most viewed videos in indulekha
 

TIPS: Systematic Investment Plan

lockpadറെക്കറിംഗ് ഡെപ്പോസിറ്റുകളില്‍ മാത്രമേ പണം നിക്ഷേപിക്കൂ എന്നു പ്രതിജ്‌ഞയെടുത്തു പോയവര്‍, മികച്ച റിട്ടേണ്‍ കിട്ടുന്നില്ലല്ലോ എന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. ഇതാ നിങ്ങള്‍ക്കൊരു കിടിലന്‍ ഓഫര്‍. താരതമ്യേന കുറഞ്ഞ റിസ്ക്‌, മെച്ചപ്പെട്ട വരുമാനം.

മാസം തോറും തവണകളായി മ്യൂച്ച്വല്‍ ഫണ്ടില്‍ പണമിറക്കാന്‍ അവസരം നല്‍കുന്ന നിക്ഷേപ പദ്‌ധതിയാണ് സിസ്‌റ്റമാറ്റിക് ഇന്‍‌വെസ്‌റ്റ്മെന്റ് പ്ലാന്‍ (SIP). ഈ പദ്‌ധതി സാധാരണക്കാര്‍ക്കിടയില്‍ വളരെ പോപ്പുലറാണ്. കാരണം, ബാങ്കിലോ പോസ്‌റ്റ് ഓഫീസിലോ ഉള്ള സമ്പാ‍ദ്യപദ്‌ധതികളില്‍ മാസം തോറും പണം നിക്ഷേപിക്കുന്നതിനു പകരം, മ്യൂച്ച്വല്‍ ഫണ്ടില്‍ പണം നിക്ഷേപിക്കാനും കൂടുതല്‍ ലാഭം കൊയ്യാനുമുള്ള അവസരമാണിത് നല്‍കുന്നത്.

നിക്ഷേപകര്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഇതില്‍ കയറുകയും ഇഷ്‌ടമുള്ളപ്പോള്‍ ഇറങ്ങുകയും ചെയ്യാവുന്ന തരം ‘ഓപ്പണ്‍ എന്റഡ്’ ഫണ്ടാണിത്. 500 രൂപ മുതല്‍ നിക്ഷേപിക്കാവുന്ന സ്‌കീമുകളുണ്ട്. എത്ര വര്‍ഷത്തേക്കാണോ ചേരുന്നത് അതനുസരിച്ചുള്ള പോസ്‌റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കിയാല്‍ നിങ്ങളുടെ അക്കൌണ്ടില്‍ നിന്ന് പണം ഈ സ്‌കീമിലെത്തും. കുറഞ്ഞകാലത്തേക്ക് ചേര്‍ന്നവര്‍ക്ക് കാലാവധി കഴിയുമ്പോള്‍ വീണ്ടും പുതുക്കി ഇടാനും കഴിയും. ഒരേ സമയം പലതരം ഫണ്ടുകളില്‍ പണമിറക്കാന്‍ സാധിക്കും.

ചിട്ടി പോലെയോ ഇന്‍‌ഷ്വറന്‍സ് പോലെയോ ഒരു പ്രാവശ്യം മുടങ്ങിയാല്‍ അത് പ്രശ്‌നമാകുകയുമില്ല. ദീര്‍ഘകാല നിക്ഷേപത്തിന് ഏറെ അനുയോജ്യമായ സ്‌കീമാണ് എസ് ഐ പി. ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും സിസ്‌റ്റമാറ്റിക് ഇന്‍‌വെസ്‌റ്റ്‌മെന്റ് പ്ലാനിനു സൗകര്യമൊരുക്കുന്നുണ്ട്.
Pushpa M. / TEAM INDULEKHA


വിവരങ്ങള്‍ക്ക് കടപ്പാട്: Suraj Nair, Equity Intelligence, Kochi
© 2008 indulekha media network | powered by blogger