Mix 'n' Match Styles @ Mantra
ഡിസൈനര്‍ ശാലിനി ജെയിംസിന്റെ മന്ത്രയില്‍ ഗാര്‍മെന്റ്സ് അടുക്കിവച്ചിരിക്കുന്നതിനു പോലും ഒരു ഡിസൈനര്‍ ലുക്കാണ്. ഷോറൂമുകളിലെ ചുമരുകളില്‍ അങ്ങിങ്ങായുള്ള ഷെല്‍ഫുകളില്‍ വര്‍ണവൈവിധ്യങ്ങളുടെ ചെറുതുരുത്തുകള്‍.“കോട്ടണ്‍ വസ്‌ത്രങ്ങളാണ് എന്റെ സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍. കസ്‌റ്റമര്‍ക്കു വേണ്ടുന്ന ടൈപ്പെല്ലാം ഒരുക്കാന്‍ ശ്രമിക്കാതെ, സ്വന്തം കൈമുദ്രയുള്ള ഡിസൈനര്‍ വെയര്‍ തയാറാക്കുക, അവ കസ്‌റ്റമര്‍ക്ക് പ്രിയങ്കരമാക്കുക. അതാണ് ഡിസൈനറുടെ വിജയം. അതിന് കസ്‌റ്റമറുടെ പള്‍സ് അറിയുകയും വേണം.” പ്രതിവര്‍ഷം 60 ലക്ഷം രൂപ ടേണ്‍ ഓവറുള്ള മന്ത്ര ഗാര്‍മെന്റ്സിന്റെ ഉടമയും ഡിസൈനറുമായ ശാലിനി പറയുന്നു.
“റെഡിമെയ്‌ഡ് അല്ല റെഡി റ്റു വെയര്‍ ആണ് എന്റെ കണ്‍സപ്‌റ്റ്. സാധാരണ റെഡിമെയ്‌ഡില്‍ നിന്നു വ്യത്യസ്‌തമായി കട്ട്, ഫിറ്റ്, ഫിനിഷ്, ഫോള്‍ എന്നിവയില്‍ ഞാന്‍ കൂടുതല്‍ ശ്രദ്‌ധിക്കും. അതു കൊണ്ട് ഇട്ടു നോക്കുമ്പോള്‍ ‘നന്നായിരിക്കുന്നല്ലോ ’ എന്ന തോന്നല്‍ കസ്‌റ്റമര്‍ക്ക് ഉണ്ടാകാം. എക്‌സ്‌ട്രാ സ്മോള്‍ മുതല്‍ എക്‌സ്‌ട്രാ ലാര്‍ജ് വരെ അഞ്ച് സൈസില്‍ മന്ത്രഗാര്‍മെന്റ്സ് ലഭിക്കും. റീപ്പിറ്റഡ് കസ്‌റ്റമേഴ്‌സ് എനിക്ക് ധാരാളമുണ്ട്. അവര്‍ പറഞ്ഞറിഞ്ഞിട്ട് , അവരുടെ ഡ്രസ് കണ്ടിട്ട് ഒക്കെ വരുന്നവര്‍ വേറെ. ” വിവിധ മാധ്യമങ്ങളില്‍ നിന്നു കിട്ടിയിട്ടുള്ള കവറേജും ബിസിനസിന്റെ വളര്‍ച്ചയില്‍ സഹായകമായിട്ടുണ്ടെന്ന് ശാലിനി. മെറ്റീരിയല്‍ സെലക്‌ട് ചെയ്യാന്‍ ശാലിനി ഇന്ത്യയൊട്ടുക്ക് യാത്ര ചെയ്യാറുണ്ട്.
മന്ത്രയ്‌ക്ക് കൊച്ചിയിലും തിരുവനന്തപുരത്തുമായി നാലു ഷോപ്പുകളുണ്ട്. സെറ്റല്ല, മിക്‌സ് ആന്‍ഡ് മാച്ച് വെയറുകളാണ് മന്ത്രയുടേത്. ടോപ്പ്, കുര്‍ത്ത, കുര്‍ത്തി, ബോട്ടം, ദുപ്പട്ട ഇവയില്‍ നിന്ന് നമുക്ക് ഇഷ്‌ടമുള്ള പാറ്റേണും നിറങ്ങളും ഡിസൈനും നോക്കി മാച്ച് ചെയ്യുന്നവ സിലക്‌ട് ചെയ്‌ത് ധരിക്കാം. 800 മുതല്‍ 2000 വരെയുള്ള റേഞ്ചില്‍ ഈ പീസുകള്‍ കിട്ടും. അതെ, മന്ത്ര ബ്രാന്‍ഡ് ശാലിനി ഡിസൈന്‍ ചെയ്യുമ്പോള്‍, അതെങ്ങനെ അണിയണമെന്ന് നമുക്ക് ഡിസൈന്‍ ചെയ്യാം, ഡിസൈഡ് ചെയ്യാം.
Shalini James
Mantra, Pearl Complex, Near Reliance Webworld, Palarivattam, Kochi-25
Phone: 91-484-3042166, 91-3201497
Pushpa M. / TEAM INDULEKHA



2 Comments:
designer shalini's manthra "ready wear" clothes seems to be interesting.... its not that easy for us to go to ernakulam for shopping. trichur is the place for textiles and gold..... pls le me know when u r opening yr outlet at trichur.... with warm regards
jp........ prakashettan@gmail.com
0487 6450349/6455683
hi shalini
i happened to read yr article......
for clothes .............
very interesting to c desinger shalini's manthra "ready wear"
ENNANU THRISSURIL OUR OUTLET THURAKKUNNATHENNARIYIKKUKA.
wish u all the best......
with lots of love
jp uncle
prakashettan@gmail.com
trichur
0487 2421106 ext 21
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME