center, Newark, NJ) രാത്രി എട്ടിന് നടത്തുന്ന ഷോയുടെ ടിക്കറ്റുകള്‍ 'സെലക്റ്റ് എ ടിക്കറ്റ്' ന്റെ സ്റ്റോറുകള്‍ വഴിയും ഓണ്‍ലൈന്‍ ആയും ലഭ്യം. ടിക്കറ്റ് നിരക്ക് $ 62 - $ 1725.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.selectaticket.com

Select A Ticket,
25 Route 23 South, Riverdale NJ 07457
Phone: (800) SELECT-US (800-735-3288)
Phone: (973) 839-6100
Phone: (973) 839-0870

Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger