SPiCE most viewed videos in indulekha
 

DOs & DONTs: Credit Card @ Internet

lockpadകാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുക എന്നു നമ്മള്‍ കേട്ടിട്ടുണ്ട്. പല കൈപ്പിഴകളും ഉദാഹരിക്കാന്‍ സഹായത്തിനെത്തുന്ന ഉപമയാണിത്. എന്നാല്‍, കടി കിട്ടിക്കഴിയുമ്പോഴാണ് പട്ടിക്ക് കാശും കൊടുക്കണമെന്ന് അറിയുന്നതെങ്കിലോ? അതാണ് ക്രെഡിറ്റ് കാര്‍ഡ്! സര്‍വവും ഫ്രീ എന്ന പരസ്യത്തിലാണ് നമ്മള്‍ ക്രെഡിറ്റ് കാര്‍ഡിലേക്ക് വീഴുന്നത്. പലര്‍ക്കും അതൊരു വീഴ്‌ചയാണെങ്കിലും, നോക്കിയും കണ്ടും ‘വീശിയാല്‍‘ വീണിടത്തു കിടന്ന് ഉരുണ്ടും ഇടയ്ക്ക് ഇരുന്നുമൊക്കെ സുഖമായി ജീവിക്കാം.

സ്വന്തം നിലയ്ക്കു തന്നെ ‘പുലി’യാണ് ക്രെഡിറ്റ് കാര്‍ഡ്. ഒരു മാസം ബില്ലടയ്ക്കാതെ നീട്ടി വച്ചാലറിയാം വിവരം. ഈ പുലി ഇന്റര്‍നെറ്റില്‍ കയറുന്നതോടെ ‘സിംഹ‘മായി മാറുന്നു! (കടപ്പാട്: രാജമാണിക്യം). നെറ്റില്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട് ഇപ്പോള്‍; ഓരോരോ കെണികളില്‍ കുടുങ്ങുന്നവരുടെയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ കുഴപ്പമില്ലാതെ ‘കാര്‍ഡ് ജീവിതം നയിക്കാനുള്ള വഴികള്‍ എന്തൊക്കെയെന്നു നോക്കാം.

lock padDOs
1. വിശ്വസിക്കാന്‍ കൊള്ളാമെന്ന് ഉറപ്പുള്ള സൈറ്റുകളില്‍ മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.

2. നെറ്റ് ഷോപ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനു മുന്‍പ് അവയുടെ വിലാസത്തിന്റെ സ്പെല്ലിങ്ങ് (URL) കൃത്യമാണെന്ന് ഉറപ്പുവരുത്തുക. വിശ്വാസ്യത നേടിയിട്ടുള്ള സൈറ്റുകളുടെ പേരില്‍ പെട്ടെന്ന് കണ്ണില്‍ പെടാത്ത മാറ്റങ്ങള്‍ വരുത്തി അവയുടെ അതേ ഡിസൈനില്‍ സൈറ്റുകള്‍ നടത്തുന്നത് വ്യാജന്‍‌മാരുടെ സ്ഥിരം പരിപാടിയാണ്.

3. ഒരു സുരക്ഷിത സെര്‍വറിലൂടെയാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറുന്നതെന്ന് ഉറപ്പു വരുത്താന്‍ സൈറ്റില്‍ ഈ അടയാളമുണ്ടോ എന്നു നോക്കുക.

4. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചുകൊണ്ടു വരുന്ന ഇ-മെയിലുകളെ തീര്‍ത്തും അവഗണിക്കുക; അതു നമ്മുടെ ബാങ്കില്‍ നിന്നാണെന്ന് തോന്നിയാല്‍ പോലും. (അതു വെറും തോന്നലായിരിക്കും!) ലോകത്ത് ഒരു ബാങ്കിനും ഈ ചോദ്യവുമായി നമ്മുടെ പിന്നാലെ നടക്കേണ്ട ആവശ്യമില്ല.

5. ബാങ്കുകളുടേതെന്നു തോന്നുന്ന മട്ടില്‍ (അതും തോന്നല്‍ തന്നെ!‌) നിര്‍മിച്ചിരിക്കുന്ന വെബ്‌സൈറ്റുകളെ കരുതിയിരിക്കുക. അത്തരം സൈറ്റുകളില്‍ നമ്മുടെ കാര്‍ഡ് വിവരങ്ങളോ അക്കൌണ്ട് വിവരങ്ങളോ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയാണ് തന്ത്രം. അടുത്ത കാലത്ത് ഐ സി ഐ സി ഐ ബാങ്ക് വെബ്‌സൈറ്റിന്റെ വേഷത്തില്‍ അവതരിച്ച ഒരു വ്യാജന്‍ കുറച്ചധികം പേരെ വെള്ളം കുടിപ്പിച്ചത് ഓര്‍ക്കുക. ഒറിജിനലും വ്യാജനും തിരിച്ചറിയാന്‍ അത്ര എളുപ്പമൊന്നുമല്ല.

6. എച് ഡി എഫ് സി ബാങ്കിന്റെ നെറ്റ് സേഫും ആക്സിസ് ബാങ്കിന്റെ ഇ-ഷോപ്പ് കാര്‍ഡും പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുക. നമ്മുടെ കാര്‍ഡിന്റെ നമ്പര്‍ നെറ്റില്‍ കൊടുക്കാതെ തന്നെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ ഇതുവഴി സാധിക്കും.

7. ക്രെഡിറ്റ് കാര്‍ഡ് അക്കൌണ്ട് കൃത്യമായി പരിശോധിക്കുകയും എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ ഉടന്‍ തന്നെ കാര്‍ഡ് കമ്പനിയെ/ ബാങ്കിനെ വിവരം അറിയിക്കുകയും ചെയ്യുക.

lock padDONTs
1. മറ്റൊരാള്‍ക്ക് നെറ്റില്‍ ഉപയോഗിക്കാനായി ക്രെഡിറ്റ് കാര്‍ഡ് കൈമാറരുത്. യാതൊരു കാരണവശാലും ഒറ്റ കുഞ്ഞിനും ക്രെഡിറ്റ് കാര്‍ഡ് കൊടുക്കരുത് എന്നു തീരുമാനിച്ചാല്‍ സംഗതി വളരെ സേഫ്. ബാങ്കില്‍ നിന്നോ മറ്റോ വരുന്ന ഔദ്യോഗികതാരങ്ങള്‍ ആണെന്നു തോന്നിയാലും കാര്‍ഡ് കൊടുക്കരുത്. (അതെ, അതും തോന്നല്‍ മാത്രമായിരിക്കും.)

2. സുരക്ഷിതമല്ലെന്ന് സംശയമുള്ള സൈറ്റുകളിലും പരിചയമില്ലാത്ത സൈറ്റുകളിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്.
G K Murthy / TEAM INDULEKHA

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy