SPiCE most viewed videos in indulekha
 

Thrilling Balloon Rides

hot air balloon rideമരങ്ങള്‍ക്കും കൂറ്റന്‍കെട്ടിടങ്ങള്‍ക്കും മുകളിലൂടെ കാറ്റിനൊപ്പം സഞ്ചരിച്ച്, പ്രകൃതിയുടെ തനതായ സൌന്ദര്യം മതിവരുവോളം ആസ്വദിക്കാന്‍ നല്ലൊരുപാധിയാണ് ഹോട്ട് എയര്‍ ബലൂണിംഗ്. 5000 അടിയോളം ഉയരത്തില്‍ ഒരു പക്ഷിയെന്നപോലെ പറക്കാം. വര്‍ണശബളമായ ബലൂണുകളിലെ ശാന്തവും സ്വച്ഛവുമായ ഈ നഗരപ്രദക്ഷിണം എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കത്തക്ക ഒരനുഭവമാണ്. ബലൂണ്‍ യാത്രയില്‍ വിവാഹിതരാവുന്നവരുടെ എണ്ണവും വിരളമല്ല. ‍

കാറ്റിന്റെ ഗതിയ്ക്കനുസരിച്ച് ബലൂണിന്റെ ദിശ നിര്‍ണയിക്കുന്നതും അനുയോജ്യമായ ഉയരങ്ങളില്‍ ബലൂണ്‍ 'ഫ്ലോട്ട്' ചെയ്യിക്കുന്നതും ബലൂണ്‍ പൈലറ്റും ക്രൂവും ചേര്‍ന്നാണ്. ബലൂണിനകത്തെ വായുവിന്റെ താപനിലയില്‍ വ്യതിയാനം വരുത്തി ഇത് സാദ്ധ്യമാക്കുന്നു. യാത്ര തുടങ്ങും മുന്‍‌പ് കാലാവസ്ഥയെക്കുറിച്ച് കൃത്യമായ വിവരം പൈലറ്റ് അന്വേഷിച്ച് അറിഞ്ഞിരിക്കും. മോശമായ കാലാവസ്ഥയില്‍ യാത്ര ഒഴിവാക്കും. ബലൂണ്‍ 'ലാന്‍ഡ്' ചെയ്യുമ്പോള്‍ സഹായത്തിന് ഗ്രൌണ്ട് ക്രൂ റെഡിയായിരിക്കും.

ന്യൂയോര്‍ക്കില്‍ ഹഡ്‌സണ്‍ വാലിയിലുള്ള 'എന്‍‌ച്ചാന്റഡ്' ബലൂണ്‍ റൈഡ്സ് ഈ രംഗത്ത് 36 വര്‍ഷത്തെ പാരമ്പര്യമുള്ളവരാണ്. പ്രൈമറി പൈലറ്റായ ഡേവ് വില്യംസിന്റെ ഉടമസ്ഥതയിലുള്ള 'എന്‍‌ച്ചാന്റഡ്' ' സഞ്ചാരികളുടെ സുരക്ഷയിലും അതീവ ശ്രദ്ധാലുക്കള്‍ തന്നെ. സൂര്യോദയത്തിനു ഒരുമണിക്കൂര്‍ ശേഷമോ സൂര്യാസ്തമനത്തിന് ഒരു മണിക്കൂര്‍ മുന്‍പോ ആയിരിക്കും സാധാരണഗതിയില്‍ ബലൂണ്‍ ടൂര്‍ ആരംഭിക്കുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഫോട്ടോഗ്രാഫിയും വീഡീയോ റെക്കോര്‍ഡിംഗും അനുവദിച്ചിട്ടുണ്ട്.

പത്തു വയസിനു മുകളിലുള്ള ഏതൊരാള്‍ക്കും (ഹൃദ്രോഗികള്‍ക്ക് ഒഴികെ) ബലൂണ്‍ യാത്രയ്ക്ക് തടസ്സമില്ല. ലോക്കല്‍ കാലാവസ്ഥയേയും കാറ്റിന്റെ ഗതിയേയും പൂര്‍‌ണ്ണമായും ആശ്രയിച്ചിരിക്കും ബലൂണ്‍ യാത്ര. ആഴ്ചയില്‍ 7 ദിവസവും കാലത്തും വൈകിട്ടും നടത്തുന്ന ബലൂണ്‍ യാത്രയ്ക്ക് ഒരാള്‍ക്ക് $225 എന്ന നിരക്കിലാണ് ടിക്കറ്റ്. ഓര്‍മ്മയ്ക്കായി ബലൂണിന്റെ ചിത്രവും ഷാം‌പെയ്നും യാത്രയ്ക്കൊടുവില്‍ നല്‍കും. തീര്‍ച്ചയായും ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടുന്ന ഒന്നാണ് ഹോട്ട് എയര്‍ ബലൂണ്‍ റൈഡ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

balloon-rides-ny.com
Hudson Valley Enchanted Balloon Tours Inc, 14 Franklin Ln, Otisville, NY 10963
Phone: 845 386 1402
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger