SPiCE most viewed videos in indulekha
 

AMRAPALI: Handcrafted Jewellery

amrapali designer jewellery and artefactsഇന്ത്യയുടെ തനതുകലാപാരമ്പര്യത്തെ ആഭരണങ്ങളിലേക്ക് ആവാഹിക്കുക; ആഭരണരംഗത്തെ ഏറ്റവും മോഹിപ്പിക്കുന്ന ബ്രാന്‍‌ഡുകളില്‍ ഒന്നായ അമ്രപാലി ചെയ്യുന്നത് അതാണ്. രാജസ്ഥാനിലും ഒറീസയിലും തമിഴ്‌നാട്ടിലുമൊക്കെ കണ്ടെത്താന്‍ കഴിയുന്ന പാരമ്പര്യരൂപങ്ങള്‍ അമ്രപാലി ആഭരണങ്ങളിലാക്കുന്നു; സ്വര്‍ണത്തിലും വെള്ളിയിലും മെനയുന്ന ആഭരണങ്ങള്‍.

» HAVE A LOOK @
Amrapali Gallery
1978-ലാണ് അമ്രപാലിയുടെ തുടക്കം. ഭാരതീയചരിത്രവും സംസ്കാരവും പഠിച്ച് ബിരുദം നേടിയ രണ്ടു ചെറുപ്പക്കാര്‍ - രാജീവ് അറോറയും രാജേഷ് അജ്‌മീറയും - രാജ്യത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി അമൂല്യമായ ആഭരണമാതൃകകള്‍ കണ്ടെടുത്തു. അവയെ സമകാലികതയുമായി ചേര്‍ത്തിണക്കി പുതിയ ആഭരണങ്ങള്‍ തീര്‍ക്കാന്‍ ജയ്‌പൂരിലെ കലാകാരന്മാരെ കൂട്ടുപിടിക്കുകയും ചെയ്തതോടെ ആഭരണരംഗത്തെ ഒരു വിജയഗാഥയുടെ തുടക്കമാവുകയായിരുന്നു.

അഴകില്‍ അമ്രപാലി എപ്പോഴും ഒന്നാമതായിരുന്നു; പലപ്പോഴും വിലയിലും. 1996-ല്‍ ഫെമിന മിസ് ഇന്ത്യ മത്സരത്തിന്റെ ഒഫീഷ്യല്‍ ജ്വല്ലറി ഡിസൈനറായതോടെ അഴകിനൊപ്പം പ്രശസ്തിയുടെ സുഗന്ധവും ഈ ആഭരണശ്രേണിയെ പൊതിഞ്ഞു. അമ്രപാലി അണിഞ്ഞ പ്രശസ്തരെ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ജയ്‌പൂര്‍, മുംബൈ, ന്യൂഡല്‍ഹി, ലണ്ടന്‍, ബാംഗ്ലൂര്‍, ജോധ്‌പൂര്‍ എന്നീ നഗരങ്ങളിലാണ് ഇപ്പോള്‍ അമ്രപാലിയുടെ ഔട്‌ലറ്റുകള്‍ ഉള്ളത്. കൂടാതെ, പ്രമുഖ രാജ്യാന്തര പ്രദര്‍ശനങ്ങളിലും ‘അമ്രപാലി‘യെ കണ്ടുമുട്ടാം.

AMRAPALI
Panch Batti, M I Road, Jaipur - 302001
Phone: 91-141-2377940, 2362768 Fax: 91-141-2375802
Email: amrapali@amrapalijewels.com
www.amrapalijewels.com

FORTHCOMING EXHIBITIONS
» JCK Las Vegas Show 2008: 30th May - 3rd June 2008. Stall Nos. 42090, 42092
» JA Summer Show, New York: 27th July 2008 - 30th July 2008. Stall Nos. 3505, 3506, 3507, 3508
» Hong Kong Jewellery & Watch Fair 2008: 17th - 21st September. Stall Nos. Grand Hall A- 17, 5B35 & 37
Zeba / TEAM INDULEKHA

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger