My Fashion: Beena Antony
മരിച്ചാലും കുറച്ച് ലിപ്‌സ്‌റ്റിക് ഇട്ട് കിടക്കണം എന്ന പക്ഷക്കാരിയാണ് ബീനാ ആന്റണി. ലിപ്‌സ്‌റ്റിക്കിന്റെ ഒരു വലിയ ശേഖരം ബീനയ്‌ക്കുണ്ട്. ഒരു കളറിനു മുകളില്‍ മറ്റൊന്നടിച്ച് പരീക്ഷണങ്ങള്‍ വേറെയും. തന്റെ മേക്കപ്പ് രഹസ്യങ്ങള്‍ ഇനി ബീന പറയട്ടെ.ഞാന്‍ ഏറ്റവും പണം ചെലവാക്കുന്നത് ലിപ്‌സ്റ്റിക്കിനാണ്. ഏതെങ്കിലും ഒരു പ്രത്യേക ബ്രാന്‍ഡ് മാത്രമേ ഉപയോഗിക്കൂ എന്നൊന്നുമില്ല. നല്ല കളേഴ്‌സ് കണ്ടാല്‍ ഏതും വാങ്ങിക്കും. എങ്കിലും ലോക്കല്‍ ഒഴിവാക്കാറുണ്ട്. ലിപ്‌സ്റ്റിക് ഇടാതെ കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്കു പനിയുണ്ടോ എന്നു വരെ തോന്നിപ്പോകാറുണ്ട്.
ഇന്‍ഡസ്‌ട്രിയില്‍ വന്ന സമയത്ത് എങ്ങനെ ഡ്രസ് ചെയ്യണം, എങ്ങനെ മേക്കപ് ഇടണം എന്നൊന്നും അറിയില്ലായിരുന്നു. ഇന്നിപ്പോള്‍ എവിടെ ചെന്നാലും എല്ലാവരും ആദ്യം പറയുന്നത് എന്റെ ഡ്രസിംഗിനെ കുറിച്ചാണ്. മേക്കപ്പും ഡ്രസിങ്ങും പഠിക്കാന്‍ വേണ്ടി തന്നെ ഞാന്‍ ധാരാളം ഹിന്ദി സീരിയലും സിനിമകളും കാണാറുണ്ട്. കഥാപാത്രത്തിന് ഇണങ്ങുന്ന ചില കളറുകള്‍ വരെ ഇന്നെനിക്കറിയാം. പുറത്ത് പോകുമ്പോഴും വളരെ പ്ലെസന്റ് ആയിരിക്കണമെന്നുണ്ട്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ നിര്‍ബന്ധം മനോജിനാണ്.
എന്റെ ഡ്രസ് സെലക്‍ട് ചെയ്യാന്‍ ഞാന്‍ ആരെയും അനുവദിക്കാറില്ല. എന്റെ ശരീരത്തിന് ലൈറ്റ് ഷേഡ്‌സ് ആണ് ഇണങ്ങുന്നത്. അത് ഞാന്‍ സെലക്‍ട് ചെയ്‌താലെ നന്നാകൂ. ബ്ലാക്കും പ്യുവര്‍ വൈറ്റുമാണ് എന്റെ ഇഷ്‌ടനിറങ്ങള്‍.
സ്വര്‍ണത്തോട് പണ്ടേ പ്രിയം കുറവാണ്. ചെറിയ ചെറിയ കമ്മലുകള്‍, കൊലുസ് ഇതൊക്കെ എവിടെ കണ്ടാലും വാങ്ങിക്കും. ഇഷ്‌ടമുള്ളത് പെട്ടെന്ന് തീര്‍ന്നു പോകാതിരിക്കാന്‍ പിശുക്കി ഉപയോഗിക്കുന്ന സ്വഭാവം എനിക്കുണ്ട്. ഞാന്‍ ഏറ്റവും പിശുക്കി ഉപയോഗിക്കുന്നത് ‘എറ്റേണിറ്റി’ എന്ന എന്റെ പെര്‍ഫ്യൂമാണ്. നമ്മള്‍ ആരും പെര്‍ഫക്‍ട് മുഖത്തോടു കൂടിയവരല്ല. എന്തെങ്കിലും കുറവ് ഏതു മുഖത്തിനും ഉണ്ടാകും. അതിനനുസരിച്ച് മുഖത്തെ മോള്‍ഡ് ചെയ്‌തെടുക്കാനാണ് നാം പഠിക്കേണ്ടത്.
Savitha Sijo



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME