Portfolio Management: GO FOR IT!
'പോര്‍ട്ഫോളിയോ എന്നാല്‍ മോഡല്‍സുമായി ബന്ധപ്പെട്ട എന്തോ സംതിങ്’ എന്നു കരുതുന്നവര്‍ ഇന്നും ഈ ഭൂഗോളത്തുണ്ടെങ്കില്‍ അവര്‍ക്കുകൂടിയാണ് ഈ കുറിപ്പ്. ‘ സംതിംഗ് റിലേറ്റഡ് റ്റു ഇന്‍വസ്‌റ്റ്മെന്റ് എന്നറിയാം; അതിനപ്പുറത്തേക്ക് ങ്....ഹും’ എന്നാണ് സ്‌ഥിതിയെങ്കില്‍ അക്കൂട്ടര്‍ക്കും വായിക്കാം.അഞ്ചു ലക്ഷമോ അതിലധികമോ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ലായിരിക്കാം. ചിലര്‍ക്ക് അറിവുണ്ടായിരിക്കാം, പക്ഷേ ഷെയര്‍ മാര്‍ക്കറ്റില്‍ കളിക്കാന്‍, ലാഭം കൊയ്യാന്‍ അറിയില്ലായിരിക്കാം. ഇതു രണ്ടും അറിയാമെങ്കിലും അതിനുള്ള സമയമില്ലാത്തവരും നമുക്കിടയില്‍ ധാരാളമുണ്ട്. ഇത്തരക്കാര്‍ക്ക് ഏറ്റവും പ്രയോജനകരമാണ് പോര്‍ട്ഫോളിയോ മാനേജ്‌മെന്റ്.
പോര്‍ട്ഫോളിയോ മാനേജര്‍ നമുക്കു വേണ്ടി നമ്മുടെ പണം ഷെയറില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്ന്, ഇക്കാര്യത്തില്‍ നമുക്കു വേണ്ടതെല്ലാം യഥാസമയം ചെയ്‌തു തരുന്നു. അതായത്, മികച്ച ഷെയറുകളേക്കുറിച്ച് ആഴത്തില്‍ പഠനം നടത്തുന്നു, അവയില്‍ നമ്മുടെ പണം നിക്ഷേപിക്കുന്നു, കൃത്യസമയത്ത് ഷെയറുകള്‍ വിറ്റും പിന്നെ വാങ്ങിയും നമുക്ക് ലാഭം നേടിത്തരുന്നു, നമ്മുടെ നിക്ഷേപത്തിന്റെ അവസ്ഥയേക്കുറിച്ച് ദിവസവും റിപ്പോര്‍ട്ടുകള്‍ തരുന്നു...
ഇവിടെ നിക്ഷേപകര്‍ ശ്രദ്‌ധിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന പോര്‍ട്ഫോളിയോ മാനേജര്‍ സെബി (Securities and Exchange Board of India) യുടെ അംഗീകാരമുള്ള ആളായിരിക്കണം. അതിനേക്കാള്‍ പ്രധാനമായി, ഈ രംഗത്ത് കഴിവു തെളിയിച്ചിട്ടുള്ള, അംഗീകരിക്കപ്പെട്ടിട്ടുള്ള പോര്‍ട്ട്‌ഫോളിയോ മാനേജരായിരിക്കണം.
ഷെയര്‍ ബ്രോക്കറും പോര്‍ട്ട്‌ഫോളിയോ മാനേജരും തമ്മില്‍ എന്താണ് വ്യത്യാസം?
1. ബ്രോക്കര്‍, ആ പേരു സൂചിപ്പിക്കുന്നതു പോലെ ഒരു ഇടനിലക്കാരന്‍ മാത്രമാണ്.
2. ഷെയറുകളേക്കുറിച്ച് ബ്രോക്കര്‍ക്ക് ധാരണകളുണ്ടാകുമെങ്കിലും പോര്‍ട്ട്ഫോളിയോ മാനേജരെപ്പോലെ ഒരു സ്പെഷ്യലിസ്റ്റ് ആയിരിക്കണമെന്നില്ല.
3. ബ്രോക്കര്‍ നമ്മുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വാങ്ങലും വില്പനയും നടത്തുമ്പോള്‍ പോര്‍ട്ട്‌ഫോളിയോ മാനേജര്‍ നമുക്കു വേണ്ടി ഗവേഷണം നടത്തി അതനുസരിച്ച് നമ്മുടെ ഫണ്ട് കൈകാര്യം ചെയ്യുന്നു.
4. പോര്‍ട്ഫോളിയോ മാനേജര്‍ വ്യക്തിപരമായ ശ്രദ്ധയും സേവനവും നല്‍കുന്നു.
തികച്ചും വ്യക്‌തിപരമായ സേവനം നല്‍കുന്നതിനാല്‍ പോര്‍ട്ഫോളിയോ മാനേജര്‍ക്ക് , സാധാരണ ബ്രോക്കര്‍മാരേക്കാള്‍ കമ്മീഷന്‍ നല്‍കേണ്ടതുണ്ടെന്ന് ഓര്‍ക്കുക. എന്നാല്‍, മൊത്തത്തിലുള്ള ലാഭം നോക്കുമ്പോള്‍ അത് അവഗണിക്കാവുന്നതേയുള്ളു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Suraj Nair
Manager, Business Development, Equity Intelligence, Kochi
Phone: 91-98462-00000
Email: suraj@equity-intelligence.com
Pushpa M. / TEAM INDULEKHA


