SPiCE most viewed videos in indulekha
 

My Fashion: Ranjini Jose

Singer Ranjini Jose

VISIT GALLERY Ranjini Jose

സ്വന്തമായി ഒരു ഫാഷന്‍ ക്രിയേറ്റ് ചെയ്യുക. അതിനെ പോപ്പുലറാക്കി എടുക്കുക. ഇതാണ് പിന്നണി ഗായിക രഞ്‌ജിനി ജോസിന്റെ ഫാഷന്‍ ഫിലോസഫി.

ഫാഷന്‍ മാറി മാറി വരും. അതില്‍ നിന്ന് പുതിയതൊന്ന് ഉണ്ടാക്കുന്നതിലാണ് നമ്മുടെ കഴിവ്. അല്ലാതെ കണ്ടതെല്ലാം വലിച്ചു വാരി ഇടുന്നതിലല്ല. ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സെക്കന്‍ഡ് സ്‌റ്റഡ് ഒരു ട്രെന്‍ഡായിരുന്നു. അന്ന് ഞാന്‍ എല്ലാവരും ഇടുന്നതില്‍ നിന്നു വ്യത്യസ്‌തമായി സ്‌റ്റഡ് ഇട്ടു. താമസിക്കാതെ അതൊരു ഫാഷനായി. ഇങ്ങനെ ചില പരീക്ഷണങ്ങള്‍ എനിക്കിഷ്‌ടമാണ്. ഇതൊക്കെയാണെങ്കിലും വെറുതെ പുറത്തൊക്കെ പോകുമ്പോള്‍ സീറോ മേക്കപ്പാണ് എനിക്കിഷ്‌ടം.

ഡ്രസിന്റെ കാര്യത്തില്‍ ഞാന്‍ വളരെ ചൂസിയാണ്. വര്‍ഷങ്ങളായി എറണാകുളത്തെ പാരീസ് ടെയ്‌ലേഴ്‌സ് ആണ് എന്റെ ഡ്രസ് സ്‌റ്റിച്ച് ചെയ്യുന്നത്. ഫാബ് ഇന്ത്യയുടെ കുര്‍ത്തകള്‍ വാങ്ങാറുണ്ട്. ഷോപ്പിംഗ് എനിക്ക് മടിയുള്ള പരിപാടിയാണ്. അതു കൊണ്ട് മമ്മിയാണ് എല്ലാം വാങ്ങുന്നത്.

ജ്വല്ലറിയിലും എനിക്ക് എന്റേതായ സ്‌റ്റൈല്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്. കൊച്ചു പെന്‍ഡന്റ്സ്, ഡയമണ്ട് റിംഗ്‌സ്, സ്‌റ്റഡസ് ഒക്കെ എനിക്കിഷ്‌ടമാണ്. കഴിഞ്ഞ മിസ്‌ കേരളാ മത്‌സരത്തിനു ഞാന്‍ പോയത് ബ്ലാക്ക് ടൈറ്റ് ജീന്‍സും, വൈറ്റ് ഷര്‍ട്ടും അമേരിക്കയില്‍ നിന്നു കൊണ്ടു വന്ന ഒരു ചെറിയ ബീഡ്‌സും ഇട്ടാണ്. ആ ഡ്രസ് വളരെ നന്നായിട്ടുണ്ടെന്ന് പലരും പറഞ്ഞു.

നമ്മുടെ പല സിനിമാതാരങ്ങളും ഡ്രസ് സെന്‍സ് തീരെ ഇല്ലാത്തവരാണ്. പലരുടെയും വിചാരം കൊച്ചിയാണ് ഏറ്റവും നല്ല ഡ്രസ് കിട്ടുന്ന സ്‌ഥലമെന്നാണ്. നാട്ടില്‍ നിന്നും പുറത്തു പോയി ഷോപ്പിംഗ് ചെയ്യാത്തതു കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ചെന്നൈയിലെ ലൈഫ് സ്‌റ്റൈല്‍ മാള്‍സ്, ദുബായിലെ മീനാ ബസാര്‍, ബാംഗ്‌ളൂര്‍ സിറ്റി ഇതൊക്കെ നല്ല ഷോപ്പിംഗ് സെന്ററുകളാണ്. മമ്മൂട്ടി, ശോഭന എന്നിങ്ങനെ വളരെ കുറച്ചു പേര്‍ക്കേ നന്നാ‍യി ഡ്രസ് ചെയ്യാനും ധരിക്കുന്ന ഡ്രസിനെ ക്യാരി ചെയ്യാനും അറിയുകയുള്ളൂ. സിംഗേഴ്‌സില്‍ ഏറ്റവും നല്ല ഡ്രസ് സെന്‍സ് ഉള്ളത് ചിത്ര അയ്യര്‍ക്കാണ്.

എനിക്ക് വളരെ നീണ്ട മുടിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അത് മെയിന്റേന്‍ ചെയ്യാന്‍ പലപ്പോഴും ആവാറില്ല. റീ ബോണ്ടിംഗ് ചെയ്യാറുണ്ട്. എറണാകുളത്തെ ലോറ ബ്യൂട്ടിപാര്‍ലറിലെ കിഷോറും മുംബൈയിലെ ചെറിയുമാണ് എനിക്ക് സ്‌ഥിരമായി മുടി കട്ട് ചെയ്‌തു തരുന്നത്. ചെറി ഹിന്ദി ഫിലിം സ്‌റ്റാഴ്‌സിന്റെ ഹെയര്‍ കട്ട് ചെയ്യുന്ന ആളാണ്.

നമ്മുടെ ആളുകള്‍ പലപ്പോഴും ഒരു സിസ്‌റ്റത്തിനകത്ത് ജീവിക്കുന്നവരാണ്. പൊട്ടു തൊട്ടില്ലെങ്കില്‍ എന്തോ വലിയ കുഴപ്പം പോലെയാണ്. നല്ല ഭംഗിയുള്ള ജീന്‍സും ഷര്‍ട്ടും ഇട്ട് ഒരു വലിയ പൊട്ടു കൂടി തൊടും. എനിക്കിതു കാണുമ്പോള്‍ ഹല്‍‌വയും മീന്‍‌കറിയും കൂടി കഴിക്കുന്നതു പോലെ തോന്നും. ഓരോ ഡ്രസിനും ചേരുന്ന കാര്യങ്ങള്‍ ഉണ്ട്. അത് നന്നായി അറിഞ്ഞ് ധരിച്ചാലെ ഭംഗിയുള്ളൂ.

ഞാന്‍ ഷോസിനൊക്കെ പോകും മുമ്പ് എക്‍സ്പീരീയന്‍സ്‌ഡ് ആയ മേക്കപ്പ്മാന്‍‌മാരോട് സംശയങ്ങള്‍ ചോദിക്കാറുണ്ട്. എന്റെ ശരീരം പെട്ടെന്ന് വിയര്‍ക്കുന്നതാണ്. അതു കൊണ്ട് മാക്ക് ഫൌണ്ടേഷനാണ് ഉപയോഗിക്കുന്നത്. കണ്ണുകള്‍ക്ക് നല്ല ഭംഗിയുള്ള മേക്കപ്പ് വേണം. ഐ -ലൈനര്‍ എഴുതും. ലാക്‍മേയാണ് എന്റെ സ്‌ഥിരം ബ്രാന്‍ഡ്. ഐ-ഷാഡോ ഇട്ടതിനു ശേഷം കണ്ണിന്റെ അറ്റം ബ്ലാ‍ക്ക് ഐ-ഷാഡോ വച്ച് സ്‌മോക്ക് ചെയ്യാറുണ്ട്. എന്നാല്‍ മാത്രമേ കണ്ണിന് കൂടുതല്‍ മനോഹാരിത കിട്ടൂ.
Savitha Sijo

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger