Arun Manohar speaks
‘ഞാനൊരു ഡ്രസ് ഡിസൈന്‍ ചെയ്യുന്നത് എനിക്കു വേണ്ടി എന്ന ചിന്തയോടെയാണ്. അപ്പോള്‍ ഞാനത് ഏറ്റവും മനോഹരമാക്കാന്‍ ശ്രമിക്കും.‘ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ കോസ്‌ട്യൂം ഡിസൈനിംഗില്‍ മികവു തെളിയിച്ച അരുണ്‍ മനോഹറിന്റെ വാക്കുകളാണിത്.VISIT GALLERY
ബാംഗളൂരില്‍ ഡിസൈന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അരുണ്‍ നിരവധി ഷോകള്‍ ചെയ്‌തിരുന്നു. പാറ്റേണ്‍ മേക്കിങ് ആയിരുന്നു പ്രധാന സബ്‌ജക്‍ട്. അക്കാലത്ത് ചെയ്‌ത ‘സീസണല്‍ സാരി കളക്ഷന്‍ ഷോ ‘ ഏറെ ശ്രദ്ധേയമായിരുന്നു.
പഠനം കഴിഞ്ഞു തിരിച്ചെത്തിയ അരുണ്‍ പ്രണയകാലം, കബഡി കബഡി എന്നീ രണ്ടു ചിത്രങ്ങളില്‍ അസിസ്റ്റന്റ് കോസ്‌ട്യൂം ഡിസൈനറായി വര്‍ക്കു ചെയ്‌തു. ഒരുപാടു പേരുടെ ഇഷ്‌ടങ്ങള്‍ക്കനുസരിച്ച് നില്‍ക്കേണ്ടി വരുമെന്ന കാരണത്താല്‍ സിനിമാ ലോകത്തോട് പ്രിയമില്ല അരുണിന്. ഗൃഹലക്‍ഷ്മി പോലുള്ള മുന്‍നിര മാധ്യമങ്ങള്‍ക്കു വേണ്ടിയും അരുണ്‍ കോസ്‌ട്യൂം ഡിസൈന്‍ ചെയ്‌തിട്ടുണ്ട്. ഫാഷന്‍ ഡിസൈനര്‍ സോണി ഫിലിപ്പാണ് അരുണിന്റെ പ്രചോദനം.
‘നിരവധി സംസ്‌കാരങ്ങളുടെ നാടാണ് കേരളം. മറ്റു നാട്ടിലെ സംസ്‌കാരങ്ങളെ അന്ധമായി പിന്തുടരാതെ നമുക്കനുയോജ്യമായത് കണ്ടുപിടിക്കണം‘ അരുണ്‍ പറയുന്നു.കോട്ടയം പാലാ സ്വദേശിയാണ് അരുണ്‍. എറണാകുളം കലൂരുള്ള ഇ-മീഡിയ പീപ്പിള്‍ എന്ന ആര്‍ട്ട് ഫിലിം
മേക്കിങ് കമ്പനി കമ്പനി നടത്തുന്നു.
Arun Manohar
Phone:9961603434
Savitha Sijo
RELATED PAGES
» More Fashion Designers



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME