SPiCE most viewed videos in indulekha
 

Liberty Tour ( $ 119 മാത്രം!)

liberty tour in a helicopter at newyork by Newyork Helicopterതിര‍ക്കേറിയ ന്യൂയോര്‍ക് സിറ്റിയുടെ മുകളിലൂടെ ഒരു ഹെലികോപ്റ്റര്‍ യാത്ര, ആകാശം മുട്ടിനില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് തൊട്ടുമുകളിലൂടെ നഗരത്തിന്റെ ഒരു നേര്‍കാഴ്ച. ഇങ്ങനെ ഹെലികോപ്‌റ്ററിലൊന്ന് ചുറ്റിയടിക്കാനുള്ള ചെലവ് വെറും 119 ഡോളറും!

ന്യൂയോര്‍ക്കിന്റെ പ്രധാന ലാന്‍ഡ് മാര്‍ക്കുകളായ സ്റ്റാച്യു ഓഫ് ലിബെര്‍ട്ടി, എല്ലിസ് ഐലന്‍ഡ്, ഗവര്‍ണര്‍സ് ഐലന്‍ഡ്, വാള്‍സ്ട്രീറ്റ് ഫിനാന്‍ഷ്യല്‍ സെന്റര്‍, ഗ്രൌണ്ട് സീറോ എന്നിവയ്ക്ക് മുകളിലൂടെ നീങ്ങുന്ന ഹെലികോപ്‌റ്റര്‍ പിന്നെ ഹഡ്സണ്‍ റിവറിനു മുകളിലൂടെ പറന്ന് പാന്‍ ആം , ക്രൈസ്‌ലര്‍ ബില്‍ഡിംഗ്, എം‌പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ജോര്‍ജ് വാഷിംഗ്ഡണ്‍ ബ്രിഡ്ജ് , സീ ആന്‍ഡ് സ്പെയ്സ് മ്യൂസിയം എന്നിങ്ങനെ സെന്‍‌ട്രല്‍ പാര്‍ക്കിന്റെ ഒരു ഭാഗം കൂടി ആസ്വദിക്കത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 'ന്യൂയോര്‍ക് ഹെലികോപ്റ്റര്‍' അവതരിപ്പിക്കുന്ന 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ തകര്‍പ്പന്‍ യാത്ര അവിസ്‌മരണീയമായ യാത്രാനുഭവമാണ് സമ്മാനിക്കുന്നത്.

ഹെലിപോര്‍ട്ടിലെ സെക്യൂരിറ്റി ചെക്കിങ്ങിനു ശേഷം ബുക്ക് ചെയ്തിരിക്കുന്ന സമയത്ത് യാത്രക്കാരെ ഹെലികോപ്റ്ററില്‍ കയറ്റിവിടുന്നു. 6 പേരെയാ‍ണ് പരമാവധി ഒരു ട്രിപ്പില്‍ ഉള്‍ക്കൊള്ളിക്കുക. പൈലറ്റ് വിശദമായി ഓരോ ലാന്‍ഡ്‌മാര്‍ക്കുകളെപ്പറ്റിയും ഒരു ഗൈഡ് എന്നപോലെ വിവരണം നല്‍കും.

ചുരുങ്ങിയ സമയം കൊണ്ട് സിറ്റിയുടെ പ്രധാനപ്പെട്ട എല്ലാ ഭാഗങ്ങളും അല്പം സാഹസികമായി കണ്ടു വരാമെന്നതാണ് ഹെലികോപ്റ്റര്‍ ട്രിപ്പിന്റെ പ്രധാന മെച്ചം. നിശ്ചിത സമയത്തിനുള്ളില്‍ സവാരി കഴിഞ്ഞ് തിരിച്ചിറങ്ങുകയും ചെയ്യാം. ട്രാഫിക്കില്‍ കുടുങ്ങുന്ന പ്രശ്നവുമില്ല, മറ്റു ജോലികളൊന്നും മാറ്റിവയ്ക്കാതെ തന്നെ സിറ്റി മുഴുവനും ഒറ്റയടിക്ക് കറങ്ങി തിരികെയെത്താനും സാധിക്കുന്നു.

സ്പ്രിംഗ്, സമ്മര്‍ സീസണുകളിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് എത്തിച്ചേരുന്നത്. ലിബര്‍ട്ടി ടൂര്‍ എന്ന ഈ ഹെലികോപ്‌റ്റര്‍ യാത്ര സംവിധാനം ചെയ്‌തിരിക്കുന്നത് പ്രധാനമായും അവരെ ഉദ്ദേശിച്ചാണ്. സൈറ്റ് സീയിംഗ്' ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൊയ്ത്തുകാലമാണിത്.

ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 6.30 വരെയാണ് ട്രിപ്പുകള്‍ നടത്തുന്നത്. ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍ബന്ധം. ഹാന്‍ഡ്‌ ബാഗുകള്‍ പരിശോധിച്ചതിനു ശേഷം മെറ്റല്‍ ഡിറ്റ‌ക്റ്റര്‍ വഴി യാത്രക്കാരെ കടത്തിവിടുന്നു. കാലാവസ്ഥയിലെ അപ്രതീക്ഷിത വ്യതിയാനങ്ങള്‍ മൂലവും യാത്രക്കാരുടെ എണ്ണം രണ്ടില്‍‍ കുറയുമ്പോഴും യാത്രകള്‍ ക്യാന്‍സല്‍ ചെയ്യാറുണ്ട്. 'ലിബര്‍ട്ടി ടൂറി'നു ടിക്കറ്റ് ചാര്‍ജ് (ഒരാള്‍ക്ക്) $ 119. സീസണ്‍ അനുസരിച്ച് കമ്പനികള്‍ ഷെയേര്‍ഡ് ടൂര്‍, ഡിസ്കൌണ്ടുകള്‍ തുടങ്ങി പല സൌജന്യങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ ഒരുക്കാറുണ്ട്. അതുകൊണ്ട് ഈ നിരക്കില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. ടിക്കറ്റുകള്‍ ഇന്റര്‍നെറ്റിലൂടെയും റിസര്‍വ് ചെയ്യാം.

New York Helicopter
Downtown Manhattan Heliport
On Pier 6, At East River New York City, NY 10004
Phone: 212-361-6060, Fax: 212-361-6406
More Info: www.newyorkhelicopter.com
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger