SPiCE most viewed videos in indulekha
 

My Travel: Lal Jose

movie director Lal Jose“യാത്രകള്‍ക്ക് വേണ്ടിയാണ് ഏറ്റവും പണം ചെലവാക്കുന്നത്. ഞാന്‍ ധാരാളം യാത്ര ചെയ്യുന്ന കൂട്ടത്തിലാണ്.” നാടുകാണല്‍, കാടുകറങ്ങല്‍, വിദേശയാത്രകള്‍... ഇതോടൊപ്പം ലൊക്കേഷന്‍ തേടിയുള്ള യാത്രകള്‍. ഇങ്ങനെ യാത്രകളാണ്‌ ഈ സംവിധായകന്റെ ജീവിതം എന്നു തന്നെ പറയാം. “ചന്ദ്രനുദിക്കുന്ന ദിക്കിലിനു വേണ്ടി ഒരുപാട് പശുക്കളുള്ള അമ്പാടി പോലൊരു ഗ്രാമം തേടി കുറേ പോയി. ചാന്തുപൊട്ടിനു വേണ്ടി തീരപ്രദേശം മുഴുവന്‍ കണ്ടു!”

“ഒരു വര്‍ഷം ഒരു രാജ്യം കാണണമെന്ന് തീരുമാനമെടുത്തിരിക്കുകയാണ് ഞാന്‍.” ലാല്‍ ജോസ് പറയുന്നു. ഒരു സിനിമ കഴിഞ്ഞാല്‍ ഒരു യാത്ര. ആ നാടിനെ, അതിന്റെ പ്രത്യേകതകളെ, യാത്രയുടെ രസങ്ങളെ ആവോളം ആസ്വദിക്കുക. അതാണ് രീതി. ഈയിടെ ഈജിപ്തില്‍ പോയി തിരികെ എത്തിയതേയുള്ളു ലാല്‍ ജോസ്. അതൊന്നും ഹൈ-ഫൈ യാത്രകളല്ല. ആ നാട്ടിലെ ട്രെയിനുകളിലും ബസുകളിലും സഞ്ചരിച്ച്, ആ നാടിന്റെ ഭക്ഷണം കഴിച്ച്..

“യാത്ര തരുന്ന അനുഭവങ്ങളാണ് പ്രധാനം. ഈജിപ്തില്‍ പോയപ്പോള്‍ നൈലിലൂടെ യാത്ര ചെയ്തു. കണ്ണടച്ചിരുന്നാല്‍ വേമ്പനാട്ടുകായലിലൂടെ പോകുന്നതു പോലെ തോന്നും. പക്ഷേ, നൈലിനു കുറുകെ പോകുന്നു എന്ന ബോധ്യം, അതു തരുന്ന എക്സ്‌പീരിയന്‍സ് വലുതാണ്.”

കാട്ടിലൂടെ പോകാനും കാണാത്ത കാഴ്ചകള്‍ കാണാനും ലാല്‍ ജോസിന്‌ ഇഷ്‌ടമാണ്. “എനിക്ക് ഒരു യാത്രാസംഘം തന്നെയുണ്ട്. ആലിസ് എന്നാണ് ആ ഗ്രൂപ്പിന്റെ പേര് - അരുണ്‍, ലാല്‍, ഇക്‍ബാല്‍..”

അതുകൊണ്ട് കുടുംബത്തോടൊപ്പം ലാല്‍ ജോസ് യാത്ര ചെയ്യാറില്ലെന്നു കരുതരുതേ. അതിനും സമയം കണ്ടെത്താറുണ്ട്. ഈയിടെ സകുടുംബം ബാംഗ്ലൂരില്‍ പോയിരുന്നു. ഇനി ജൂണില്‍ ഭാര്യയോടൊപ്പം വിദേശയാത്ര.
Pushpa M./ TEAM INDULEKHA

RELATED PAGES
» Lal Jose Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger