SPiCE most viewed videos in indulekha
 

Break At Bronx Zoo

bronx zoo
അമേരിക്കയില്‍ കുട്ടികള്‍ക്ക് സ്പ്രിംഗ് ബ്രേക് എന്ന രീതിയില്‍ ഒരാഴ്ച സ്കൂള്‍ അവധി കിട്ടാറുണ്ടല്ലോ. വിന്റെറിന്റെ കൊടും തണുപ്പ് മാറി പുല്ലുകളും ഇലകളും കിളിര്‍ത്ത് പ്രകൃതി ആകെ പച്ചപ്പട്ട് വാരിയുടുത്ത് നില്‍ക്കുന്ന സമയം. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ കുടുംബം മുഴുവനും ഉല്ലാസയാത്രയ്ക്ക് പോകാന്‍ കാത്തിരിയ്ക്കും.

ഇന്‍ഡോര്‍ ആക്റ്റിവിറ്റികളും വീഡീയോ ഗെയിം‌സും മറ്റും കളിച്ച് തണുപ്പുകാലം കഴിച്ചുകൂട്ടുന്ന കുട്ടികള്‍ക്ക് പ്രകൃതിയുടെ വിരുന്നിലേക്ക് മടങ്ങിവരാനുള്ള ക്ഷണമാണ് വസന്തം നല്‍കുന്നത്. എനിക്കും പോകേണ്ടിവന്നു ഒരു ചെറിയ പിക്നിക്. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‍സ് സൂവിലേക്ക്. അടുത്ത സുഹൃത്തിന്റെ കുടുംബത്തോടൊപ്പം.

ബ്രോങ്ക്‍സ് സൂ കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടും എന്നത് തീര്‍ച്ച. ഈ വര്‍ഷം അവിടെ ആംഫിബിയന്‍ (ഉഭയജീവികള്‍) വര്‍ഷമായി ആഘോഷിക്കുന്നു. ധാരാളം മൃഗങ്ങളും പക്ഷികളും കുട്ടികള്‍ക്കുള്ള വിനോദോപാധികളുമുണ്ട്. ഒട്ടകപ്പുറത്തുള്ള സവാരി, കോംഗോ ഗൊറില്ല ഫോറെസ്റ്റ്, ധാരാളം ചിത്രശലഭങ്ങളുള്ള ബട്ടര്‍ഫ്ലൈ ഗാര്‍ഡന്‍, കരടികള്‍ എന്നിങ്ങനെ കാണാന്‍ ധാരാളം. ഒരു ദിവസം ബ്രോങ്ക്‍സ് സൂവില്‍ ചെലവിടുന്നതില്‍ നഷ്ടം ഒട്ടുമില്ല.

ടിക്കറ്റ് നിരക്കുകളും നമുക്ക് താങ്ങാവുന്നതുതന്നെ. മുതിര്‍ന്നവര്‍ക്ക് $25, $ 15 എന്ന നിരക്കില്‍ (താത്പര്യമുള്ള റൈഡുകളുടെ എണ്ണം അനുസരിച്ച്), കുട്ടികള്‍ക്ക് $19, $11 , 65 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് $13, $21. ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ലഭ്യമാണ്.

എന്തായാലും കുട്ടികള്‍ ആ യാത്ര ശരിക്കും ആസ്വദിച്ചു. ക്ഷീണമറിയാതെ ഓടിനടന്നും കളിച്ചും ഉച്ചയ്ക്ക് അവിടത്തെ ഭക്ഷണം കഴിച്ചും. മടങ്ങിവരുമ്പോള്‍ എല്ലാവരും മൌനമായിരുന്നു. ബ്രോങ്ക്‍സിലേക്കുള്ള അടുത്ത ട്രിപ്പിന്റെ തീയതി നിശ്ചയിച്ചാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്.

Bronx Zoo
The Wildlife Conservation Society, 2300 Southern Blvd, Bronx, NY 10460
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger