SPiCE most viewed videos in indulekha
 

Mutual Fund: Higher Return; Lower Risk

lockpadഅഡ്വഞ്ചറസ് ഗായ്‌സ് ആന്‍ഡ് ലേഡീസ്, നിങ്ങള്‍ക്ക് ഏറ്റവും ത്രില്ലിങ്ങായൊരു സേവിംഗ് സ്‌കീം ഇതാ.

മ്യൂച്ച്വല്‍ ഫണ്ടിനെക്കുറിച്ച് ദിവസവും നിങ്ങള്‍ എത്രയെത്ര പരസ്യങ്ങള്‍ കാണുന്നു. എന്നാല്‍, എന്താണു സംഭവമെന്ന് ഒരു ധാരണയുമില്ല താനും, അല്ലേ? കൈ നനയാതെ മീന്‍ പിടിക്കുന്ന പരിപാടിയാണ് മ്യൂച്ച്വല്‍ ഫണ്ട് എന്നു വേണമെങ്കില്‍ പറയാം. അതായത്‌, ഷെയര്‍ മാര്‍ക്കട്ടില്‍ കൈ പൊള്ളിക്കാതെ തന്നെ ഓഹരിക്കച്ചവടത്തിലെ മെച്ചങ്ങള്‍ കുറെയൊക്കെ പോക്കറ്റിലാക്കാനുള്ള ഒരു ഷോര്‍ട്ട് കട്ട്.

മ്യൂച്ച്വല്‍ ഫണ്ടും പലതരമുണ്ട്. പ്രധാനമായും അവയെ മൂന്നായി തിരിക്കാം.
1. ഇക്വിറ്റി ഫണ്ട്
2. ഡെബ്‌റ്റ് ഫണ്ട്
3. ബാലന്‍‌സ്‌ഡ് ഫണ്ട്

ഷെയര്‍ മാര്‍ക്കറ്റില്‍ ഏറെക്കുറെ പൂര്‍ണമായും മുതലിറക്കുന്ന ഇക്വിറ്റി ഫണ്ടില്‍ റിട്ടേണ്‍ കിട്ടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇത്തിരി റിസ്‌കും ഒപ്പമുണ്ട്. ഗവണ്‍‌മെന്റ് സെക്യൂരിറ്റികളാണ് ഡെബ്‌റ്റ് ഫണ്ട്. അത് സുരക്ഷിതമാണ്. പക്ഷേ റിട്ടേണ്‍ കുറവായിരിക്കും. കുറച്ച് ഇക്വിറ്റിയും കുറച്ച് ഡെബ്‌റ്റും ചേര്‍ന്നതാണ് ബാലന്‍സ്‌ഡ് ഫണ്ട്; കക്ഷത്തിലിരിക്കുന്നതു പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാനുള്ള ശ്രമം!

അയ്യായിരം രൂപ മുതല്‍ എത്ര വേണമെങ്കിലും മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. കുറച്ച് പണം നിക്ഷേപിച്ച് ലാഭം നേടാനുള്ള അവസരം ഇതിനുണ്ട്. വാങ്ങാനും വില്‍ക്കാനും എളുപ്പമാണ്. ഇതിനു നികുതിയിളവുണ്ട്. നികുതിയിളവ് കിട്ടണമെങ്കില്‍ കുറഞ്ഞത് 3 വര്‍ഷത്തേക്ക് നിക്ഷേപിക്കണം. ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്‌കീമില്‍ ( ELSS) പെടുന്ന മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്കാണ് നികുതിയിളവു കിട്ടുക.

ഇതില്‍ പണം നിക്ഷേപിക്കാനും ബ്രോക്കര്‍മാരുടെ സഹായം ലഭ്യമാണ്. ഇപ്പോള്‍ ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും മ്യൂച്ച്വല്‍ ഫണ്ടുകളുടെ വിപണനരംഗത്തുണ്ട്. ഷെയറിന്റെ അത്ര റിസ്‌കില്ലെങ്കിലും പല ഫണ്ടുകളിലായി‍ നിക്ഷേപിക്കുന്നതാണ് ബുദ്ധി. ദീര്‍ഘകാല നിക്ഷേപങ്ങളാണ് കൂടുതല്‍ ലാഭകരമെന്നും പറയാം.
Pushpa M. / TEAM INDULEKHA

വിവരങ്ങള്‍ക്ക് കടപ്പാട്: Suraj Nair, Equity Intelligence, Kochi

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy