SPiCE most viewed videos in indulekha
 

Maria Pinto Dresses

designer maria pintoഫാഷന്‍ ഇലക്ഷനിലും! ഡെമോക്രാറ്റിക് ഇലക്‍ഷന്‍ കണ്‍‌വെന്‍ഷനില്‍ മിഷേല്‍ ഒബാമയുടെ ബോള്‍ഡ് ആയ പ്രസംഗശൈലിയ്ക്കൊപ്പം അവര്‍ ധരിച്ചിരുന്ന ബ്ലൂ ഡ്രെസ്സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസൈനര്‍ മാരിയ പിന്റോയ്ക്ക് അഭിമാനിക്കാന്‍ വേറെന്തു വേണം!

മിഷേല്‍ ഒബാമയ്ക്കുവേണ്ടി പിന്റൊ ഡിസൈന്‍ ചെയ്യുന്ന ഡ്രെസ്സുകളെല്ലാം തന്നെ 'strong, polished yet feminine' എന്ന അഭിപ്രായമാണ് ഫാഷന്‍ സര്‍ക്കിളില്‍ പരക്കെ ഉണ്ടാക്കിയത്. മാരിയ പിന്റോ മിഷേല്‍ ഒബാമയ്‌ക്കൊപ്പം.(മുകളില്‍)

എന്തായാലും ഇതോടുകൂടി മാരിയ പിന്റോയും കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ന്നു. പിന്റൊ ഈയിടെ ഷികാഗോയില്‍ അവരുടെ ഡിസൈനര്‍ ക്ലോത്ത് ആന്‍ഡ് ആക്‍സസറീസ് ഷോപ് തുറന്ന് പ്രവര്‍ത്തനവും ആരംഭിച്ചു. മനോഹരമായ ഈവനിംഗ് ഡ്രെസ്സുകള്‍ ഡിസൈന്‍ ചെയ്യാന്‍ അവര്‍ക്കുള്ള കഴിവ് അപാരം. ഫാഷനില്‍ ഒരു യൂറോപ്യന്‍ അമേരിക്കന്‍ സങ്കലനമാണ് അവരുടെ എടുത്തുപറയത്തക്ക മറ്റൊരു പ്രത്യേകത.

പിന്റൊ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്കും ജ്വെല്ലറിയ്ക്കും ബെല്‍റ്റുകള്‍ക്കും പുറമെ അവരുടെ ബൂറ്റീക് കളക്ഷനില്‍ കാഷ്മീര്‍ ഷാളുകള്‍ വരെ വില്‍പ്പനയ്ക്കുണ്ട്. ഗോള്‍ഡ് കോസ്റ്റ് ഫാഷന്‍ അവാര്‍ഡ് അടക്കം ധാരാളം ഡിസൈനര്‍ അവാര്‍ഡുകള്‍ പിന്റോയ്ക്ക് ലഭിച്ചിട്ടുണ്ട്. ലോകം മുഴുവനും സഞ്ചരിച്ച് അവര്‍ തന്റെ ഫാഷന്‍ കണ്‍സെപ്റ്റുകള്‍ രൂപപ്പെടുത്തുന്നു. 2008 ഫാള്‍ കളക്ഷന്‍സില്‍ പ്രധാനമായും ഗ്രേ, എര്‍ത്ത്, ബ്രിക് എന്നീ കളറുകളുടെ വിവിധ തരം മിക്‍സുകളാണ് ആരാധകര്‍ക്കായി ഒരുങ്ങിയിട്ടുള്ളത്. മിഷേല്‍ ഒബാമയ്ക്കു പുറമെ മറ്റൊരു സെലിബ്രിറ്റിയായ ഓപ്‌റ വിന്‍ഫ്രെയ്ക്കുവേണ്ടിയും പിന്റൊ ഡിസൈന്‍ ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.mariapinto.com
designer maria pinto
Maria Pinto Boutique
135 N Jefferson Street, Chicago, IL 60661
Phone: 312.648.1350
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger