SPiCE most viewed videos in indulekha
 

My Money: Poornima Indrajith

poornima indrajithഭാവിയില്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന് പൂര്‍ണിമ ഇന്ദ്രജിത്തിനു മോഹമുണ്ട്. “നല്ല പ്ലേ ഏരിയയുള്ള ഒരു സ്‌കൂളാണ് ഇപ്പോള്‍ എന്റെ മനസില്‍ ഉള്ളത്. നടക്കാം; നടക്കാതിരിക്കാം. എന്തായാലും ഞാന്‍ ഒന്നു തുടങ്ങിയാല്‍ അത് ലോ സ്‌കെയില്‍ ആയിരിക്കില്ല. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഫേമിനെക്കുറിച്ച് ആളുകള്‍ക്കുള്ള പ്രതീക്ഷ നിലനിര്‍ത്തുക തന്നെ ചെയ്യും.”

ഇന്‍ഷ്വറന്‍സില്‍ ഇന്‍‌വസ്‌റ്റ് ചെയ്യാനാണ് പൂര്‍ണിമയ്‌ക്ക് താല്‍‌പര്യം. “ഇന്‍‌ഷ്വറന്‍സാണ് ഏറ്റവും വിശ്വാസമുള്ള സ്‌കീം. മകള്‍ പ്രാര്‍ഥനയ്‌ക്കു വേണ്ടിയും ഇന്‍ഷുറന്‍സ് എടുക്കാറുണ്ട്.”

ഷെയര്‍ മാര്‍ക്കറ്റ്, മൂച്വല്‍ ഫണ്ട് ഇത്യാദി സംഭവങ്ങളില്‍ പണം നിക്ഷേപിക്കാന്‍ പൂര്‍ണിമയ്‌ക്ക് അത്ര ധൈര്യം പോരാ. “എനിക്ക് അതേക്കുറിച്ച് അത്രയ്‌ക്കൊന്നും അറിയില്ല. കൃത്യമായി അറിയാത്ത സ്‌കീമുകളില്‍ പണം നിക്ഷേപിക്കാതിരിക്കുന്നതാണ് ബുദ്‌ധി."

ലാന്‍‌ഡില്‍ ഇന്‍‌വസ്‌റ്റ് ചെയ്യുന്നത് നല്ലതാണെന്നറിയാം. പക്ഷേ ജീവിക്കാന്‍ തന്നെ സ്‌ഥലം കിട്ടാനില്ലാത്തപ്പോള്‍ ഇന്‍‌വസ്‌റ്റ്‌മെന്റിനായി സ്‌ഥലം എവിടെ കിട്ടാനാണെന്ന് പൂര്‍ണിമ ചോദിക്കുന്നു.

വീട് മോടി പിടിപ്പിക്കാനാണ് പൂര്‍ണിമ ഏറ്റവും പണം ചെലവഴിക്കുന്നത്. “ ഇപ്പോള്‍ ഈ വീടിന്റെ പെയ്‌ന്റിംഗ് കഴിഞ്ഞതേയുള്ളൂ. അപ്‌ഹോസ്‌റ്ററി, വാള്‍ പെയ്‌ന്റിങ് അങ്ങനെ എന്തൊക്കെ മാറ്റി എങ്ങനെയൊക്കെ മോടിയാക്കാം എന്നാണ് എന്റെ ചിന്ത.”
Pushpa M. / TEAM INDULEKHA

RELATED PAGES
» My Fashion: Poornima Indrajith

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger
Like to take Viagra? perhaps you already hear about buy viagra no doctor Buying fake viagra almost everyone loves buy viagra cheap. Research Drug Overdose so what exactly is a erectile dysfunction drug viagra best buy