most viewed videos in indulekha
 

അടിപൊളി Aakhosh!!

fashion designer Aakhosh D. Prasad, Kochiഫാഷന്‍ ഡിസൈനിംഗ് എന്നാല്‍ എന്താണ് സംഭവം? ഗോഡ്‌സ് ഓണ്‍ കണ്‍‌ട്രിയില്‍ ഇതിനുത്തരം കൃത്യമായി അറിയാത്ത പ്രജകള്‍ ധാരാളമുണ്ട്. കൊല്ലത്തിനടുത്തുള്ള നിലമേല്‍ ഗ്രാമത്തിലും സംഭവത്തിന്റെ കിടപ്പുവശം ഇങ്ങനെയൊക്കെത്തന്നെ. റാമ്പ്, പ്രൊഫൈല്‍, ഗാര്‍മെന്റ് പ്രൊഡക്‌ഷന്‍ പോലുള്ള പദങ്ങള്‍ ഇവരുടെ ഡിക്ഷണറിയില്‍ ഖനനം ചെയ്താല്‍ പോലും കാണില്ല!!

» VISIT Studio by Aakhosh

ആ ഗ്രാമത്തില്‍ നിന്നൊരു പയ്യന്‍സിന് സാക്ഷാല്‍ ഫാബ് ഇന്ത്യയുടെ തിരുവനന്തപുരം സോണില്‍ ഡിസൈന്‍ കോ-ഓഡിനേഷന്‍ വിഭാഗത്തിലേക്ക് സെലക്ഷന്‍ കിട്ടിയിരിക്കുന്നു. പേര് ആഘോഷ് ഡി. പ്രസാദ്.

“സിനിമയും എന്റെ സ്വപ്നമാണ്. ഈയിടെ റിലീസായ ‘മലബാര്‍ വെഡ്ഡിംഗി’ ന്റെ അസിസ്റ്റന്റ് ഡ്രസ് ഡിസൈനറായിരുന്നു ഞാന്‍. ഇതിനു മുമ്പ് കേരളാപോലീസ് എന്ന സിനിമയിലും വര്‍ക്ക് ചെയ്‌തിട്ടുണ്ട്. മമ്മൂട്ടി നായകനാകുന്ന ‘പരുന്തി’ല്‍ നായിക ലക്ഷ്മി റായിക്കുവേണ്ട സ്‌കെച്ചസ് കൊടുത്തു കഴിഞ്ഞു.” പയ്യന്‍സ് പുലിക്കുട്ടിയാണെന്നു മനസിലായല്ലോ. നേരത്തെ ബാംഗ്ലൂരിലായിരുന്നപ്പോള്‍, അശോക് മിത്ര എന്ന ഫാഷന്‍ ഡിസൈനറുടെ അസിസ്‌റ്റന്റായി പരസ്യചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ട്.

ക്രിയേറ്റീവ് ഡാന്‍സ് ബാന്റിന്റെ സ്‌റ്റൈലിസ്‌റ്റായിരുന്നു. കൊച്ചിയില്‍ അനീഷ് ഉപാസന എന്ന ഫാഷന്‍ ഫോട്ടോഗ്രാഫറുടെ അസിസ്‌റ്റന്റ്. അതായിരുന്നു സിനിമയിലേക്കുള്ള വഴി.
“ട്രഡീഷണല്‍ വിട്ടിട്ട് മാക്‌സിമം ക്രിയേറ്റീവായി ഡ്രസ് ചെയ്യാനാണ് എനിക്കിഷ്‌ടം. അതില്‍ത്തന്നെ ടീനേജേഴ്‌സിനുള്ള കാഷ്വല്‍‌സ് . അവരാണല്ലോ ഫാഷന്റെ പ്രചാരകര്‍.”

പാട്ട്, ഡാന്‍സ്‌, ചിത്രരചന എന്നു വേണ്ട കലോത്സവത്തില്‍ എല്ലാ വേദികളിലും തിളങ്ങി നിന്നിരുന്ന ആഘോഷ് പ്ലസ്‌ ടു കഴിഞ്ഞതേ തീരുമാനിച്ചു- ഒരു പ്രൊഫഷണല്‍ കോഴ്‌സില്‍ ചേര്‍ന്നാല്‍ മതി. അത് കലയുമായി ബന്ധമുള്ളതായിരിക്കും. അങ്ങനെ ചിന്തിച്ച് , ചിന്തിച്ച്, സംസ്‌ഥാന യുവജനോത്സവത്തില്‍ ഫാബ്രിക് പെയ്‌ന്റിംഗില്‍ രണ്ടു തവണ ഫസ്‌റ്റ് കിട്ടിയ ആഘോഷ് ഫാഷന്‍ ഡിസൈനിംഗ് തെരഞ്ഞെടുത്തു. ആഘോഷിന്റെ അച്‌ഛനും അമ്മയും മൂക്കത്തു വിരല്‍ വച്ചില്ല, മുഖം വീര്‍പ്പിച്ചില്ല. അങ്ങനെയാണ് മാംഗലൂരിലെ കരാവലി കോളജില്‍ ചേര്‍ന്നതും അത് കരിയറാക്കി ആഘോഷിക്കുന്നതും.
Pushpa M. / TEAM INDULEKHA
Aakhosh D. Prasad, Kochi
Phone: +91-98460-02921
Email: aaghoos@yahoo.co.in

2 Comments:

Anonymous Nimzzz said...

Lemme tak d credit to post d first comment..!! Not Bad,,!!! he he..!!! Keep goin man,,!! aLwAyS StRiVe FoR d BtR lIk U AlwAyS dO....!!!!!

May 7, 2008 9:35 PM  
Blogger Lakshmi said...

Smart Work Maannn.....Great Talent!!!

May 8, 2008 11:19 PM  

Post a Comment

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger