Zeritta's Wedding Gowns
കേരളപ്പിറവിക്കും വിശേഷാവസരങ്ങളിലും മാത്രം സാരിയുടുക്കുന്ന പെണ്‍കുട്ടി, സ്വന്തം വിവാഹനാളില്‍, അള്‍ത്താരയ്‌ക്കു മുന്നില്‍, ആയിരം കണ്ണുകള്‍ക്കു നടുവില്‍ ഏതു വേഷത്തില്‍ പ്രത്യക്ഷപ്പെടാനാണിഷ്‌ടപ്പെടുക. അമ്മയുടെയും അമ്മായിയുടെയും കല്യാണ ആല്‍ബത്തിലുള്ള അതേ വെള്ളസാരിയേക്കാള്‍, അവളെ മാലാഖയാക്കുന്ന ഗൌണുകള്‍ക്ക് പ്രിയം കൂടുന്നു.എറണാകുളത്ത് മാര്‍ക്കറ്റ് റോഡിലെ ഫോണിക്‌സില്‍ സെറിറ്റ ഗൌണ്‍ ഒരുക്കുന്ന തിരക്കിലാണ്. ‘എറണാകുളത്തു നിന്നു മാത്രമല്ല, മറ്റു ജില്ലകളില്‍ നിന്നും ഓര്‍ഡര്‍ കിട്ടാറുണ്ട്. പ്രത്യേകിച്ച് തൃശൂരില്‍ നിന്ന്. മുമ്പൊക്കെ ആംഗ്ലോ ഇന്ത്യന്‍സ് മാത്രമായിരുന്നു കല്യാണത്തിന് ഗൌണ്‍ ചെയ്യിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ക്രിസ്‌ത്യന്‍സും വരാറുണ്ട്. ’ആംഗ്ലോ ഇന്ത്യനായ സെറിറ്റ പറയുന്നു.
ഇംപോര്‍ട്ടഡ് സാറ്റിന്‍ തുണിയിലാണ് സെറിറ്റ ഗൌണ്‍ ചെയ്യുന്നത്. അതിനു വീതി കൂടുതലുണ്ട് എന്നതു തന്നെ കാര്യം. നെറ്റ്, ഓര്‍ഗന്‍സാ, ഗ്ലാസ്, ബീഡ്‌സ്.... എല്ലാം ഗൌണ്‍ മനോഹരമാക്കാന്‍ ഉപയോഗിക്കുന്നു. 8000-40,000 വരെയുള്ള ഗൌണുകള്‍ സെറിറ്റ ഡിസൈന്‍ ചെയ്യുന്നുണ്ട്. പിന്നിലേക്ക് കിടക്കുന്ന ട്രെയിലിന്റെ നീളം കൂടുന്നതിനനുസരിച്ചും പണിത്തരങ്ങള്‍ക്കനുസരിച്ചും വില കൂടുന്നു.
ഗൌണിട്ട മണവാട്ടി പരമ്പരാഗത ആഭരണങ്ങളിട്ടാല്‍ വെസ്‌റ്റേണ്‍ ലുക്ക് വരില്ലെന്ന് സെറിറ്റ. ‘ഡയമണ്ടോ വൈറ്റ് ഗോള്‍ഡോ ആണ് ഗൌണിനൊപ്പം യോജിക്കുന്നത്.
ഗൌണിനു പുറമേ സാരിയും മറ്റും ഡിസൈന്‍ ചെയ്യുന്ന സെറിറ്റ നല്ലൊരു വെഡ്‌ഡിംഗ് പ്ലാനറാണ് ഏല്‍പ്പിച്ചാല്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഒരുക്കിക്കൊടുക്കും. ട്രഡീഷണല്‍, വെസ്‌റ്റേണ്‍, മുഗള്‍ എന്നിങ്ങനെ ഏതു തരത്തിലും സ്‌റ്റേജ് ഡെക്കറേഷന്‍ ചെയ്‌തു കൊടുക്കും. തീം വെഡ്‌ഡിംഗിന് 5 മുതല്‍ 30 ലക്ഷം വരെ ചാര്‍ജുണ്ട്.
Zeritta
Fonix, Market Road, Kochi.
Phone: +91-484-2394374, 6532596, +91-9846143006
E-mail: fonixflorist@rediffmail.com
Pushpa M. / TEAM INDULEKHA


0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME