My Fashion: Samvrutha Sunil

VISIT GALLERY
തിരക്കഥ, മിന്നാമിന്നിക്കൂട്ടം, ചോക്കലേറ്റ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമായിരിക്കുകയാണ് സംവൃതാ സുനില്‍. മെലിഞ്ഞു നീണ്ട ശരീരം, നിഷ്‌കളങ്കമായ ചിരി എന്നിങ്ങനെ പ്രത്യേകതകള്‍ പലതുണ്ടെങ്കിലും എടുത്തു പറയേണ്ടത് സംവൃതയുടെ നിണ്ടു മനോഹരമായ മുടിയാണ്.
എന്താണ് ഈ മുടിയുടെ രഹസ്യം?
അമ്മ കാച്ചുന്ന എണ്ണയിട്ട് മാസത്തില്‍ ഒരിക്കല്‍ മസാജ് ചെയ്യും. ഹെയര്‍ കട്ട് ചെയ്യാറില്ല. ബാംഗ്ലൂരിലോ ചെന്നൈയിലോ പോകുമ്പോള്‍ ഇടയ്‌ക്ക് ട്രിം ചെയ്യാറുണ്ട്. മുടി മുറിച്ചാല്‍ എന്റെ ഐഡന്റിറ്റി തന്നെ നഷ്‌ടപ്പെടുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍.
ശരീരഭംഗി കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ടോ?
ഇല്ലേയില്ല. കാരണം എന്തു കഴിച്ചാലും ഞാന്‍ ഇങ്ങനെയേ ഇരിക്കൂ. ഇതില്‍ കൂടുകയുമില്ല, കുറയുകയുമില്ല. മുഖം വല്ലാതിരിക്കുമ്പോള്‍ ഫ്രൂട്ട് ഫേഷ്യല്‍ ചെയ്യും. അമ്മ നല്ല കുക്കാണ്. അതുകൊണ്ട് ഭക്ഷണ ക്രമീകരണം എനിക്കു പറ്റില്ല.
മേക്കപ്പില്‍ ഏറ്റവും ശ്രദ്ധിക്കാറുള്ളത്?
മേക്കപ്പ് ഇട്ടാല്‍ എന്നെ കണ്ടാല്‍ ഭയങ്കര വ്യത്യാസമാണ്. അതുകൊണ്ട് മേക്കപ്പ് ഏറ്റവും മിനിമം മാത്രം. എന്നാല്‍ കണ്ണിന്റെ മേക്കപ്പ് എനിക്കിഷ്‌ടമാണ്. നല്ല പോലെ കണ്ണുകറുപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. നല്ല കറുപ്പ് കിട്ടുന്ന റെവ്‌ലോണിന്റെ ഐ-പെന്‍സിലാണ് ഉപയോഗിക്കുന്നത്. ഐ-ലൈനര്‍ ഉപയോഗിക്കാറില്ല. ഐ-പെന്‍സില്‍ വച്ച് മുകളിലും താഴെയും വരയ്‌ക്കും. മസ്‌കാരയും ഇടാറുണ്ട്.
ഇഷ്‌ടവേഷം ഏതാണ്?
സാരിയാണ് ഇഷ്‌ടവേഷം. സല്‍വാര്‍, ജീന്‍സ് എല്ലാം ഉപയോഗിക്കാറുണ്ട്. ഞാന്‍ ഏറ്റവും പണം മുടക്കുന്നത് ഡ്രസിനാണ്. ആദ്യകാലത്ത് ഞാന്‍ ഡ്രസിംങ്ങില്‍ അത്ര ശ്രദ്‌ധിക്കില്ലായിരുന്നു. ഒരിക്കല്‍ ഒരു ചാനല്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് പെട്ടെന്ന് അടുത്തതിനു പോകേണ്ടി വന്നതു കൊണ്ട് ഡ്രസ് മാറിയില്ല. പ്രോഗ്രാം കഴിഞ്ഞ് ഇതിനെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ പേര്‍ ചോദിച്ചത്. അന്നു മുതല്‍ ഡ്രസിന്റെ കാര്യത്തില്‍ സ്‌ട്രിക്‍റ്റായി.
ആഭരണപ്രിയയാണോ?
ആഭരണ പ്രിയമൊന്നുമില്ല. കല്യാണം പോലുള്ള ഫങ്ങ്‌ഷന്‍സിനു പോകുമ്പോള്‍ കൂടുതലും സാരിക്കൊപ്പം സ്വര്‍ണാഭരണങ്ങള്‍ അണിയും. വെറുതെ പുറത്തൊക്കെ പോകുമ്പോള്‍ മാലയും വളയും അണിയാറില്ല. ചെറിയ കമ്മല്‍ ഇടാറുണ്ട്.
എന്തെങ്കിലും കളക്‍ട് ചെയ്യുന്ന ശീലമുണ്ടോ?
എനിക്കു സാരികളുടെ നല്ല കളക്‍ഷനുണ്ട്. സാരി ഉടുക്കുന്നതു കുറവാണെങ്കിലും വാങ്ങി ഭദ്രമായി സൂക്ഷിച്ചു വയ്‌ക്കും. പിന്നെ ഷൂസ്, ചപ്പല്‍സൊക്കെ ഭയങ്കര ഇഷ്‌ടമാണ്.
Savitha Sijo



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME