SPiCE most viewed videos in indulekha
 

Glitzy Jodha Akbar Collection

aiswarya rai in jodhaakbarആത്മധൈര്യത്തിന്റെയും ധീരതയുടെയും സൌന്ദര്യത്തിന്റെയും പ്രതീകമായ രജപുത്രവനിതയുടെ ആഭരണങ്ങള്‍ എങ്ങനെ ആയിരുന്നിരിക്കണം? തീര്‍ച്ചയായും അവ കുലീനവും ഉറപ്പുള്ളതുമായിരിക്കുമെന്ന് ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്.

MORE DESIGNS @
PINK GALLERY

എറണാകുളത്ത് എം. ജി റോഡില്‍ പദ്മ ജംഗ്‌ഷനിലുള്ള തനിഷ്‌ക് ഷോറൂമില്‍ ജോദ്ധാ അക്‌ബര്‍ കളക്ഷന്‍ ആഭരണങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഭാരമേറിയതും വലിപ്പമേറിയതുമാണ് ഇവ.ഹോസൂറിലെ പണിക്കാര്‍ കൈകൊണ്ടു നിര്‍മിച്ച ഈ ആഭരണങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത് അണ്‍കട്ട് പ്രെഷ്യസ് സ്‌റ്റോണ്‍സാണ്.

കട്ട് ചെയ്യാത്തതിനാല്‍ അവയ്‌ക്ക് പല വലിപ്പവും ആകൃതിയുമാണ്. പക്ഷേ, വീതിയേറിയൊരു നെക്‌ലേസില്‍, വലിയൊരു കമ്മലില്‍ ഒരുമിച്ചു സെറ്റ് ചെയ്‌തിരിക്കുന്നതു കണ്ടാല്‍ എന്തൊരു ഭംഗിയാണ്.

കട്ട് ചെയ്യാത്ത വജ്രക്കല്ലുകള്‍ പതിച്ച, അരക്കിലോ സ്വര്‍ണത്തില്‍ തീര്‍ത്ത ഈ നെക്‌ലേസ് നോക്കൂ. വജ്രത്തിളക്കവും സ്വര്‍ണത്തിളക്കവും മത്സരിക്കുന്ന ഈ മാല സ്വന്തമാക്കണമെങ്കില്‍ 22 ലക്ഷം മുടക്കണം. ജോദ്ധ അക്‍ബറില്‍ ഐശ്വര്യ റായ് അണിഞ്ഞ ചുവന്ന കല്ലു പതിച്ച, ആഭരണത്തിന് 200- 300 ഗ്രാം തൂക്കം വരും. വില 18 ലക്ഷം. ഒരു ലക്ഷം രൂപ വരുന്നതും ഇക്കൂട്ടത്തിലെ സിം‌പിള്‍ എന്നു പറയാവുന്നതുമായ ആഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ പെണ്‍‌മനസ് മടിക്കുന്നത്രേ.

Tanishq
40/9351, M G Road , Padma Junction, Kochi - 35.
Phone: +91-484-2360808, +91-9847044284
Fax: +91-484-2360303
E-mail: btqcoc@tanishqmail.com
www.tanishq.co.in
Pushpa M. / TEAM INDULEKHA

RELATED PAGE
» Aiswarya Rai in Choker Bali

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger