Life@ US: നേരമ്പോക്ക് നടുക്കടലില്‍!
സ്വര്‍ഗ്ഗസമാനമായ കപ്പലുകളില്‍ ഇഷ്ടമുള്ള ഇടങ്ങളിലേക്ക് ഒരു യാത്ര. ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ഉള്ളിലെത്തിപ്പെട്ട പ്രതീതി. കടലിന്റെ മനോഹരമായ സൌന്ദര്യം ആവോളം നുകര്‍ന്ന് ദ്വീപുകളുടെ മടിത്തട്ടിലിറങ്ങി ജീവിതപ്രശ്നങ്ങളില്‍ നിന്ന് തല്‍ക്കാലത്തേക്ക് വിടുതലിനായി ഒരു മാറ്റം. മൂന്നുനാലു ദിവസം അടുപ്പിച്ചുകിട്ടുന്ന അവധിക്കാലം ഇങ്ങനെയൊരു 'ലക്ഷ്‌വറി ക്രൂയിസി’ലൂടെ അവിസ്‌മരണീയമാക്കാം.മാത്രമല്ല ലക്ഷ്‌വറി എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഇത്തരം കപ്പലുകളിലെ സൌകര്യങ്ങള്‍. റെസ്റ്ററന്റുകള്‍, നീന്തല്‍ക്കുളങ്ങള്‍, മദ്യശാലകള്‍, നൃത്തവേദികള്‍ എന്നുവേണ്ട എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരാഴ്ച. കപ്പലില്‍ ക്യാബിനുകളിലും എല്ലാവിധ സൌകര്യങ്ങളും ഉണ്ടായിരിക്കും. ശരിക്കും ഒരു വീടിന്റെ ഫീല്‍ തരുന്ന സംവിധാനങ്ങള്‍. കരയിലെ സ്ഥിരം കാഴ്ചകളില്‍ നിന്ന് അകന്ന് കടല്‍ത്തിരകളുടെ താരാട്ടിലൂടെ ഉറ്റവരോടൊപ്പം സുഖകരമായ ഒരു സഞ്ചാരം ആരാണ് ആഗ്രഹിക്കാത്തത്?
നിരവധി ക്രൂയിസ് ലൈനുകള്‍ ( ക്രൂയിസ് ഷിപ് നടത്തിവരുന്ന കമ്പനികള്‍) നിലവിലുണ്ട്. ലോകത്തിലെ ഏറ്റവും മുന്‍നിരയിലുള്ള മൂന്ന് ക്രൂയിസ് ലൈനുകളാണ് കാര്‍ണിവല്‍ കോര്‍പ്പറേഷന്‍, റോയല്‍ കരീബിയന്‍ ക്രൂയിസസ്, സ്റ്റാര്‍ ക്രൂയിസസ് എന്നിവ. ഇവയില്‍ ഒന്നാം സ്ഥാനം കാര്‍ണിവലിനാണ്. അമേരിക്കക്കാര്‍ കപ്പല്‍യാത്രയ്ക്കു തെരഞ്ഞെടുക്കുന്ന പ്രധാനയിടങ്ങളില്‍ ബഹാമാസ്, കരീബിയന്‍ ദ്വീപുകള്‍, ഹവായ്, മെക്‌സിക്കന്‍ തീരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിനുപുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിലേക്കും ലക്ഷ്‌വറി ട്രിപ്പുകള്‍ ഉണ്ട്.

ഇവിടെ കാണുന്നത് നോര്‍വീജിയന്‍ ക്രൂയിസ് ലൈന്‍ നടത്തുന്ന 'നോര്‍വീജിയന്‍ സ്കൈ' എന്ന ഷിപ്പാണ്. (അതിലെ സ്വിമ്മിങ് പൂള്‍ മുകളില്‍). 1999-ല്‍ പണികഴിപ്പിച്ച ഈ ഷിപ്പില്‍ 2000 ത്തില്‍പരം യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുണ്ട്. മയാമിയില്‍ നിന്നും നാലുദിവസത്തെ ബഹാമാസ് ട്രിപ് ഈ വേനലില്‍ (ജൂലയ് 14 ) അവര്‍ ഒരുക്കുന്നു. ചെറിയ കുട്ടികള്‍ക്ക് തികച്ചും ഫ്രീ ആയിട്ടുള്ള യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് $229- $329 വരെ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. ടിക്കറ്റ് റിസര്‍വേഷന്‍സ് മെയ് 6 മുതല്‍ മെയ് 31 വരെ.
സ്വിമ്മിംഗ് പൂള്‍സ്, സ്പാ, ടീന്‍ ക്ലബ്, കിഡ്സ് കോര്‍ണര്‍, വോളിബോള്‍ കോര്‍ട്ട്സ്, ജോഗിംഗ് ട്രാക്സ്, കള്‍ച്ചറല്‍ സെന്റര് തുടങ്ങി ഗോള്‍ഫ് കളിക്കാനുള്ള സൗകര്യം വരെ ഈ ക്രൂയിസിനോടനുബന്ധിച്ചുണ്ട്. നൈറ്റ്ക്ലബ്, സിനിമ, മ്യൂസിക്, ഡാന്‍സ് തുടങ്ങിയുള്ള എന്റര്‍ടയിന്‍മെന്റ് ഉപാധികള്‍ വേറെയും. ഇന്റെര്‍നെറ്റ് വഴി ധാരാളം ക്രൂയിസ് ബ്രോക്കര്‍മാര്‍ ടിക്കറ്റ് വില്പന നടത്തുന്നുണ്ട്. നോര്‍വീജിയന്‍ ക്രൂയിസ് ലൈനുമായി നേരിട്ട് ബന്ധപ്പെടാന്‍ 1-866-234-0292.
Norwegian Cruise Line
www.ncl.com
Phone: 1-866-234-0292
Sreeja Balaraj / TEAM INDULEKHA
RELATED PAGES
» Life @ US
» Sreeja Balaraj



0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME