My Travel: BEENA KANNAN
"ശീമാട്ടിയിലേക്കുള്ള ഡ്രസുകള്‍ ഞാന്‍ നേരിട്ടു സെലക്‌റ്റു ചെയ്യുന്നതിനാല്‍ ധാരാളം യാത്ര ചെയ്യാറുണ്ട്. മാസത്തില്‍ ഏറ്റവും കുറഞ്ഞത് 10-15 ദിവസമെങ്കിലും ഞാന്‍ കേരളത്തിനു പുറത്തായിരിക്കും.” ശീമാട്ടിയുടെ ബീന കണ്ണന്‍ പറയുന്നു.നെയ്‌ത്തുകാര്‍, നിറങ്ങള്‍, മെറ്റീരിയല്‍, ഡിസൈന്‍, ഇതിനപ്പുറത്തൊരു കാഴ്‌ച ഇത്തരം യാത്രകളില്‍ ബീന കണ്ണന്റെ കണ്ണില്‍ പെടുമെന്നു തോന്നുന്നില്ല. ബീന പറയുന്നതു കേള്‍ക്കുക.
“ ഞാന്‍ എത്തിയ സ്‌ഥലത്തു നിന്നു അതിരാവിലെ, പലപ്പോഴും അഞ്ചു മണിക്കു മുമ്പേ നെയ്‌ത്തുകാരുടെ അടുത്തേക്ക് പോകും. ഈ യാത്രയില്‍ ഡ്രസ് സെലക്ഷന്‍ തന്നെയാണ് പ്രധാനം. പലപ്പോഴും ഭക്ഷണം പോലും സമയത്ത് കഴിക്കാന്‍ പറ്റില്ല. കരിക്കും ബിസ്‌കറ്റും വെള്ളവും ഒക്കെയായി ഒറ്റപ്പോക്കാണ്. എന്റെ അലമാരയിലേക്കുള്ള ഡ്രസുകള്‍ സെലക്‌റ്റ് ചെയ്യുന്ന അതേ താല്പര്യത്തോടെ , അതേ ഉത്‌സാഹത്തോടെ ഡ്രസ് തെരഞ്ഞെടുക്കും.
ബീനയുടെ വാക്കുകളില്‍ 24 മണിക്കൂറും ശീമാട്ടിക്കു വേണ്ടി ജീവിക്കുന്ന ആള്‍, 2 വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു വേള്‍ഡ് ടൂര്‍ പോകാന്‍ സമയം സൃഷ്‌ടിക്കാറുണ്ട്. ഫോര്‍ എ റിഫ്രഷ്‌മെന്റ്.
ഏറ്റവും ഇഷ്‌ടമുള്ള വിദേശരാജ്യം യൂറോപ്പാണ്. എങ്കിലും കേരളത്തെ അങ്ങനെയങ്ങ് തള്ളിപ്പറയാന്‍ ഈ കോട്ടയംകാരിക്കു കഴിയില്ല. “എല്ലാ നാടുകളും കണ്ടു കഴിയുമ്പോള്‍ നമുക്ക് മനസിലാകും, നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടു തന്നെയാണെന്ന്. പച്ചപ്പും പുഴകളും മലകളും.....സൌകര്യങ്ങള്‍ ഇത്തിരി കുറവാണെങ്കിലും നമ്മുടെ നാടിനെയല്ലേ നമ്മള്‍ സ്‌നേഹിക്കൂ.” ബീന കണ്ണന്റെ ചോദ്യം തികച്ചും ന്യായമല്ലേ?
Pushpa M.
RELATED PAGES
» Beena Kannan Collection



1 Comments:
70കളിലും 80കളിലും മുതല്‍ കോട്ടയത്തു കണ്ടും ഓര്‍മ്മിക്കുന്ന ഒരു സ്ഥാപനം.ഏന്നും കാണൂന്ന ഒരു തുണീക്കട,നടന്നു നീങ്ങുമ്പോഴും, എവിടെയെങ്കിലും പൊകുമ്പോഴും അടയാളം ചൂണ്ടിക്കണിക്കുന്ന കട.പണ്ടു പണ്ടു തൊട്ടേ പ്രത്യേകതകള്‍ക്ക്,പേരുകേട്ട ഒരു സ്ഥാപനം.ബീനാ കണ്ണന്‍ എന്ന പേരുമായി കൂടിച്ചേര്‍ന്നപ്പോള്‍ ആളിനെപ്പോലെ തന്നെ,ലാളിത്യത്തിനും സൌദര്യം ഉണ്ടാവും എന്നു തന്നെ തെളിയിച്ചു.
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME