SPiCE most viewed videos in indulekha
 

My Travel: Jayasurya

malayalam movie minnaminnikkoottam directed by kamal, starring meera jasmine, roma, samvrutha sunil, indrajith, jayasurya, narein, anoop chandran etc.ദൈവം തരുന്ന പൂക്കളില്‍, ഒരു പൂക്കാലം കാണാനുള്ള മനസുണ്ട് ജയസൂര്യക്ക്. കടവന്ത്രയിലെ വീടിന്റെ പിന്നിലെ വരാന്തയിലും പുഴയിലേക്കിറക്കിക്കെട്ടിയ പവലിയനിലും ഇരുന്ന് പുഴയിലേക്ക് നോക്കുമ്പോള്‍, 'ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍' എന്നു സന്തോഷിക്കുന്ന ജയസൂര്യക്ക് ഏറ്റവും ഇഷ്ടം ഈ കൊച്ചു കേരളവും ഇവിടെ അധികം കൊട്ടിഘോഷിക്കപ്പെടാത്ത സ്ഥലങ്ങളുമാണ്. സിംഗപ്പൂരോ ഗള്‍ഫോ മറ്റു വിദേശരാജ്യങ്ങളോ ജയസൂര്യയെ അത്രമേല്‍ സന്തോഷിപ്പിക്കുന്നില്ല.

''ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയ്ക്കുള്ള 22 കിലോമീറ്റര്‍. അതിലേ യാത്ര ചെയ്യാന്‍ എനിക്കൊരുപാടിഷ്ടമാണ്. റോഡിന്റെ ഇരുവശത്തുമായി കായല്‍, വയല്‍, അതിനപ്പുറത്ത് വീടുകള്‍... എന്തു രസമാണ്. സത്യം പറഞ്ഞാല്‍ സ്വിറ്റ്സ്വര്‍ലന്റിലൊക്കെ ഇതിലും മനോഹരമായ കാഴ്ചകള്‍ കണ്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ നാടിന്റെ തനിമയുള്ള സ്ഥലങ്ങള്‍ കാണുമ്പോഴുള്ള സന്തോഷം ഒന്നു വേറെതന്നെയാണ്.''

എറണാകുളത്തെ വീട്ടിലുള്ളപ്പോള്‍, ചങ്ങനാശ്ശേരി- ആലപ്പുഴ റൂട്ടില്‍ കാറോടിച്ചങ്ങനെ പോകാനും, അവിടുത്തെ ഷാപ്പുകളില്‍ കിട്ടുന്ന രുചിയുള്ള ആഹാരം കഴിക്കാനും ജയസൂര്യക്കും സരിതയ്ക്കും ഇഷ്ടമാണ്. മകന്‍ അദ്വൈതും അമ്മയും അമ്മൂമ്മയും ഒക്കെ ഈ യാത്രയില്‍ കൂടെയുണ്ടാകും.

''പിന്നെ എനിക്കിഷ്ടം ഒറ്റപ്പാലമാണ്. കുറച്ചുള്ളിലേക്കു പോയാല്‍ ഭയങ്കര ഭംഗിയുള്ള സ്ഥലങ്ങള്‍ കാണാം. വയലുകള്‍, വയലിന്റെ നമുക്ക് അമ്പലം... 'ഇമ്മിണി നല്ലൊരാളിന്റെ' ഷൂട്ടിങ് നടക്കുമ്പോള്‍ ഞാനും സരിതയും ഈ വയലില്‍ പോയിരിക്കുമായിരുന്നു. ആഷ്-പുഷ് സ്ഥലങ്ങളെക്കാള്‍ മനസ് ശാന്തമാക്കാന്‍ ഇത്തരം പ്രകൃതിഭംഗിയുള്ള സ്ഥലങ്ങള്‍ക്കാണ് കഴിയുന്നത്.'' ജയസൂര്യ നയം വ്യക്തമാക്കുന്നു.
Pushpa M

RELATED PAGE
» Jayasurya Collection
© 2008 indulekha media network | powered by blogger