SPiCE most viewed videos in indulekha
 

My Fashion: Padmapriya

south indian movie actress padmapriya
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ പത്മപ്രിയയ്‌ക്ക് ആകാശത്തിന്‍ കീഴില്‍ എന്തിനെക്കുറിച്ചും സ്വന്തമായ അഭിപ്രായമുണ്ട്. ഫാഷനെക്കുറിച്ച് പദ്മപ്രിയ പറയുന്നതു കേള്‍ക്കുക.

“ഒരാള്‍ ആരാണെന്നും എന്താണെന്നും പ്രതിഫലിപ്പിക്കാന്‍ ഫാഷനു കഴിയും. ഫാഷനിലൂടെ നമ്മുടെ അന്തസത്തയെ നമ്മള്‍ വെളിപ്പെടുത്തുകയാണ്. മറ്റുള്ളവര്‍ക്ക് നമ്മളെക്കുറിച്ച് പൂര്‍ണമായ ചിത്രം നല്‍കുന്നതില്‍ നാം അണിയുന്നവയ്‌ക്ക് പങ്കുണ്ട്.”

» PADMAPRIYA GALLERY

സാധാരണ നടിമാരില്‍ നിന്നു വ്യത്യസ്‌തമായി പൊതുവേദികളില്‍ പോലും മിനിമം മേക്കപ്പോടെ പ്രത്യക്ഷപ്പെടുന്ന, ബസ് യാത്ര ചെയ്യുന്ന പത്മപ്രിയ, ഫാഷനിലെ ഇഷ്‌ടാനിഷ്‌ടങ്ങളെക്കുറിച്ച് പറയുന്നു.

ഇഷ്‌ടവേഷം: മൂഡിന് അനുസരിച്ച് ഇഷ്‌ടവേഷം മാറിക്കൊണ്ടിരിക്കും. കാരണം ഞാന്‍ അങ്ങേയറ്റം ഇന്‍ഡിവിജുവലിസ്റ്റാണ്. വുമന്‍ ഓഫ് എക്‌സ്‌ട്രീം എന്നു പറയാം. എന്റെ മൂഡ് വസ്‌ത്രധാരണത്തില്‍ പ്രതിഫലിക്കുന്നു. അങ്ങനെ നോക്കിയാല്‍ ഞാന്‍ എന്റെ മനോഭാവങ്ങളെയാണ് അണിയുന്നത് എന്നു പറയാം.

ഇഷ്‌ടബ്രാന്റ് / ഷോപ്പ്: വഴിയോരക്കച്ചടക്കാര്‍ മുതല്‍ കരകൌശലവിദഗ്‌ധര്‍ മുതല്‍ വെസ്‌റ്റേണ്‍ ബ്രാന്റ് Gucci വരെ എനിക്കിഷ്‌ടമാണ്. അവരെയൊക്കെ ഞാന്‍ സ്‌നേഹിക്കുന്നു. അവര്‍ക്കെല്ലാം അവരുടേതായ ഭാഷയുണ്ട്. അതണിയാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നു. അതു കൊണ്ടു തന്നെ ഇക്കാര്യത്തില്‍ ഫേവറിറ്റിസമില്ല.

മാച്ചിംഗ് ആക്‌സസറീസ്: ലെസ് ഈസ് മോര്‍

ഇഷ്‌ട ആഭരണങ്ങള്‍: ഡയമണ്ടിലും പ്ലാറ്റിനത്തിലും ഉള്ളതെന്തും തീര്‍ച്ചയായും ഇഷ്‌ടമാണ്. അടുത്തതായി ജങ്ക് വെയറും കല്ലുപതിച്ച ഗോള്‍ഡ് വെയറും. പക്ഷേ, അവ എത്രയും ചെറുതായിരിക്കണം, ഒട്ടും അരോചകമാകാനും പാടില്ല.
Pushpa M. / TEAM INDULEKHA

RELATED PAGES
» Padmapriya Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger