SPiCE most viewed videos in indulekha
 

Urmila Unni and Perfumes

actress urmila unni
VISIT URMILA UNNI COLLECTION

സിനിമാ സെറ്റില്‍ സുഗന്ധവാഹിനിയായി കടന്നു വരുന്നൊരു താരമുണ്ട്, ഊര്‍മിളാ ഉണ്ണി. ഊര്‍മിളാ ഉണ്ണിയുടെ സുഗന്ധശേഖരത്തെ കുറിച്ചു കേള്‍ക്കാം.

പണ്ടു മുതലേ സുഗന്ധങ്ങളോട് എനിക്കിഷ്‌ടമാണ്. അതൊരു നല്ല ഗന്ധമുള്ള പൂവാണെങ്കില്‍ പോലും ഞാനതിനെ പൊന്നു പോലെ പരിപാലിക്കും. സുഗന്ധഭ്രമം പെര്‍ഫ്യൂമിലേക്ക് വഴി മാറുന്നത് ഗള്‍ഫ് യാത്രകളിലാണ്. പെര്‍ഫ്യൂം എന്നാല്‍ ലത്തീനില്‍ ‘ധൂമം’ എന്നാണ് അര്‍ഥം. അതായത് ദൈവിക കാര്യങ്ങള്‍ക്കുള്ളത്. സുഗന്ധജ്ഞാനത്തില്‍ അറബികള്‍ തന്നെയാണ് മുമ്പന്മാര്‍. ഒരിക്കല്‍ ഗള്‍ഫില്‍ വച്ച് രണ്ടടി പൊക്കമുള്ള ഒരു കുഞ്ഞറബിയാണ് പെര്‍ഫ്യൂമുകളെ കുറിച്ച് ഒത്തിരി അറിവു പറഞ്ഞു തന്നത്. പെര്‍ഫ്യൂം വില്‍ക്കാനിരുന്ന അയാളുടെ സുഗന്ധജ്ഞാനം എന്നെ അത്‌ഭുതപ്പെടുത്തി. അന്നു മുതലാണ് ഞാന്‍ പെര്‍ഫ്യൂമുകള്‍ ശേഖരിച്ചു തുടങ്ങിയത്.

എന്റെ വീട് അമ്പലത്തിന്റെ നിറയുന്നതായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത്തര്‍, പെര്‍ഫ്യൂം, ഊത് ഇതൊക്കെ വീട്ടില്‍ എപ്പോഴുമുണ്ടാകും. ഞങ്ങളുടെ വീട്ടിലെ ബള്‍ബ് കത്തുമ്പോള്‍ സുഗന്ധം പരക്കും. അതു പോലെ ഫാന്‍ ഇടുമ്പോള്‍, പ്ലഗ് കുത്തുമ്പോള്‍ അപ്പോഴെല്ലാം സുഗന്ധം തന്നെ. എന്റെ മോള്‍ പരീക്ഷക്കിറങ്ങുമ്പോള്‍ പേന എടുത്തോ എന്ന് ഞാന്‍ ചോദിക്കാറില്ല, പക്ഷേ പെര്‍ഫ്യൂം അടിച്ചില്ലേ മോളെ എന്നു ചോദിക്കും.

ക്രിസ്‌റ്റന്‍ ഡെയര്‍, മോണ്ട് ബ്ലാങ്ക്, ഇതൊക്കെ എന്റെ ശേഖരത്തിലുണ്ട്. അഞ്ഞൂറു പെര്‍ഫ്യൂമെങ്കിലും എന്റെ ശേഖരത്തില്‍ മാത്രമുണ്ട്. 5000 രൂപ വില വരുന്നതു വരെ കളക്ഷനിലുണ്ട്. വീട്ടിലെ സെര്‍വന്റ്, അസിസ്‌റ്റന്റ്, ഡ്രൈവര്‍ എല്ലാവര്‍ക്കും ഞാന്‍ പെര്‍ഫ്യൂം നല്‍കാറുണ്ട്. ഞാന്‍ ഉപയോഗിച്ച് പകുതിയാകുമ്പോള്‍ എന്റെ അസിസ്‌റ്റന്റ് ബോട്ടില്‍ കൊണ്ടു പോകും. അങ്ങനെ ആ കുട്ടി കൊണ്ടു പോയത് ആയിരമെണ്ണമെങ്കിലും ആയിട്ടുണ്ടെന്ന് പറയാറുണ്ട്.

എനിക്ക് ഏറ്റവും കൂടുതല്‍ പെര്‍ഫ്യൂമുകള്‍ കിട്ടുന്നത് ഞങ്ങളുടെ ഫാമിലി ഫ്രണ്ട് വിജയകുമാറില്‍ നിന്നാണ്. ഇംഗ്ലണ്ടിലുള്ള ഇദ്ദേഹം 3-4 മാസം കൂടുമ്പോള്‍ 12 എണ്ണമെങ്കിലും അയച്ചു തരും. ഇതോടൊപ്പം ഓരോന്നിനെയും കുറിച്ച് കുറിപ്പുകളും വച്ചിരിക്കും. ഈ കുറിപ്പുകളെല്ലാം ലിസ്‌റ്റാക്കി ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. പണത്തിന്റെ അലമാര പൂട്ടിയില്ലെങ്കിലും പെര്‍ഫ്യൂമ്‌സിന്റെ അലമാര പൂട്ടി താക്കോല്‍ കൈവശം വയ്‌ക്കും.

ഇത്രയും പെര്‍ഫ്യൂമുകള്‍ ഉള്ളപ്പോഴും എനിക്ക് ഏറ്റവും പ്രിയം മറ്റൊന്നാണ്. അത് സിനിമാ സെറ്റില്‍ എല്ലാവര്‍ക്കും അറിയാവുന്ന ‘വശ്യഗന്ധി‘ യാണ്. എന്റെ അമ്മ വീട്ടില്‍ നിന്നും ഉണ്ടാക്കി തരുന്നതാണ്. ‘വശ്യഗന്ധി’. ആരെയും വശീകരിക്കുന്ന ഗന്ധമായതു കൊണ്ടാണ് വശ്യഗന്ധി എന്ന പേര്. ഞാന്‍ ചെല്ലുമ്പോള്‍ ദൂരെ നിന്നെ തിരിഞ്ഞിരുന്ന് മേക്കപ്പ് ചെയ്യുന്ന നരേന്ദ്രപ്രസാദ് ചോദിക്കും ‘ ഉര്‍മ്മിളാ ഉണ്ണി എത്തിയല്ലേ‘ യെന്ന്. ഇതിന്റെ കൂട്ട് ഞങ്ങള്‍ മറ്റാര്‍ക്കും പറഞ്ഞു കൊടുക്കാറില്ല. ഞാന്‍ ഇത് ആര്‍ക്കും കൊടുക്കാറുമില്ല.

ഇതിന്റെ പേരില്‍ സെറ്റില്‍ വഴക്കുണ്ടാകാറുണ്ട്. ഒരിക്കല്‍ സുരേഷ് ഗോപി ഞാനറിയാതെ എന്റെ അസിസ്‌റ്റന്റ് കുട്ടിയോട് ഒന്ന് കാണാനാണെന്നു പറഞ്ഞ് വാങ്ങിയിട്ട് പിന്നെ തിരിച്ചു തന്നില്ല.എന്റെ പെര്‍ഫ്യൂമുകള്‍ക്ക് ഒരു ചില്ല് അലമാര പണിയാനുള്ള ആലോചനയിലാണ്. പെര്‍ഫ്യൂമുകള്‍ മരത്തിന്റെ അലമാരയില്‍ സൂക്ഷിച്ചാല്‍ അതിന്റെ ഗന്ധം മരം വലിച്ചെടുക്കും, ഇരുമ്പിലോ മറ്റോ സൂക്ഷിച്ചാല്‍ അതിന്റെ ഭംഗി ആസ്വദിക്കുന്നതെങ്ങനെ.

ഓരോ ഗള്‍ഫ് യാത്രയിലും വാങ്ങികൂട്ടുന്നതും ഗിഫ്‌റ്റ് കിട്ടുന്നതുമായി ഇന്ന് ഒത്തിരി പെര്‍ഫ്യൂമുകള്‍ എനിക്കുണ്ട്. ഇവ ഡ്രസിനൊപ്പം പൊതിഞ്ഞ് വളരെ കഷ്‌ടപ്പെട്ടാണ് നാട്ടിലേക്ക് കടത്തുന്നത്. ഓരോ തവണയും എയര്‍പോര്‍ട്ടില്‍ ഇതിന്റെ പേരില്‍ എന്നെ പിടി കൂടുമ്പോഴും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കും. പക്‍ഷേ പെര്‍ഫ്യൂം പ്രേമിയായ എനിക്ക് എങ്ങനെ ആ ഉറപ്പു പാലിക്കാനാകും?
Savitha Sijo

1 Comments:

Anonymous Gauri said...

What a "pongacha sanchi"!!!!It's high time the educated Keralites snub and ignore such people and their fancy greedy lifestyles.

Hello Indulekha team,I'm ashamed that I read this piece in your site.Please don't publish these kinds of articles from such 'enlightened' artists,who are showing off their newfound wealth(mostly unaccounted wealth) before the masses.No wonder there is massive depression,greed for amassing wealth and general feeling of insufficiency among Kerala housewives these days.They look upto movie stars and TV serial actresses for guidance.

A few years ago,one of the popular magazines published a philosophical interview by a TV/Cine elderly actress.One was impressed by the way she (or the writer) gave very insightful account of her life and about other wordly affairs.Now there is news that she is one of the suspects in the Shabarinath swindle.So that means she was cheating people all the while ,while pretending to be a clean person.Enough is enough.Kerala has enough educated and progressive people now who don't have to stand reading such vulgar and ostentatious lifestyles.

October 29, 2008 6:11 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger