most viewed videos in indulekha
 

Wow.. സ്റ്റൈലന്‍ Shoes!

fashion shoesപാദങ്ങളെ സംരക്ഷിക്കുക എന്നത് ചെരിപ്പുകളുടെ രണ്ടാമത്തെ ജോലിയാണിപ്പോള്‍. ഫാഷന്റെ മായാപ്രപഞ്ചത്തില്‍ അവഗണിക്കാനാത്തവിധം കരുത്താര്‍ന്ന സാന്നിദ്ധ്യമാണ് ഇന്ന് പാദരക്ഷകള്‍. അതുകൊണ്ടുതന്നെ ഫാഷന്റെ ലോകോത്തര ബ്രാന്‍ഡുകളൊക്കെയും അവരുടെ വസ്ത്രങ്ങള്‍ക്കും മറ്റിനങ്ങള്‍ക്കും നല്‍കുന്ന അതേ പ്രാധാന്യം ചെരുപ്പുകള്‍ക്കും നല്‍കുന്നു.

എല്ലാ കാലങ്ങള്‍ക്കും പ്രത്യേകം തരം പാദരക്ഷകളുണ്ട്. ഉദാഹരണത്തിന് മഞ്ഞുപെയ്യുന്ന ഇടങ്ങളില്‍ ശിശിരകാലത്ത് ബൂട്ടുകള്‍ ഉപയോഗിക്കാതെ നിവൃത്തിയില്ല. വേനലിലാണെങ്കില്‍ പാദം അധികം മൂടിക്കളയാത്തതും കളര്‍ഫുള്‍ ആയതുമായ ചെരുപ്പുകളാണധികവും. മഴ പെയ്യുന്ന മാസങ്ങളില്‍ 'വാട്ടര്‍പ്രൂഫ്' അയ ചെരുപ്പുകള്‍ കൂടുതല്‍ വിപണിയിലെത്തുന്നു. പാര്‍ട്ടിവെയറുകളാകട്ടെ എല്ലാ കാലത്തും ഒരേ ഡിമാന്റ് നിലനിര്‍ത്തും.
fashion shoes
ചെരുപ്പുകളെ ബൂട്ട്സ്, സാന്‍ഡല്‍‌സ്, ഷൂസ്, വീട്ടിനകത്ത് ഉപയോഗിക്കുന്നവ, കായിക മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നവ എന്നിങ്ങനെയായി തരം തിരിക്കാം. ഹൈ ഹീല്‍‌സ്, ഫ്ലാറ്റ്, പ്ലാറ്റ്ഫോം, കാഷ്വല്‍‌സ്, ഫ്ലിപ് ഫ്ലോപ്സ് എന്നീ തരംതിരിവുകളും ഇവയിലുണ്ട്.

ചിത്രത്തിലെ ഹൈഹീല്‍ പാര്‍ട്ടിവെയര്‍ ഗെസ് പുറത്തിറക്കിയ 'ലിയാന' ടി സ്‌ട്രാപ് മോഡല്‍ . വില $ 99.00. മേസീസി ന്റെ എല്ലാ ഷോറൂമുകളിലും ലഭ്യം. ഓണ്‍‌ലൈന്‍ പര്‍ച്ചേസും നിലവിലുണ്ട്. ബ്ലാക്, ഗോള്‍ഡ് കളറുകള്‍.

രണ്ടാമത്തെ ചിത്രം സ്ത്രീകള്‍ക്കായുള്ള കാഷ്വല്‍ ചെരുപ്പിനുദാഹരണമാണ്. ബൈകേര്‍സ് വിപണിയില്‍ ഇറക്കിയ ഇതിന് വില $50.00 (Bikers Caliper (Style: 46487). ബൈകേര്‍സ് ഷോറൂമുകളിലും ഓണ്‍‌ലൈന്‍ പര്‍ച്ചേസും നിലവിലുണ്ട്. ഗൌചോ, നാചുറല്‍, ബ്ലാക് നിറങ്ങളില്‍ ലഭ്യം.
fashion shoes
പുരുഷന്മാര്‍ക്കുള്ള സ്നീക്കേര്‍സ് . നൈകി വിപണിയിലിറക്കിയ ഇതിന് വില $140.00. നൈകി ഷോറൂമുകളിലും ഓണ്‍‌ലൈന്‍ ആയും വാങ്ങാം.

പാദരക്ഷകള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവശ്യം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍:
1. കാലിന്റെ കൃത്യമായ അളവിലുള്ളവ വാങ്ങുക.
2. സ്കിന്‍ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചവ പൂര്‍ണ്ണമായും ഒഴിവാക്കുക.
3. ബെല്‍റ്റ് ധരിക്കുന്നുവെങ്കില്‍ അതേ നിറത്തിലുള്ള ഷൂസ്/ചെരുപ്പ് തെരഞ്ഞെടുക്കുക.
4. ജോഗിംഗ് ചെയ്യുന്നവര്‍ അതിനനുസൃതമായ അത്‌ലെറ്റിക് ഷൂസുകള്‍ ഉപയോഗിക്കുക.
Sreeja Balaraj / TEAM INDULEKHA

RELATED PAGES
» Life @ US
» Sreeja Balaraj
© 2008 indulekha media network | powered by blogger