കിടിലന്‍ Harley-Davidson

ഹൈ വേയിലൂടെ അതിവേഗം കുതിക്കുന്ന മോട്ടോര്‍സൈക്കിള്‍ യാത്രക്കാരെ അറിയാതെയൊന്ന് നോക്കിപ്പോകും. ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൌസ്, ബൂട്സ് ധാരികളായി കാറുകള്‍ക്കിടയിലൂടെ ഒരു കൊള്ളിയാന്‍ പോലെ പാഞ്ഞുപോകുന്ന സുന്ദരന്മാര്. ഒരു ഗ്യാലണ് പെട്രോളിന് (ഗ്യാസ്) 40 മുതല്‍ 50 മൈല്‍ വരെ മൈലേജ് ലഭിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ‘കിടിലന്‍’ എന്നു പറയാവുന്നത് ഹാര്‍ലി ഡേവിഡ്സണ് തന്നെ. ലോകം മുഴുവനും ഹാര്‍ലിക്ക് ആരാധകരുണ്ട്. ഹാര്ലിക്കു മാത്രമായി നിരവധി റൈഡേര്‍സ് ക്ലബുകളും റേസിംഗ് അസോസിയേഷനുകളും ഉണ്ടാക്കിയിട്ടുണ്ട് ആരാധകര്‍.
അമേരിക്കയില്‍ മില്‍വാക്കിയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. അവിടെ കമ്പനിയുടെ തുടക്കം മുതല്‍ ഇന്നോളമുള്ള ചരിത്രത്തിലെ പ്രധാന ഏടുകള്‍ നിരത്തി ഒരു വന്‍ മ്യൂസിയം തന്നെ നിര്‍മ്മിച്ചിരിക്കുന്നു. പോലീസ്, ഫയര്‍ സര്‍വീസ്, ആര്‍മി മേഖലകളിലെല്ലാം ഈ കമ്പനിയുടെ ബൈക്കുകളാണ് ഉപയോഗിച്ചുവരുന്നത്. പരുക്കന്‍ ഡിസൈനുകളും സുഖകരമായ യാത്രയും ഉറപ്പുതരുന്ന ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകള്‍ യുവത്വത്തിന്റെ മുഖമുദ്രയാണ്. സ്പോര്‍ട്സ്റ്റെര്‍, ഡൈന, റെവലൂഷന്, സോഫ്ടൈല് എന്നിവയാണ് ഹാര്‍ലി ഡേവിഡ്സണിലെ കേമന്മാര്.
ചിത്രത്തിലെ ഹാര്‍ലി Dyna - FXR ന് വളരെയധികം ആരാധകരുണ്ട്. ഈ ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും 1584cc (Twin Cam 96 rubber mounted engine ) പവര്‍ ആണ്. ഇത് സാധാരണ ബൈക്കുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഈ മോഡലിന് വില $ 12, 000. ഡീലേര്‍സ് ഏര്‍പ്പെടുത്തുന്ന ഡിസ്കൌണ്ട് നിരക്കില്‍ വില അല്‍പ്പം കുറഞ്ഞിരിക്കും.ഹാര്‍ലി സ്പോര്‍ട്സ്റ്റെര്‍ ശ്രേണിയില്‍ 7 വ്യത്യസ്ത ഡിസൈനുകളുണ്ട്. വില $ 6695 മുതല്‍ . ഇതിനും വിവിധ ഡീലര്‍മാരുടെ വിലകള്‍ തമ്മില്‍ കുറച്ച് ഏറ്റക്കുറച്ചിലുകള്‍ കാണാന്‍ സാധിക്കും.
( ചിത്രങ്ങള്‍ക്ക് കടപ്പാട് : www.lookcyclesusa.com)
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME