Nonstop Fun @ Seaworld
അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയങ്കരമാണ് സാന്‍ ഡിയെഗോയിലെ ( കാലിഫോര്‍ണിയ) 'സീവേള്‍ഡ്'. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ കടലിന്റെ എത്ര കണ്ടാലും മതിവരാത്ത ചില അത്ഭുതങ്ങള്‍ ഇവിടെ നമ്മെക്കാത്തിരിക്കുന്നു. ഷാമു എന്ന കില്ലര്‍ വെയ്ലാണ് (killer whale) ഇവിടത്തെ പ്രധാന താരം. വാല്‍റസ്, സീല്‍, പോളാര്‍ ബെയര്‍, പെന്‍ഗ്വിന്‍സ്, ഷാര്‍ക്സ്, ബെലൂഗ വെയ്ല് തുടങ്ങി മറ്റനേകം കടല്‍ ജീവികളെ തൊട്ടടുത്തുനിന്നു കാണാനുള്ള സൌകര്യം സീവേള്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. അതിനുപുറമെ ജേര്‍ണി റ്റു അറ്റ്ലാന്റിസ് (റോളര്‍ കോസ്റ്റര്‍), ബേ സൈഡ് സ്കൈ റൈഡ്, സ്കൈ ടവര്‍ തുടങ്ങിയ റൈഡുകള്‍ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടും. സെസമി സട്രീറ്റ്, ഷാമു ഷോ (ബിലീവ്), പെറ്റ്സ് റൂള്‍, സ്കൈ ബ്ലാസ്റ്റ് തുടങ്ങിയ പ്രദര്‍ശനങ്ങളും ഇവിടെയുണ്ട്.രാവിലെ ഒമ്പതിന് പ്രവര്‍ത്തനമാരംഭിക്കുന്ന സീവേള്‍ഡില്‍ രാത്രി 9 വരെ നോണ്‍-സ്റ്റോപ് ഫണ്‍ ഉറപ്പ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പാര്‍ക്ക് നേരത്തെ അടയ്ക്കാറുണ്ട്. പാര്‍ക്ക് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്ന ദിവസം അവരുടെ വെബ് സൈറ്റ് നോക്കി സമയം ഉറപ്പുവരുത്തുന്നതു നന്നായിരിക്കും. ഷാമു വെയ്ലിന്റെ സൂപ്പര്‍ ഷോ കാണാനെത്തുന്നവരില്‍ മുന്‍ ബെഞ്ചുകളിലെ സ്പ്ലാഷ് സോണിലിരിക്കുന്നവരെ ഷാമുവും ഫ്രണ്ട്സും വെള്ളം അടിച്ചുതെറിപ്പിച്ച് കുളിപ്പിച്ചെടുക്കുന്നത് രസകരമായ കാഴ്ചയാണ്.
ഷാമുവിന്റെ ചിത്രം പതിപ്പിച്ച ടി ഷര്‍ട്ടുകള്‍, ഗ്ലാസുകള്‍, ക്യാപ്പുകള്‍ എന്നുവേണ്ട 'ഷാമു ഐറ്റംസ്' നു മാത്രമായി ഒരു ഷോപ് പാര്‍ക്കിലുണ്ട്. സീ ലയണ്‍ റെസ്ക്യൂ ഷോയും ധാരാളം ആളുകളെ ആകര്‍ഷിക്കുന്നു. ഈ പാര്‍ക്കിന്റെ എടുത്തുപറയത്തക്ക ഒരു പ്രത്യേകതയാണ് അവിടത്തെ ഏറെ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം. ബ്രേക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ പാര്‍ക്കിലെ വിവിധ റെസ്റ്ററന്റുകളില്‍ ലഭ്യമാണ്.

ടിക്കറ്റുകള്‍ പല തരത്തിലുള്ളവയുണ്ട്. ഒരു ദിവസത്തേക്കുള്ളത്, ഒരു വര്‍ഷത്തേക്കുള്ളത്, ഒന്നില്‍ കൂടുതല്‍ ദിവസങ്ങളില്‍ ഉപയോഗിക്കാവുന്നവ, സില്‍വര്‍ പാസ്പോര്‍ട്ട് എന്നിങ്ങനെ. ഒരു ദിവസം കണ്ടുതീര്‍ക്കാന്‍ കഴിയുന്നതിനേക്കാള്‍ കാഴ്ചകളുള്ളതിനാല്‍ രണ്ടു വിസിറ്റിനുള്ള ടിക്കറ്റുകള്‍ എടുക്കുന്നതാണ് അഭികാമ്യം. സീ വേള്‍ഡിന്റെ വെബ് സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാണ്. (www.seaworld.com/default.aspx). ഒരു ദിവസത്തെ വിസിറ്റിനു 10 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും $ 59, 3-9 വയസ്സുള്ള കുട്ടികള്‍ക്ക് $ 49 എന്നിങ്ങനെയാണ് നിരക്കുകള്‍.
500 SeaWorld Drive
SeaWorld of California San Diego, CA 92109
Phone: 800 25 SHAMU
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj


